വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ ഇവര്‍ പുലികള്‍ തന്നെ, ഏകദിനത്തില്‍ വെറും പൂച്ചകളും!! സംഘത്തില്‍ കുക്കും ലക്ഷ്മണും...

ടെസ്റ്റില്‍ മാത്രം മിന്നിയ ചില മികച്ച താരങ്ങളുണ്ട്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങള്‍ കുറവാണ്. ചിലര്‍ ടെസ്റ്റില്‍ മാത്രം മികച്ചുനിന്നപ്പോള്‍ മറ്റു ചിലര്‍ ഏകദിനത്തിലും ട്വന്റി20യിലുമെല്ലാമാണ് നിറഞ്ഞുനിന്നത്.

ഫ്രീ ഓഫര്‍ നല്‍കിയിട്ടും അര്‍ജന്റീനയ്ക്കു വേണ്ട!! സാധ്യതാ ലിസ്റ്റിലുമില്ല, ദുഖമുണ്ടെന്ന് മറഡോണഫ്രീ ഓഫര്‍ നല്‍കിയിട്ടും അര്‍ജന്റീനയ്ക്കു വേണ്ട!! സാധ്യതാ ലിസ്റ്റിലുമില്ല, ദുഖമുണ്ടെന്ന് മറഡോണ

മല്‍സരഫലം എന്തുമാവട്ടെ... ടീം ഇന്ത്യ ഇവരെ കണ്ടില്ലെന്നു നടിക്കരുത്, ഇംഗ്ലണ്ടില്‍ കളിപ്പിച്ചേ തീരൂ മല്‍സരഫലം എന്തുമാവട്ടെ... ടീം ഇന്ത്യ ഇവരെ കണ്ടില്ലെന്നു നടിക്കരുത്, ഇംഗ്ലണ്ടില്‍ കളിപ്പിച്ചേ തീരൂ

ടെസ്റ്റില്‍ ഇതിഹാസ താരങ്ങളുടെ നിലയിലേക്കുയര്‍ന്നിട്ടും ഏകദിനത്തില്‍ നിരാശപ്പെടുത്തിയ ചിലരുണ്ട്. ടെസ്റ്റില്‍ മാത്രം രാജാവായി മാറിയ ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

മൈക്കല്‍ അതേര്‍ട്ടന്‍ (ഇംഗ്ലണ്ട്)

മൈക്കല്‍ അതേര്‍ട്ടന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ താരങ്ങളിലൊരാളായിരുന്നു മൈക്കല്‍ അതേര്‍ട്ടന്‍. 90കളുടെ പകുതിയില്‍ ഇംഗ്ലീഷ് ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആയിരുന്നു അദ്ദേഹം. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും അതേര്‍ട്ടന്‍ ശരിക്കും മിന്നിച്ചു.
1994 മുതല്‍ 99 വരെ 54 ടെസ്റ്റുകളില്‍ അതേര്‍ട്ടന്‍ ടീമിനെ നയിച്ചിട്ടുണ്ട്. പരിക്കുകളെ തുടര്‍ന്ന് 2013ലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 13 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ 115 മല്‍സരങ്ങളില്‍ നിന്നും 7728 റണ്‍സാണ് അതേര്‍ട്ടന്റെ സമ്പാദ്യം. ടെസ്റ്റില്‍ ഗംഭീര പ്രകടനം നടത്തിയ അദ്ദേഹത്തിന് ഏകദിനത്തില്‍ ഈ മിടുക്ക് ആവര്‍ത്തിക്കാനായില്ല. ഏകദിനത്തില്‍ 54 മല്‍സരങ്ങളില്‍ മാത്രമേ അതേര്‍ട്ടന് കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. 1791 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. മോശം പ്രകടനത്തെ തുടര്‍ന്ന് 98ല്‍ അതേര്‍ട്ടന് ഏകദിന ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.

