Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച, രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

സെഞ്ച്വൂറിയന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 284 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 181 റണ്‍സിന് കൂടാരം കയറി. ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 72 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ 175 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. വാന്‍ ഡെര്‍ ഡൂസന്‍ (17), ആന്‍ റിച്ച് നോര്‍ജെ (4) എന്നിവരാണ് ക്രീസില്‍.

ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ്ങില്‍ പിഴച്ചു. അര്‍ധ സെഞ്ച്വറി നേടിയ ജോ ഡെന്‍ലിയുടെ (50) പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ബെന്‍ സ്റ്റോക്‌സ് (35), ക്യാപ്റ്റന്‍ ജോ റൂട്ട് (29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റോറി ബേണ്‍സ് (9), ഡോം സിബ്ലി (4), ജോണി ബെയര്‍സ്‌റ്റോ (1), ജോസ് ബട്‌ലര്‍ (12), സാം കുറാന്‍ (20) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി വെര്‍ണോന്‍ ഫിലാണ്ടര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ മൂന്നും നോര്‍ജെ രണ്ടും പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്ത്തി.

savsengtest

ഒന്നാം ഇന്നിങ്‌സിലെ മികച്ച ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിങ് തകര്‍ച്ച നേരിട്ടു. എയ്ഡന്‍ മാര്‍ക്രം (2), ഡീന്‍ എല്‍ഗര്‍ (22), സുബൈര്‍ ഹംസ (4), ഫഫ് ഡുപ്ലെസിസ് (20) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Story first published: Saturday, December 28, 2019, 9:05 [IST]
Other articles published on Dec 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+