For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ കളി കാണാന്‍ വീല്‍ചെയറില്‍ അമ്മയെത്തും

മുംബൈ: മറാത്ത കവിയായ രമേഷ് തെണ്ടുല്‍ക്കറും ഭാര്യ രജനിയും - സ്വന്തം മകന്റെ പേരില്‍ ഇത്രയധികം അഭിമാനിച്ച അച്ഛനമ്മമാര്‍ ഒരുപക്ഷേ വേറെയുണ്ടാകില്ല. 99 ലോകകപ്പിനിടെ അച്ഛന്‍ രമേഷ് തെണ്ടുല്‍ക്കര്‍ മരിച്ചതിന്റെ വേദന മാറും മുമ്പേ സച്ചിനെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ വേണ്ടി പറഞ്ഞയച്ച അമ്മ രജനിയെ ഓര്‍ക്കുന്നില്ലേ. ഇന്ത്യ മുഴുവന്‍ അഭിമാനിച്ചിരുന്നു അന്ന് അമ്മയെ ഓര്‍ത്ത്.

അമ്മയ്ക്ക് വേണ്ടി അവസാന മത്സരം മുംബൈയില്‍ കളിക്കാന്‍ തന്നെ അനുവദിക്കൂ എന്നാണ് സച്ചിന്‍ പറയുന്നത്. വിടവാങ്ങല്‍ മത്സരം മുംബൈയില്‍ വേണമെന്ന് സച്ചിന്‍ ബി സി സി ഐയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വീല്‍ചെയറിന്റെ സഹായത്തോടെ മാത്രമേ അമ്മയ്ക്ക് സ്‌റ്റേഡിയത്തിലെത്താന്‍ കഴിയൂ. അവസാന മത്സരം അമ്മയുടെ മുന്നില്‍ കളിച്ച് വിരമിക്കുക എന്ന സച്ചിന്റെ ആഗ്രഹം അല്‍പം വികാരപരമാണ് എന്ന് തന്നെ പറയേണ്ടിവരും.

sachin

സച്ചിന്റെ ഒരു മത്സരം പോലും ആ അമ്മ നേരിട്ട് കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ വിശ്വിസിക്കുമോ? 24 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ കരിയറില്‍ ഒരിക്കല്‍പോലും സച്ചിന്‍ അമ്മയെ കളി കാണാന്‍ സ്്‌റ്റേഡിയത്തില്‍ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടായിരിക്കും? ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആരാധിക്കുന്ന താരത്തിന്റെ പ്രകടനം ഒരിക്കല്‍ പോലും നേരിട്ട് കാണാന്‍ അമ്മ രജനിക്ക് സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

അമ്മ മാത്രമല്ല, കുടുംബാംഗങ്ങള്‍ മുഴുവനും സച്ചിന്റെ അവസാന മത്സരം കാണാന്‍ മുംബൈ സ്‌റ്റേഡിയത്തിലെത്തും എന്നാണ് കരുതുന്നത്. വാങ്കഡേയിലോ, ബ്രാബോണിലോ എവിടെയായാലും സാരമില്ല, വിടവാങ്ങല്‍ മത്സരം മുംബൈയില്‍ വെച്ചായിരിക്കണം എന്ന് മാത്രമാണ് സച്ചിന്റെ ആവശ്യം. അവസാനത്തെ ആ മത്സരം കാണാന്‍ അമ്മ രജനി ആദ്യമായി സ്‌റ്റേഡിയത്തിലെത്തും.

Story first published: Saturday, October 12, 2013, 11:37 [IST]
Other articles published on Oct 12, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+