ജസ്റ്റിന്‍ ലാങര്‍ (ഓസ്‌ട്രേലിയ)

ജസ്റ്റിന്‍ ലാങര്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ അവിടെ തീര്‍ച്ചയായും ജസ്റ്റിന്‍ ലാങറുടെ പേരുണ്ടാവും. മല്‍സരരംഗത്തുണ്ടായിരുന്നപ്പോള്‍ ടെസ്റ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായി പരിഗണിക്കപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. 1993ല്‍ അരങ്ങേറിയ ലാങര്‍ എട്ടു വര്‍ഷം മധ്യനിരയിലാണ് കളിച്ചത്. പിന്നീട് ഓപ്പണിങ് സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചതോടെയാണ് ലാങര്‍ തന്റെ മികവ് മുഴുവന്‍ പുറത്തെടുത്തത്. 105 ടെസ്റ്റുകളില്‍ നിന്നും 45.27 ശരാശരിയില്‍ 7696 റണ്‍സാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 250 ആണ്. 22ല്‍ അധികം സെഞ്ച്വറികളും ലാങറുടെ പേരിലുണ്ട്.
എന്നാല്‍ ഏകദിനത്തില്‍ ലാങര്‍ വലിയ ദുരന്തമായി മാറി. വെറും എട്ടു ഏകദിനങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്.

 അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്)

അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്)

ടെസ്റ്റില്‍ മാത്രം ഇപ്പോഴും മികച്ച പ്രകടനം തുടരുന്ന താരമാണ് ഇംഗ്ലണ്ട് ഓപ്പണറായ അലെസ്റ്റര്‍ കുക്ക്. 2006ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഇംഗ്ലീഷ് ടീമിലെ അവിഭാജ്യഘടകമാണ് അദ്ദേഹം. ടെസ്റ്റില്‍ 10,000 റണ്‍സെന്ന മാന്ത്രികസംഖ്യ പിന്നിട്ട ഏക ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡ് കുക്കിന്റെ പേരിലാണ്. 157 മല്‍സരങ്ങളില്‍ നിന്നും 45.36 ശരാശരിയില്‍ 12,158 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 32 സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. കൂടാതെ 12 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ 163 ക്യാച്ചുകളും കുക്കിന്റെ പേരിലുണ്ട്.
അതേസമയം, ഏകദിനത്തില്‍ കുക്ക് മികച്ച ക്യാപ്റ്റനായിരുന്നെങ്കിലും നല്ല ബാറ്റ്‌സ്മാനായിരുന്നില്ല. 2014ലെ ലോകകപ്പിനു മുമ്പ് ഏകദിന ടീമില്‍ സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് പിന്നീട് തിരിച്ചെത്താനായിട്ടില്ല. 92 ഏകദിനങ്ങളില്‍ നിന്നും 36.04 ശരാശരിയില്‍ 3204 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം.

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളാണ് വിവിഎസ് ലക്ഷ്മണ്‍. വെരി വെരി സ്‌പെഷ്യലെന്ന് ഇന്ത്യന്‍ ആരാധകര്‍ വിശേഷിപ്പിച്ച അദ്ദേഹം നിരവധി ടെസ്റ്റുകളിലാണ് മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചിട്ടുള്ളത്. കരിയറില്‍ പലപ്പോഴും അഞ്ചും ആറും സ്ഥാനങ്ങളില്‍ ബാറ്റിങിന് ഇറങ്ങിയിട്ടും ടീമിനെ വീരോചിത ഇന്നിങ്‌സുകളിലൂടെ താങ്ങിനിര്‍ത്താന്‍ ലക്ഷ്മണിനു സാധിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമായ ഓസ്‌ട്രേലിയക്കെതിരേയാണ് ലക്ഷ്മണിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പലപ്പോഴും കണ്ടിട്ടുള്ളത്.
16 വര്‍ഷത്തെ കരിയറില്‍ 134 ടെസ്റ്റുകളില്‍ 46 ശരാശരിയില്‍ 8781 റണ്‍സാണ് ലക്ഷ്മിന്റെ അക്കൗണ്ടിലുള്ളത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 281 റണ്‍സാണ്.
എന്നാല്‍ ഏകദിന ടീമിലെത്തിയപ്പോള്‍ ലക്ഷ്മണ്‍ പലപ്പോഴും നിരാശപ്പെടുത്തി. ഒരിക്കല്‍പ്പോലും ഏകദിന ലോകപ്പില്‍ കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിട്ടില്ല. 86 ഏകദിനങ്ങളില്‍ ഇന്ത്യയുടെ ജഴ്‌സിയണിഞ്ഞ ലക്ഷ്മണ്‍ 30.76 ശരാശരിയില്‍ 2338 റണ്‍സാണ് നേടിയത്.

Story first published: Thursday, August 9, 2018, 15:47 [IST]
Other articles published on Aug 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X