Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ്: ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍, ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച

പോര്‍ട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 499 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറിപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയാണ്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗര്‍ (32), ആന്റിച്ച് നോര്‍ജെ (0) എന്നിവരാണ് ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 439 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക. ഡോം ബെസ്സാണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ഇംഗ്ലണ്ടിന്റെ മുന്‍നിരയെ ചെറിയ സ്‌കോറില്‍ തളച്ചിടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചെങ്കിലും മധ്യനിരയിലെ ബെന്‍ സ്റ്റോക്‌സിന്റെയും (120)ഒലി പോപ്പിന്റെയും (135) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്‌റ്റോക്‌സ് 214 പന്തുകള്‍ നേരിട്ട് 12 ഫോറും രണ്ട് സിക്‌സും നേടിയപ്പോള്‍ പോപ്പ് 226 പന്തില്‍ 18 ഫോറും ഒരു സിക്‌സും നേടി.

savsengtest

വാലറ്റത്ത് സാം കറാന്‍ (44), മാര്‍ക്ക് വുഡ് (42) എന്നിവര്‍ നിര്‍ണ്ണായക റണ്‍സ് കൂട്ടിച്ചേര്‍ത്തു. സാക് ക്രാവ്‌ലി, ഡോം സിബ്ലി, ജോ ഡെന്‍ലി (25), ജോ റൂട്ട് (27) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സ്പിന്നര്‍ കേശവ് മഹാരാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ രണ്ടും പാറ്റേഴ്‌സണ്‍, നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Saturday, January 18, 2020, 9:18 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+