വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസില്‍ സ്റ്റീവ് സ്മിത്ത് പഴങ്കഥയാക്കിയ റെക്കോര്‍ഡുകള്‍

Records broken by Steve Smith in Ashes 2019 | Oneindia Malayalam

ലണ്ടന്‍: കൂക്കുവിളികളും അപഹാസങ്ങളും ഏറ്റുവാങ്ങിയാണ് സ്റ്റീവ് സ്മിത്ത് ഇംഗ്ലീഷ് മണ്ണില്‍ ആഷസ് കളിക്കാനിറങ്ങിയത്. പന്തു ചുരണ്ടല്‍ വിവാദവും ഒരുവര്‍ഷത്തെ വിലക്കും കരിനിഴല്‍ വീഴ്ത്തിയ ഭൂതകാലം താരത്തെ വിടാതെ വേട്ടയാടി. പക്ഷെ പരമ്പര കഴിഞ്ഞ് സ്മിത്ത് തിരിച്ചുകയറുമ്പോള്‍ ആക്ഷേപങ്ങള്‍ നിറഞ്ഞ കൈയ്യടികള്‍ക്ക് വഴിമാറിയിരിക്കുകയാണ്.

ഓവല്‍ ടെസ്റ്റിലെ നാലാം ദിനം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടു സ്മിത്ത് മടങ്ങുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു. എന്നാല്‍ പരമ്പരയില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാതെ താരം പുറത്തായ ഏക സന്ദര്‍ഭം ഇതുമാത്രമാണ്.

സ്മിത്ത് കുറിച്ച റെക്കോർഡുകൾ

ഇക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ ആകെ 774 റണ്‍സ് താരം സമ്പാദിച്ചിട്ടുണ്ട്. 144, 142, 92, 80, 23 എന്നിങ്ങനെയാണ് സ്റ്റീവ് സ്മിത്തിന്റെ ആഷസ് പ്രകടനം. ബാറ്റിങ് ശരാശരിയാകട്ടെ 110.57 ഉം. ഈ അവസരത്തില്‍ 2019 ആഷസ് പരമ്പരയില്‍ സ്റ്റീവ് സ്മിത്ത് തിരുത്തിയ റെക്കോര്‍ഡുകളുടെ കണക്ക് ചുവടെ കാണാം.

1. 1994 -ന് ശേഷം ടെസ്റ്റ് പരമ്പരയില്‍ ഒരു താരം കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ആഷസില്‍ സ്മിത്ത് നേടിയത്. 25 വര്‍ഷങ്ങള്‍ മുന്‍പ് ബ്രയാന്‍ ലാറ കുറിച്ച 778 റണ്‍സ് റെക്കോര്‍ഡ് സ്മിത്തിന് തൊട്ടുമുകളില്‍ നില്‍പ്പുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരമെന്ന പൊന്‍തൂവലും സ്മിത്തിന് സ്വന്തം. 2014-15 കാലഘട്ടത്തില്‍ ഇന്ത്യയ്ക്ക് എതിരെ നേടിയ 769 റണ്‍സ് റെക്കോര്‍ഡാണ് സ്മിത്ത് ഇന്നലെ തിരുത്തിയത്.

തുടരെ അർധ സെഞ്ചുറി

2. 2019 ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി പത്തു അര്‍ധ സെഞ്ചുറികളാണ് സ്റ്റീവ് സ്മിത്ത് കുറിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ മറ്റൊരു താരവും എതിര്‍ ടീമിനെതിരെ തുടര്‍ച്ചയായി പത്തു അര്‍ധ സെഞ്ചുറികള്‍ തികച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി ഒന്‍പതു അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തിയ ഇന്‍സമാം ഉള്‍ ഹഖിന്റെ റെക്കോര്‍ഡാണ് സ്മിത്ത് ആഷസിലൂടെ പിടിച്ചെടുത്തത്.

സ്മിത്തിനെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന്റെ 'തട്ടിപ്പ്' ഫീല്‍ഡിങ്, ക്രിക്കറ്റ് ലോകം രണ്ടു തട്ടില്‍

ബ്രാഡ്മാന് പിന്നിൽ

3. 1989 -ന് ശേഷം ആഷസ് പരമ്പരയില്‍ ഒരു താരം കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന റെക്കോര്‍ഡും സ്മിത്ത് സ്വന്തം പേരിലാക്കി. ആഷസിന്റെ ചരിത്രത്തില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചെടുത്ത താരങ്ങളില്‍ അഞ്ചാമനാണ് സ്മിത്ത്. സര്‍ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ പ്രഥമസ്ഥാനത്ത്. 1930 ആഷസില്‍ 974 റണ്‍സ് ബ്രാഡ്മാന്‍ കുറിച്ചിരുന്നു. വാലി ഹാമോണ്‍ട് (905 റണ്‍സ്), മാര്‍ക്ക് ടെയിലര്‍ (839 റണ്‍സ്), ഡോണ്‍ ബ്രാഡ്മാന്‍ (810 റണ്‍സ്) എന്നിവരുടെ പ്രകടനമാണ് പട്ടികയില്‍ തൊട്ടുപിന്നില്‍.

ആഷസ് 2019: ഇതാണ് കാത്തിരുന്ന ആഷസ്... 47 വര്‍ഷത്തിനു ശേഷമാദ്യം, ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം

ഇതിഹാസങ്ങൾക്കൊപ്പം

4. ടെസ്റ്റ് പരമ്പരകളില്‍ ഒന്നിലേറെ തവണ 700 റണ്‍സ് പിന്നിടുന്ന അപൂര്‍വം താരങ്ങള്‍ കൂടിയാണ് ഇപ്പോള്‍ സ്റ്റീവ് സ്മിത്ത്. ഡോണ്‍ ബ്രാഡ്മാന്‍, സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, എവര്‍ട്ടണ്‍ വീക്കിസ്, ഗാരി സോബേഴ്‌സ് എന്നീ ഇതിഹാസങ്ങളാണ് മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

Story first published: Monday, September 16, 2019, 16:18 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X