Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ സിനിമയിലെ ഈ രംഗം കണ്ട് കോച്ച് വികാരാധീനനായി!!!

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇന്നു നാമറിയുന്ന സച്ചിനാകുന്നതിനു മുന്‍പേ അദ്ദേഹത്തെ പരിശീലിപ്പിച്ച കോച്ചാണ് അച്‌രേക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവത്തിന്റെ ജീവിതകഥ വെള്ളിത്തിയില്‍ ആവിഷ്‌കരിച്ചപ്പോള്‍ മകളോടൊത്ത് അച്‌രേക്കറും എത്തി, മുംബൈയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ കാണാന്‍. ചിത്രത്തിലെ ഒരു രംഗം കണ്ട് കോച്ച് അത്യന്തം വികാരാധീനനായെന്ന് ഡെയ്‌ലി ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 കോച്ചിനെ കരയിച്ച രംഗം..

കോച്ചിനെ കരയിച്ച രംഗം..

ചിത്രത്തിലെ 'എന്‍ഡുല്‍ക്കര്‍' സീന്‍ ആണ് അച്‌രേക്കറെ കരയിച്ചത്. കഥ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന കാരണത്താല്‍ എന്താണ് എന്‍ഡുല്‍ക്കര്‍ സീന്‍ എന്ന് ഡെയ്‌ലി ഭാസ്‌കര്‍ പറയുന്നില്ല.

കോച്ചിന് ചിത്രം ഇഷ്ടമായോ?

കോച്ചിന് ചിത്രം ഇഷ്ടമായോ?

അച്ഛന് സംസാരിക്കാന്‍ കഴിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ മുഖഭാവങ്ങളില്‍ നിന്നു തന്നെ ആ മനസ്സറിയാന്‍ കഴിയുമെന്നും അച്‌രേക്കറിന് ചിത്രം ഒരുപാട് ഇഷ്ടമായെന്നും മകള്‍ പറഞ്ഞു.

കണ്ടത് സച്ചിനൊപ്പം..

കണ്ടത് സച്ചിനൊപ്പം..

സച്ചിനൊപ്പമിരുന്നാണ് അച്‌രേക്കര്‍ സിനിമ കണ്ടത്. ഒരുമിച്ചിരുന്നു കാണാനായതില്‍ അച്ഛനും സച്ചിനും ഒരുപോലെ സന്തോഷവാന്‍മാരാണെന്നും മാധ്യമങ്ങളെ കാണുന്നതിനു മുന്‍പേ സച്ചിന്‍ അച്ഛന്റെ കാല്‍ തൊട്ടു വണങ്ങിയിരുന്നുവെന്നും മകള്‍ വിശാഖ ദാല്‍വി പറഞ്ഞു.

ഒന്നും മറന്നിട്ടില്ല

ഒന്നും മറന്നിട്ടില്ല

ഇപ്പോഴും തന്റെ കുട്ടിക്കാലത്തെ കോച്ചിനെ സച്ചിന്‍ മറന്നിട്ടില്ലെന്ന് വിശാഖ ദാല്‍വി പറയുന്നു. അച്ഛന്‍ സുഖവിവരങ്ങള്‍ താരം എപ്പോഴും അന്വേഷിക്കാറുണ്ടെന്നും വിശാഖ പറഞ്ഞു.

Story first published: Saturday, May 27, 2017, 14:48 [IST]
Other articles published on May 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+