For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്നെക്കൊണ്ട് സച്ചിന്‍ തോറ്റുപോകും: ഹസി

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെക്കൊണ്ട് തോറ്റുപോകുമെന്ന് മിസ്റ്റര്‍ ക്രിക്കറ്റ് മൈക് ഹസി. ഐ പി എല്ലിന്റെ ഏഴാം സീസണില്‍ സച്ചിന്റെ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഹസി കളിക്കുന്നത്. ഐ പി എല്ലില്‍ നിന്നും വിരമിച്ചെങ്കിലും മുംബൈ ഇന്ത്യന്‍ ക്യാംപില്‍ സച്ചിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതാദ്യമായാണ് ഹസി മുംബൈയ്ക്ക് വേണ്ടി കളിക്കാനിറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം വരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു 38 കാരനായ ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍. കഴിഞ്ഞ വര്‍ഷത്തെ ഐ പി എല്‍ ഫൈനലില്‍ ചെന്നൈയെ തോല്‍പിച്ചാണ് മുംബൈ കപ്പടിച്ചത്. ഇത്തവണത്തെ താരലേലത്തില്‍ അഞ്ച് കോടി രൂപയ്ക്കാണ് ഹസിയെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം വരെ ഓപ്പണറായിരുന്ന സച്ചിന്‍ ഇല്ലാത്ത ആദ്യ ഐ പി എല്‍ സീസണാണ് ഇത് മുംബൈയ്ക്ക്.

mike-hussey

സച്ചിന്‍ തെണ്ടുല്‍ക്കറെ കാണാന്‍ വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് താനെന്ന് മൈക് ഹസി പറഞ്ഞു. കളിയെക്കുറിച്ചും കളിക്ക് പുറത്തുള്ള കാര്യങ്ങളെക്കുറിച്ചും സച്ചിനോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്. മിക്കവാറും ഈ സീസണ്‍ കഴിയുന്നതോടെ സച്ചിന്‍ എന്നെക്കൊണ്ട് തോറ്റുപോകും - സച്ചിന്റെ വലിയ ആരാധകനായ മൈക് ഹസി പറഞ്ഞു.

ഏപ്രില്‍ 16 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഐ പി എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഐ പി എല്‍ കിരീടം നിലനിര്‍ത്താനാണ് മുംബൈ ഇറങ്ങുന്നത്. ഹസിക്കും ശര്‍മയ്ക്കും പുറമേ ഹര്‍ഭജന്‍, പൊള്ളാര്‍ഡ്, മലിംഗ, ആന്‍ഡേഴ്‌സണ്‍, സഹീര്‍ ഖാന്‍, റായിഡു, ഓജ തുടങ്ങിയവരാണ് മുംബൈയുടെ പ്രധാ താരങ്ങള്‍.

Story first published: Thursday, April 10, 2014, 14:12 [IST]
Other articles published on Apr 10, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+