പുതിയ ട്വന്റി 20 ലീഗുമായി സച്ചിനും വോണും: ഐപിഎല്‍ പൂട്ടിപ്പോകുമോ?
സിഡ്‌നി: ബി സി സി ഐയുടെ പണത്തിന് മീതെ ക്രിക്കറ്റിലെ ഒരു പരുന്തും പറക്കില്ല എന്നാണ്. പക്ഷേ അതുക്കും മേലെ പറക്കാന്‍ പോന്ന ഒരാളുണ്ട് ക്രിക്കറ്റില്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ആ ഒരാള്‍. അതെ, ബി സി സി ഐയുടെ പൊന്മുട്ടയിടുന്ന താറാവായ ഐ പി എല്‍ പോലെ ഒരു ട്വന്റി - 20 ലീഗ് സച്ചിന്‍ തുടങ്ങാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒറ്റയ്ക്കല്ല, ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമുണ്ട് സച്ചിനൊപ്പം ഈ ടൂര്‍ണമെന്റിന്. അമേരിക്കയിലാകും ഈ ടൂര്‍ണമെന്റിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ട്. സച്ചിനും വോണും കൂടി പുതിയ കളി തുടങ്ങാന്‍ പോകുന്ന കാര്യം ദി ഓസ്‌ട്രേലിയന്‍ ദിനപ്പത്രമാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ കാണൂ.

സച്ചിനും വോണും ഒരുമിച്ചാല്‍
സച്ചിനും ഷെയ്ന്‍ വോണും ഒരുമിച്ച് വെറുതെ നടന്നാല്‍ പോലും കാണാന്‍ ആളുണ്ടാകും. ആധുനിക ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളാണ് സച്ചിനും വോണും. സച്ചിന്‍ - വോണ്‍ പോരാട്ടങ്ങള്‍ ഒരു കാലഘട്ടത്തിന്റെ തന്നെ കാത്തിരിപ്പായിരുന്നു. ഇവര്‍ തുടങ്ങുന്ന ടൂര്‍ണമെന്റും മോശമാകില്ല

കളിക്കാര്‍ ആരൊക്കെ
സച്ചിനും വോണിനും പുറമെ റിക്കി പോണ്ടിംഗ്, ജാക് കാലിസ്, ബ്രെറ്റ് ലീ, ഗ്ലെന്‍ മക്രാത്ത്, ആദം ഗില്‍ക്രിസ്റ്റ്, ഫ്ളിന്റോഫ് തുടങ്ങിയ പ്രമുഖരും ഈ പുതിയ ലീഗില്‍ കളിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

സെപ്തംബറില്‍ തുടങ്ങും
ഈ വരുന്ന സെപ്തംബറിലാണ് പുതിയ ലീഗ് തുടങ്ങുക. ന്യൂയോര്‍്ക്ക്, ഷിക്കാഗോ, ലോസ് ആഞ്ചല്‍സ് തുടങ്ങിയ വന്‍ നഗരങ്ങളാകും വേദിയാകുക.

ബ്രെറ്റ് ലീ അടക്കം 28 പേര്‍
സച്ചിനും വോണും ചേര്‍ന്ന് ബ്രെറ്റ് ലീ അടക്കം 28 മുന്‍ കളിക്കാരെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ ലീഗ് കളിക്കാന്‍ ബ്രെറ്റ് ലീക്ക് ക്ഷണം ലഭിച്ചതായി മാനേജര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അതിലെന്താണ് തെറ്റ്
വിരമിച്ച കളിക്കാര്‍ ചേര്‍ന്ന് പുതിയൊരു ടൂര്‍ണമെന്റ് തുടങ്ങുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ലീയുടെ മാനേജര്‍ മാക്‌സ്‌വെല്‍ ചോദിക്കുന്നത്.

പണം വാരും
ഓരോ കളിക്കും 25000 ഡോളറാണ് ഓരോ താരത്തിനും പ്രതിഫലം എന്നാണ് അറിയുന്നത്.

സച്ചിനൊ ന്നും പറഞ്ഞില്ല
സച്ചിനും വോണും പുതിയ ലീഗിനെപ്പറ്റി ഒന്നും സ്ഥിരീകരിച്ച് പറഞ്ഞിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications