വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മായങ്കത്തിന്റെ ഉദയത്തിന് പിന്നില്‍ ഒരാള്‍ മാത്രം!! കൈപിടിച്ചുയര്‍ത്തി... ആര്‍എക്‌സിന് നന്ദി

മികച്ച പ്രകടനമാണ് മായങ്ക് ഇന്ത്യക്കായി കാഴ്ചവയ്ക്കുന്നത്

By Manu

സിഡ്‌നി: യുവ ബാറ്റിങ് സെന്‍സേഷനായ പൃഥ്വി ഷായ്ക്കു പിന്നാലെ ടീം ഇന്ത്യക്കു മറ്റൊരു താരോദയത്തെക്കൂടി ലഭിച്ചിരുക്കുന്നു- മായങ്ക് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ മല്‍സരങ്ങളിലുമെല്ലാം റണ്‍സ് വാരിക്കൂട്ടിയ മായങ്ക് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും തന്റെ സ്ഥാനം ഏറക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ജയിച്ച മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയ താരം ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയുമായി വരവറിയിച്ചു. രണ്ടാമിന്നിങ്‌സിലും മായങ്കായിരുന്നു ടോപ്‌സ്‌കോറര്‍.

ധോണിയെ കടത്തിവെട്ടും, സംശയം വേണ്ട!! പന്തിനെ വാനോളം പുകഴ്ത്തി പോണ്ടിങ് ധോണിയെ കടത്തിവെട്ടും, സംശയം വേണ്ട!! പന്തിനെ വാനോളം പുകഴ്ത്തി പോണ്ടിങ്

സിഡ്‌നിയില്‍ ഇപ്പോള്‍ നടക്കുന്ന അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും മായങ്ക അര്‍ധസെഞ്ച്വറി നേടിയിരുന്നു. പ്രതിഭാശാലിയായ മായങ്കിനെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചതിന് ആരാധകര്‍ കടപ്പെട്ടിരിക്കുന്നത് ഒരാളോടാണ്.

കൂച്ച് ബെഹര്‍ ട്രോഫി

കൂച്ച് ബെഹര്‍ ട്രോഫി

2008-09ലെ കൂച്ച് ബെഹര്‍ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ മായങ്ക് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ 2010ല്‍ നടന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ടൂര്‍ണമെന്റില്‍ വന്‍ ഫ്‌ളോപ്പായി മാറിയെങ്കിലും മായങ്കിന്റെ പ്രകടനം ആശ്വാസമായി. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തതും അദ്ദേഹമായിരുന്നു.
അതിനു ശേഷം മായങ്കിന് തുടര്‍ച്ചയായി തിരിച്ചടികളാണ് നേരിട്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ താരം റണ്‍സ് നേടാനാവാതെ വലഞ്ഞു.

ആര്‍ എക്‌സ് മുരളീധറിന്റെ വരവ്

ആര്‍ എക്‌സ് മുരളീധറിന്റെ വരവ്

തന്റെ കരിയര്‍ അവസാനിക്കുമെന്ന് കരുതിയ ഇടത്തുനില്‍ക്കെയാണ് മായങ്കിന്റെ രക്ഷകനായി ആര്‍ എക്‌സ് മുരളീധറെന്ന പരിശീലകന്‍ എതുന്നത്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയുടെ മുന്‍ താരവും ബിസിസിഐയുടെ ലെവല്‍ ത്രി കോച്ചുമായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മായങ്കിന്റെ പരിശീലകനാണ് മുരളീധര്‍. ആത്മസമര്‍പ്പണവും ദൃഢവിശ്വാസവും കഠിനാധ്വാനവുമാണ് മായങ്കിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 ആദ്യകാലത്തെ പരിശീലനം

ആദ്യകാലത്തെ പരിശീലനം

മുരളീധറിനു കീഴില്‍ ആദ്യത്തെ രണ്ടു വര്‍ഷം മായങ്കിന് വെല്ലുവിളികളുടേതായിരുന്നു. ബെംഗളൂരുവില്‍ നിന്നും 30 കിമി അകലെയുള്ള ഒരാള്‍ക്കു ദിവസവും യാത്ര ചെയ്ത് സ്‌റ്റേഡിയത്തിലെത്തി പരിശീലനം നടത്തുകയെന്നത് എളുപ്പമായിരുന്നില്ലെന്ന് മുരളീധര്‍ പറയുന്നു.
സ്‌റ്റേഡിയത്തിലെത്തി പരിശീലനം നടത്തുന്നതിനൊപ്പം അവിടെ നിന്നും 20 കിമി അകലെയുള്ള തന്റെ അക്കാദമിയിലും മായങ്ക് മുടങ്ങാതെ വന്നിരുന്നു. അതിരാവിലെ ആറു മണിക്ക് പരിശീലനത്തിനായി എത്തുന്ന അദ്ദേഹം വൈകീട്ട് 6.30 ഓടെയാണ് വീട്ടിലേക്കു തിരിച്ചുപോയിരുന്നതെന്നും കോച്ച് ഓര്‍മിക്കുന്നു.

വഴിത്തിരിവ് 2017ല്‍

വഴിത്തിരിവ് 2017ല്‍

മുരളീധറിനു കീഴില്‍ നിരന്തരമുള്ള പരിശീലനം മായങ്കിനെ ലോകോത്തര നിലവാരമുള്ള താരമാക്കി മാറ്റുകയായിരുന്നു. 2017ലാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ പ്രകടനം കണ്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി 2141 റണ്‍സ് മായങ്ക് വാരിക്കൂട്ടി. ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രയുമധികം റണ്‍സ് ഒരു താരം നേടിയതും ഇതാദ്യമായിരുന്നു. മഹാരാഷ്ട്രയ്‌ക്കെതിരേ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയും അദ്ദേഹം അന്നു കണ്ടെത്തി.
രഞ്ജി ട്രോഫിയിലെ ടോപ്‌സ്‌കോറര്‍ക്കുള്ള മാധവറാവു സിന്ധ്യ പുരസ്‌കാരവും അതേ സീസണില്‍ മായങ്കിനെ തേടിയെത്തി. തുടര്‍ന്ന് ഇന്ത്യന്‍ എ ടീമിനായി മികച്ച പ്രകടനം തുടര്‍ന്നതോടെയാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്.

Story first published: Saturday, January 5, 2019, 11:10 [IST]
Other articles published on Jan 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X