അടുപ്പിച്ച് 6 മെയ്ഡന്‍ ഓവറുകളുടെ ഓര്‍മയില്‍ മക്ഗ്രാത്തും സച്ചിനും കണ്ടുമുട്ടി!
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും ഗ്ലെന്‍ മക്ഗ്രാത്തും വീണ്ടും കണ്ടുമുട്ടി. ചെന്നൈയിലെ എം ആര്‍ എഫ് പേസ് ഫൗണ്ടേഷനിലാണ് ഇതിഹാസ താരങ്ങള്‍ കണ്ടുമുട്ടിയത്. പേസ് ഫൗണ്ടേഷനിലെ ട്രെയിനികള്‍ക്കൊപ്പം സമയം ചെലവഴിക്കാനെത്തിയതായിരുന്നു ഇരുവരും. കളിച്ചിരുന്ന കാലത്ത് വിഖ്യാത പോരാട്ടമായിരുന്നു സച്ചിനും മക്ഗ്രാത്തും തമ്മില്‍ നടന്നിരുന്നത്.
സച്ചിന് എല്ലാകാലത്തും ഏറ്റവും ഭീഷണിയുയര്‍ത്തിയ ബൗളറായിരുന്നു മക്ഗ്രാത്ത്. 1999, 2003 ലോകകപ്പുകളില്‍ സച്ചിനെ ഒന്നാം ഓവറില്‍ തന്നെ പുറത്താക്കി മക്ഗ്രാത്ത് ഇന്ത്യയുടെ നടുവൊടിച്ചു. മാരകഫോമിലായിരുന്ന ഒരു ദിവസം സച്ചിനെതിരെ ആറ് മെയ്ഡനുകളാണ് മക്ഗ്രാത്ത് അടുപ്പിച്ച് എറിഞ്ഞത്. ആ കഥ സച്ചിന്‍ തന്നെ പറയുന്നു, മക്്ഗ്രാത്ത് കേട്ടുനില്‍ക്കുന്നു.. അതിങ്ങനെ....

അത് നടന്നത് 1999ല്‍
1999ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു സംഭവം. സച്ചിനായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. രണ്ടാം ദിവസം ചായയ്ക്ക് ശേഷം കളത്തിലിറങ്ങിയ എനിക്ക് നേരെ മക്ഗ്രാത്ത് എറിഞ്ഞത് തുടര്‍ച്ചയായി ആറ് മെയ്ഡനുകള്‍. കളി ഇന്ത്യ തോറ്റു.

മനക്കട്ടി സമ്മതിക്കണം
ഓഫ് സ്റ്റംബിന് പുറത്തായിരുന്നു മക്ഗ്രായുടെ പന്തുകള്‍. ഞാനത് ലീവ് ചെയ്തുകൊണ്ടേയിരുന്നു. അടുപ്പിച്ച് എറിയാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നു. മക്ഗ്രാത്താകട്ടെ ഞാന്‍ അങ്ങോട്ട് പോയി കളിക്കാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ട് പേരും വിട്ട് കൊടുത്തില്ല. ഫലമോ ആറ് മെയ്ഡന്‍ ഓവറുകള്‍.

പേരുകേട്ട പോരാട്ടങ്ങള്‍
1999 ലോകകപ്പില്‍ സച്ചിനെ മക്ഗ്രാത്ത് പൂജ്യത്തിന് പറഞ്ഞുവിട്ടു. 2003 ലോകകപ്പ് ഫൈനലിലും സച്ചിനെ പുറത്താക്കിയത് മക്ഗ്രാത്ത് തന്നെ. അപൂര്‍വ്വമായി മാത്രമേ മക്ഗ്രാത്തിന് മുന്നില്‍ സച്ചിന്റെ ആധിപത്യം ഉണ്ടായിട്ടുള്ളൂ.. ഷെയ്ന്‍ വോണിനെ അനായാസം നേരിട്ട സച്ചിന്‍ മക്ഗ്രാ ഒരു ബാലികേറാ മലയായിരുന്നു.

ബൗളറാകാന്‍ വന്ന സച്ചിന്‍
1987ല്‍ ആണ് സച്ചിന്‍ ആദ്യമായി എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ എത്തുന്നത്. ഫാസ്റ്റ് ബൗളറാകാനായിരുന്നു ആഗ്രഹം. എന്നാല്‍ പൊക്കം കുറഞ്ഞ പയ്യനോട് ബാറ്റിങില്‍ ശ്രദ്ധിക്കാനായിരുന്നു ഡെന്നീസ് ലിലിയുടെ ഉപദേശം. അങ്ങനെയാണ് നമുക്ക് സച്ചിന്‍ എന്ന ബാറ്റ്‌സ്മാനെ കിട്ടുന്നത്.

മക്ഗ്രാത്തിന് പറയാനുള്ളത്
ഇന്ത്യന്‍ ടീമിനെക്കുറിച്ച് മക്ഗ്രാത്തിന് പറയാനുണ്ട്. ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ ആവശ്യം ഒരു ഓള്‍റൗണ്ടറെയാണ്. 5 ബൗളര്‍മാരെ കളിപ്പിക്കാം പക്ഷേ അയാള്‍ കുറച്ച് ബാറ്റിംഗ് കൂടി ചെയ്യുന്ന ആളാകണം. മൂന്ന് ഫാസ്റ്റ് ബൗളറും ഒരു സ്പിന്നറും ഒരു ഓള്‍റൗണ്ടറും അതാണ് നല്ലത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications