ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് ആവേശമേറ്റാന്‍ ഔദ്യോഗിക ഗാനം പുറത്തിറങ്ങി
മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് പന്ത്രണ്ടാം സീസണ് ആവേശമേറ്റാന്‍ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. 90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഐപിഎല്‍ അധികൃതര്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ ഒരുസംഘം ആരാധകര്‍ക്കൊപ്പമുള്ള വീഡിയോയാണ് പുറത്തുവന്നത്.

യുവാക്കളുടെ സംഘവും ഇന്ത്യന്‍ ടീം അംഗങ്ങളും കളിക്കാനായി സ്ഥലം പങ്കിട്ടെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകുന്നതും ഒടുവില്‍ പരിഹാരമാകുന്നതുമാണ് വീഡിയോയില്‍. ഗെയിം ബനായേഗാ നെയിം എന്ന പേരിലുള്ള ഗാനം ഇപ്പോള്‍ തന്നെ ക്രിക്കറ്റ് ലോകം ഏറ്റെടുത്തുകഴിഞ്ഞു. മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലിന് പതിയെ ആവേശമേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഗാനവും പുറത്തിറങ്ങിയത്.
ടൂര്‍ണമെന്റിന് മുന്നോടിയായി ടീമുകള്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാത്ത കളിക്കാര്‍ മുഴുവന്‍പേരും ടീമുകള്‍ക്കൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുകയാണ്. ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ പ്രമുഖ താരങ്ങള്‍ വിട്ടുനില്‍ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ പ്രധാന കളിക്കാര്‍ക്ക് ഐപിഎല്ലില്‍നിന്നും വിശ്രമം നല്‍കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി ആവശ്യപ്പെട്ടിട്ടുണ്ട്.
Time flies. The next summer is here. Different teams. Different colours. One game. One love. #GameBanayegaName 🦁💛 #YelloveAgain #WhistlePodu #SummerOf19 pic.twitter.com/tyQgF4cwVD
— Chennai Super Kings (@ChennaiIPL) March 6, 2019
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications