Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരുണരത്‌നയ്ക്ക് അര്‍ധ ശതകം; പാകിസ്താനെതിരേ ശ്രീലങ്ക പൊരുതുന്നു

റാവല്‍പിണ്ടി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഭേദപ്പെട്ട സ്‌കോറിനായി ശ്രീലങ്ക പൊരുതുന്നു. ആദ്യ ദിനം കളിപിരിയുമ്പോള്‍ സന്ദര്‍ശകരായ ശ്രീലങ്ക അഞ്ച് വിക്കറ്റിന് 202 റണ്‍സെന്ന നിലയിലാണ്. ധനഞ്ജയ് ഡി സില്‍വ (38), നിരോഷന്‍ ഡിക്വെല്ല (11) എന്നിവരാണ് ക്രീസില്‍. വെളിച്ചക്കുറവ് മൂലം ആദ്യ ദിനം നേരത്തെ അവസാനിപ്പിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. നായകന്‍ ദിമുത് കരുണരത്‌നയും (59) ഓഷാഡോ ഫെര്‍ണാണ്ടോയും (40) ചേര്‍ന്ന് 96 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്. കരുണരത്‌നയെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രദിയാണ് ശ്രീലങ്കയുടെ കൂട്ടുകെട്ട് പൊളിച്ചത്. കുശാല്‍ മെന്‍ഡിസ് (10) പ്രതീക്ഷ കാത്തില്ല.

pakistan-srilanka

മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് (31) അല്‍പ്പ സമയം ചെറുത്തുനിന്ന ശേഷം മടങ്ങി. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് ചണ്ഡിമാലിനും (2) ശോഭിക്കാനായില്ല. സില്‍വ-ഡിക്വെല്ല കൂട്ടുകെട്ടിലാണ് ഇനി ലങ്കയുടെ പ്രതീക്ഷ. പാകിസ്താനുവേണ്ടി നസീം ഷാ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് അബ്ബാസ്, ഷഹീന്‍ ഷാ അഫ്രീദി, ഉസ്മാന്‍ ഷിന്‍വാരി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Wednesday, December 11, 2019, 18:19 [IST]
Other articles published on Dec 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+