Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചോദിച്ച് വാങ്ങിയ അവസരം, പക്ഷേ കോലി പരാജയപ്പെട്ടു

ചെന്നൈ: ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ അവസരം ചോദിച്ചുവാങ്ങി ബാറ്റിംഗിനിറങ്ങിയ വിരാട് കോലിക്ക് നിരാശ. അടുത്തമാസം തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പായി ബാറ്റിംഗ് പരിശീലനത്തിന് വേണ്ടിയാണ് കോലി ഇന്ത്യ എ ടീമിന് വേണ്ടി കളിക്കാനിറങ്ങിയത്. എന്നാല്‍ അധികനേരം ബാറ്റിംഗ് തുടരാന്‍ കോലിക്ക് സാധിച്ചില്ല.

16 റണ്‍സിനാണ് കോലി പുറത്തായത്. സ്പിന്നര്‍ ആഷ്ടണ്‍ അഗറിനാണ് വിക്കറ്റ്. വണ്‍ഡൗണായി ബാറ്റിംഗിറങ്ങിയ കോലി 42 പന്തുകളില്‍ നിന്നാണ് 16 റണ്‍സെടുത്തത്. ഓരോ ഫോറും സിക്‌സറും അടിച്ചു. ടീം സ്‌കോര്‍ 52 ല്‍ നില്‍ക്കെ അഗര്‍ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

viratkohli-keeping

ചതുര്‍ദിന മത്സരത്തില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാരയ്ക്കും അധികം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 11 റണ്‍സിനാണ് പൂജാര ഔട്ടായത്. 29 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ എ ടീം നാല് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലാണ്. മലയാളി താരം കരുണ്‍ നായരും ഓജയുമാണ് ക്രീസില്‍.

കളിക്ക് മുമ്പേ ആഷ്ടണ്‍ അഗര്‍ വിരാട് കോലിയുടെ വിക്കറ്റിനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നു. ആര്‍ക്കാണ് കോലിയുടെ വിക്കറ്റ് കിട്ടുക എന്ന് ടീമംഗങ്ങളെല്ലാം കാത്തിരിക്കുകയാണ് എന്നാണ് അഗര്‍ പറഞ്ഞത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. ആദ്യത്തെ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

Story first published: Wednesday, July 29, 2015, 12:41 [IST]
Other articles published on Jul 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+