Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020നായുള്ള കോവിഡ് നിയമങ്ങള്‍ എന്തൊക്കെ? യുഎഇയില്‍ കാര്യങ്ങള്‍ കടുപ്പമാകുമോ?

അബുദാബി: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020 സീസണിന്റെ തീയ്യതി കഴിഞ്ഞ ദിവസമാണ് ബിസിസി ഐ പുറത്തുവിട്ടത്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇയില്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെയാവും നടക്കുക. ഫ്രാഞ്ചൈസികള്‍ ഐപിഎല്ലിനായി തയ്യാറെടുത്തുകഴിഞ്ഞു. ആഗസ്റ്റ് പകുതിയോടെ ടീമുകള്‍ യുഎഇയില്‍ എത്തിയേക്കുമെന്നാണ് നിലവിലെ വിവരം. ഐപിഎല്ലിനെ സ്വീകരിക്കാന്‍ ആരാധകരും തയ്യാറെടുത്ത് കഴിഞ്ഞു. എന്നാല്‍ കോവിഡ് 19 വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമെ ഐപിഎല്‍ നടത്താന്‍ സാധിക്കൂ. 2020ലെ ഐപിഎല്ലിലെ കോവിഡ് നിയമങ്ങള്‍ എന്തൊക്കെയാണ് നോക്കാം.

പ്രധാനമായും താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും യുഎഇയില്‍ ക്വാറന്റൈന്‍ ആവിശ്യമില്ല. ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര പുനരാരംഭിച്ചപ്പോള്‍ താരങ്ങളെ നേരത്തെ തന്നെ പരിശോധനയ്ക്ക് വിധേയമാക്കി 14 ദിവസത്തെ ക്വാറന്റൈനിലും പ്രവേശിപ്പിച്ച് രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് കളിക്കാനിറക്കിയത്. എന്നാല്‍ ഐപിഎല്ലില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവിശ്യമില്ലെന്ന നിലപാടാണ് യുഎഇക്ക്. എന്നാല്‍ മിക്ക വിദേശ താരങ്ങളും പങ്കെടുക്കുന്നതില്‍ താരങ്ങള്‍ക്കായി കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിക്കേണ്ടത് ബിസിസി ഐയുടെ ആവിശ്യകതയാണ്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വന്നേക്കും. നിലവില്‍ 58,000ലധികം കോവിഡ് പോസിറ്റീവ് കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 51,000 പേര്‍ രോഗമുക്തരാവുകയും ചെയ്തിരുന്നു.

ipl

എന്നാല്‍ യുഎഇയില്‍ ഇറങ്ങുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും. അതില്‍ ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടുമെങ്കിലും ഇവര്‍ക്കായി പ്രത്യേക പരിശോധന ഉണ്ടാകില്ല. അതേ സമയം സാമൂഹിക അകലനിയമം കളത്തിനകത്തും പുറത്തും പാലിക്കാന്‍ നിര്‍ദേശം നല്‍കും. അതിനാല്‍ത്തന്നെ കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളും ഇത്തവണ ഉണ്ടായേക്കില്ല. ദുബായിയിലെ ഐഡിഡി അക്കാദമിയിലാണ് പരിശീലന സൗകര്യം ഒരുക്കിയിരിക്കുന്നത്. നെറ്റ്‌സ് ബൗളിങ് പരിശീലനം ദുബായിലെ ഐസിസി അക്കാദമിയിലും ഒരുക്കും.

എല്ലാ താരങ്ങളും യുഎഇ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമുള്ള ഡിഎക്‌സ്ബി ആപ്പ് (ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പ് പോലെ) ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. താരങ്ങളുടെ റൂമുകളിലും ഹോട്ടലുകളിലും പരിശീലന സ്ഥലങ്ങളിലും ബയോ ബബിള്‍സിലൂടെ വൈറസ് സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കും. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ബംഗ്ലാദേശ്,ശ്രീലങ്ക ടീമുകളില്‍ നിന്നുള്ള ചില താരങ്ങള്‍ വൈകിയേ ടൂര്‍ണമെന്റിലെത്തുകയുള്ളൂവെന്നാണ് വിവരം. കൃത്യമായും നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാവും ഇത്തവണത്തെ ഐപിഎല്‍ നടക്കുക. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ബിസിസിഐ പുറത്തുവിടുമെന്നാണ് വിവരം.

Story first published: Wednesday, July 29, 2020, 18:11 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+