IPL 2026:അന്ന് ഗ്യാസ് സിലിണ്ടർ,ഇന്ന് സിഎസ്കെ!പ്രവചനങ്ങൾ തെറ്റാത്ത ജ്യോതിഷി പറയുന്നത് കേട്ടോ,ചെന്നൈക്ക് ലോട്ടറി
ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് (CSK) കഷ്ടകാലമാണെന്ന് പറയുന്നവർ ഇതൊന്ന് കേൾക്കുക! തോൽവികൾക്കൊടുവിൽ ചെന്നൈയുടെ പതനം പൂർണ്ണമായെന്ന് വിധിയെഴുതാൻ വരട്ടെ. ഇന്ത്യയിൽ പാചകവാതക ക്ഷാമമുണ്ടാകുമെന്ന് മാസങ്ങൾക്ക് മുൻപേ പ്രവചിച്ച് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച പ്രശാന്ത് കിനി എന്ന ജ്യോതിഷിയുടെ പുതിയ പ്രവചനം ഇപ്പോൾ ചെന്നൈ ആരാധകർക്ക് പുത്തൻ പ്രതീക്ഷ നൽകുകയാണ്.
പ്രവചനം വെറുതെയല്ല, ഇതൊരു 'ടൈം ട്രാവലർ' മാജിക്!
2025 സെപ്റ്റംബറിൽ തന്നെ, 2026 മാർച്ചിന് ശേഷം ഇന്ത്യയിൽ ഇന്ധന-വാതക പ്രതിസന്ധിയുണ്ടാകുമെന്ന് പ്രശാന്ത് കിനി എക്സിലൂടെ (X) കുറിച്ചിരുന്നു. ആ പ്രവചനം കൃത്യമായി ഫലിച്ചതോടെ ഇദ്ദേഹത്തിന് ആരാധകർ ഏറി. ഇപ്പോഴിതാ ചെന്നൈയുടെ പരാജയങ്ങളിൽ മനംനൊന്ത് കഴിയുന്ന മഞ്ഞപ്പടയുടെ ആരാധകർക്കായി അദ്ദേഹം ഒരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നു: "ധോണിയുടെ എൻട്രിയോടെ ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തും!"

താനൊരു 'ടൈം ട്രാവലർ' ആണെന്നും ഈ സ്ക്രിപ്റ്റ് എഴുതുന്നത് ഒരു ജ്യോതിഷിയാണെന്നും അവകാശപ്പെടുന്ന കിനിയുടെ പോസ്റ്റ് മിനിറ്റുകൾക്കുള്ളിലാണ് വൈറലായത്. പരിക്കിനെത്തുടർന്ന് വിശ്രമിക്കുന്ന എം.എസ്. ധോണി (MS Dhoni) ഉടൻ ടീമിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകൾക്കിടെയാണ് ഈ പ്രവചനം എന്നതും ശ്രദ്ധേയമാണ്.
ധോണി വന്നാൽ മാറുമോ ചെന്നൈയുടെ വിധി?
നിലവിൽ റുതുരാജ് ഗെയ്‌ക്‌വാദിന് കീഴിൽ മൂന്ന് മത്സരങ്ങൾ തോറ്റ ചെന്നൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. സഞ്ജു സാംസണിന്റെ ഫോമില്ലായ്മയും ബൗളിംഗിലെ പാളിച്ചകളും ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാൽ 'തല' തിരിച്ചെത്തുന്നതോടെ ടീമിലെ പ്ലാനിംഗും തന്ത്രങ്ങളും മാറുമെന്നും ചെന്നൈ വിജയപരമ്പര (Winning Streak) തുടങ്ങുമെന്നുമാണ് ജ്യോതിഷിയുടെ പ്രവചനം.
"ഇദ്ദേഹത്തെ വിശ്വസിക്കാം, ഗ്യാസ് സിലിണ്ടറിന്റെ കാര്യം പറഞ്ഞപ്പോൾ നമ്മൾ ചിരിച്ചതാണ്, പക്ഷേ അത് ഫലിച്ചു. അതുകൊണ്ട് ചെന്നൈയുടെ കാര്യത്തിലും ഇത് സംഭവിക്കും" എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഐപിഎൽ 2026-ന്റെ സ്ക്രിപ്റ്റ് നേരത്തെ എഴുതപ്പെട്ടതാണോ എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.
ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി ചെന്നൈ സൂപ്പർ കിങ്സ് ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ്. നായകൻ റുതുരാജ് ഗെയ്ക്വാദിന്റെ കീഴിൽ തുടർച്ചയായ ഏഴാം പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയിരിക്കുന്നത്. ഇത് സിഎസ്കെ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനെതിരെയും പഞ്ചാബിനെതിരെയും ബെംഗളുരുവിനെതിരെയും ഒന്ന് പൊരുതാനുളള മനസ് പോലും ചെന്നൈ നിര കാണിച്ചില്ല എന്നതാണ് ഇതിലെ ചൊടിപ്പിക്കുന്ന പ്രധാന കാര്യം. ബാറ്റിങ്ങിൽ പിന്നെയും റൺസ് കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കിലും എത്ര റൺസ് അടിച്ചാലും അത് വിട്ടുകൊടുക്കും എന്ന ശപഥം ചെയ്ത പോലെയാണ് ബൗളിങ് നിരയുടെ പെർഫോമൻസ്. എതിർ ടീമിലെ ബാറ്റ്സ്മാന്മാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്ന ചെന്നൈ ബൗളർമാരുടെ ആറ്റിറ്റ്യൂഡ് മാറേണ്ടതുണ്ട്. മാത്രമല്ല, റുതുരാജ് - സഞ്ജു കോമ്പിനേഷൻ വർക്ക് ആവുകയും വേണം. എങ്കിൽ മാത്രമേ ചെന്നൈയ്ക്ക് രക്ഷയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications