ഐ.പി.എല്ലില്‍ ഗെയ്ല്‍ തന്നെ കേമന്‍; മക്കല്ലം രണ്ടാം സ്ഥാനത്ത്; മറക്കാനാവാത്ത 10 ബാറ്റിങ് വെടിക്കെട്ടുകള്‍ ഇതാ

IPLലെ മറക്കാനാവാത്ത 5 ബാറ്റിങ് വെടിക്കെട്ടുകള്‍ ഇതാ | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ( ഐ.പി.എല്‍) 12ാം എഡിഷന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 23ന് ഐ.പി.എല്‍ 12ാം എഡിഷന് തുടക്കമാവുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയോടെ നോക്കുന്ന ചില താരങ്ങളുണ്ട്. ബൗളര്‍മാരെ അടിച്ചുപറത്തി ചരിത്രത്തില്‍ ഇടം നേടിയവര്‍. ആരാധകരെ ഹരം കൊള്ളിച്ച് ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ പിറന്ന 10 പ്രകടനങ്ങളിലേക്ക് ഒരു മടക്കയാത്ര.


യൂണിവേഴ്‌സല്‍ ഗെയ്ല്‍ (175*)

യൂണിവേഴ്‌സല്‍ ഗെയ്ല്‍ (175*)

യൂണിവേഴ്‌സല്‍ ബോസെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഐ.പി.എല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡ്. 2013 എഡിഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പം പൂനെ വാരിയേഴ്‌സിനെതിരെയാണ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ട്. 66 പന്തില്‍ നിന്ന് പുറത്താവാതെ 175 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 13 ഫോറും 17 സിക്‌സും ഉള്‍പ്പെടും. 30 പന്തില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗെയ്‌ലിന്റെ പേരിലാണ് ഐ.പി.എല്ലിലെ വേഗമേറിയ സെഞ്ച്വറിയും.

വെടിക്കെട്ട് തീര്‍ത്ത് ബ്രണ്ടന്‍ മക്കല്ലം

വെടിക്കെട്ട് തീര്‍ത്ത് ബ്രണ്ടന്‍ മക്കല്ലം

ഐ.പി.എല്ലിലെ 2008 എഡിഷനിലാണ് മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രകടനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരെ പുറത്താവാതെ 73 പന്തില്‍ 158 റണ്‍സാണ് മക്കല്ലം നേടിയത്. 10 ഫോറും 13 സിക്‌സുമാണ് മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഡിവില്ലിയേഴ്‌സ് മാജിക്ക് (133*)

ഡിവില്ലിയേഴ്‌സ് മാജിക്ക് (133*)

ക്രീസില്‍ നിലയുറപ്പിച്ചാല്‍ എ.ബി ഡിവില്ലിയേഴ്‌സിനൊപ്പോലെ അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാനില്ല. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും അനായാസമായി പന്ത് പായിക്കാന്‍ കെല്‍പ്പുള്ള ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് ഐ.പി.എല്ലിലെ ഉര്‍ന്ന മൂന്നാമത്തെ സ്‌കോര്‍. 2015 എഡിഷനില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് പുറത്താവാതെ 133 റണ്‍സാണ് നേടിയത്. 59 പന്തുകള്‍ നേരിട്ട് 19 ഫോറും നാല് സിക്‌സറുമാണ് ഡിവില്ലിയേഴ്‌സ് പറത്തിയത്.

വീണ്ടും എ.ബി.ഡി (129*)

വീണ്ടും എ.ബി.ഡി (129*)

2016 സീസണിലും ഡിവില്ലിയേഴ്‌സ് സെഞ്ച്വറി പ്രകടനം ആവര്‍ത്തിച്ചു. ബംഗളൂരുവിനുവേണ്ടി ഗുജറാത്ത് ലയണ്‍സിനെതിരെയാണ് എ.ബി.ഡി ഐ.പി.എല്ലിലെ ഉയര്‍ന്ന നാലാമത്തെ വ്യക്തിഗത സ്‌കോറിന് അര്‍ഹനായത്. 52 പന്തില്‍ 10 ഫോറും 12 സിക്‌സും ഉള്‍പ്പെടെ 129 റണ്‍സാണ് താരം അടിച്ചെടുത്തത്.

ആഞ്ഞടിച്ച് ഗെയ്ല്‍ കൊടുങ്കാറ്റ് (128*)

ആഞ്ഞടിച്ച് ഗെയ്ല്‍ കൊടുങ്കാറ്റ് (128*)

2012 സീസണിലെ ഗെയ്‌ലിന്റെ പ്രകടനമാണ് മികച്ച വ്യക്തിഗത സ്‌കോറില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 2012 സീസണില്‍ ബംഗളൂരു ജഴ്‌സിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെയാണ് ഗെയ്‌ലിന്റെ പ്രകടനം. 62 പന്തില്‍ 13 തവണ പന്ത് അതിര്‍ത്തി കടത്തിയ ഗെയ്ല്‍ ഏഴ് ബൗണ്ടറിയും ഇന്നിങ്‌സിനോട് ചേര്‍ത്തു.

 അടിച്ചുപറത്തി റിഷഭ് പന്ത് (128*)

അടിച്ചുപറത്തി റിഷഭ് പന്ത് (128*)

ഇന്ത്യന്‍ യുവതാരം റിഷഭ് പന്താണ് ഈ പട്ടികയില്‍ ആറാം സ്ഥാനത്ത്. കഴിഞ്ഞ എഡിഷനില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് റിഷഭിന്റെ ബാറ്റിങ് വെടിക്കെട്ട്. 63 പന്തില്‍ 15 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 128 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ചെന്നൈയുടെ സ്വന്തം വിജയ് (127)

ചെന്നൈയുടെ സ്വന്തം വിജയ് (127)

2010 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി മുരളി വിജയ് നേടിയ സെഞ്ച്വറിയാണ് ഈ പട്ടികയില്‍ ഏഴാമത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ 56 പന്തില്‍ 127 റണ്‍സാണ് വിജയ് അടിച്ചെടുത്തത്. 11 സിക്‌സും 8 ഫോറും ഇതില്‍ ഉള്‍പ്പെടും.

വാര്‍ണര്‍ ഷോ (126)

വാര്‍ണര്‍ ഷോ (126)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 59 പന്തില്‍ നിന്ന് 126 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 10 ഫോറും എട്ട് സിക്‌സും വാര്‍ണര്‍ പറത്തി. താരത്തിന്റെ മൂന്നാം ഐപി.എല്‍ സെഞ്ച്വറിയാണിത്.

വീരോചിതം വീരു (122)

വീരോചിതം വീരു (122)

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഈ പട്ടികയിലുണ്ട്. 2014 എഡിഷനില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് സെവാഗ് തല്ലിത്തകര്‍ത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 58 പന്തില്‍ 122 റണ്‍സാണ് സെവാഗ് സ്വന്തംപേരിലാക്കിയത്. 12 ഫോറും എട്ട് സിക്‌സുമാണ് സെവാഗ് അന്ന് അടിച്ചെടുത്തത്.

പോള്‍ വാല്‍ത്താട്ടി (120*)

പോള്‍ വാല്‍ത്താട്ടി (120*)

2011 എഡിഷനില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം അദ്ഭുതപ്പെടുത്തിയ താരമാണ് പോള്‍ വാല്‍ത്താട്ടി. ഓപ്പണറായിരുന്ന താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് അവിസ്മരണീയ സെഞ്ച്വറി നേടിയത്. 63 പന്തുകള്‍ നേരിട്ട് 19 ഫോറും രണ്ട് സിക്‌സും പറത്തിയ വാല്‍താട്ടി കളം കീഴടക്കിയതോടെ ചെന്നൈയെ ആറ് വിക്കറ്റിന് പഞ്ചാബ് പരാജയപ്പെടുത്തുകയും ചെയ്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, March 11, 2019, 15:31 [IST]
Other articles published on Mar 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X