തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ട ആ ദിവസം... സച്ചിന്‍ പറയുന്നു!
മുംബൈ: വളരെ കുസൃതിയായിരുന്ന കുട്ടിയായിരുന്നു താനെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച് വിരമിച്ച ദിവസവും സച്ചിന്‍ ഇത് പറഞ്ഞു. വികൃതിയായ തന്നെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ അമ്മ രജനി ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നാണ് സച്ചിന്‍ എന്ന് പറഞ്ഞത്.
ചെറുപ്പത്തില്‍ ഒപ്പിച്ചുകൂട്ടിയ ഒരു വികൃതി കൂടി ഇതാ സച്ചിന്‍ തുറന്നുപറയുന്നു. മുംബൈയിലെ റെയില്‍വേ പോലീസ് സംഘടിപ്പിച്ച സുരക്ഷാ പരിപാടിയിലാണ് തന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്ന ആ ദിവസത്തെക്കുറിച്ച് സച്ചിന്‍ പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു സംഭവം. ഇത് നടക്കുമ്പോന് സച്ചിന് വയസ്സ് 11......

ട്രെയിന്‍ പുത്തരിയല്ല
പതിനൊന്നാം വയസ്സ് മുതല്‍ സച്ചിന്‍ മുംബൈയിലെ തീവണ്ടികളില്‍ സഞ്ചരിച്ചുതുടങ്ങിയതാണ്. തന്നോളം പോന്ന വലിയ ക്രിക്കറ്റ് കിറ്റുമായാണ് യാത്രകള്‍. നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും സച്ചിന്‍ പറയുന്നു. അതിലൊന്നാണ് ഇത്.

കൂട്ടുകാരന്റെ വീട്ടിലേക്ക്
രാവിലത്തെ പ്രാക്ടീസിന് ശേഷം കൂട്ടുകാരന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു സച്ചിനും നാലോ അഞ്ചോ കൂട്ടുകാരും. ലഞ്ചിന് ശേഷം എല്ലാവരും കൂടി ഒരു സിനിമ കാണാന്‍ പോയി.

പ്രാക്ടീസിന് വൈകി
സിനിമ കണ്ടിറങ്ങിയപ്പോഴാണ് പ്രാക്ടീസിന് പോകാന്‍ വൈകിയ കാര്യം എല്ലാവരും തിരിച്ചറിഞ്ഞത്. പിന്നെ എന്ത് ചെയ്യാന്‍. എളുപ്പത്തിന് വേണ്ടി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ തീരുമാനിച്ചു.

അപകടം പിടിച്ച പണി
കുറേ ട്രാക്കുകളുണ്ടായിരുന്നു. കുറേ ദൂരം നടന്നപ്പോഴാണ് മനസിലായത് തിരക്കുള്ള ട്രാക്കുകളാണ് എന്ന്. തീവണ്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. അതിവേഗത്തില്‍ ഓടുന്ന തീവണ്ടികള്‍ക്ക് നടുവില്‍ ക്രിക്കറ്റ് കിറ്റും പിടിച്ച് ഇരുന്നു ഞങ്ങള്‍. അന്ന് ശരിക്കും പേടിച്ചുപോയി.

ചെറിയ കാര്യമാണ് പക്ഷേ
തിരക്ക് കാരണമാണ് ഈ അപകടത്തില്‍ പെട്ടത്. പാലം കയറിയിറങ്ങിയിരുന്നെങ്കില്‍ അഞ്ച് മിനുട്ട് അധികം വേണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അന്നതൊന്നും ചിന്തിക്കാന്‍ പറ്റിയിരുന്നില്ല.

രണ്ട് തെറ്റുകള്‍ ചെയ്തു
രണ്ട് തെറ്റുകളാണ് ഇങ്ങനെ ചെയ്യുന്നത്. ഒന്ന് നിയമം ലംഘിച്ചു. രണ്ടാമത്തേത് ജീവന്‍ തന്നെ അപകടത്തിലാക്കി. വീട്ടുകാരും കൂട്ടുകാരും കാത്തിരിക്കുന്നുണ്ട് എന്ന ഓര്‍മയില്‍ വേണം യാത്ര ചെയ്യാന്‍. 5 മിനുട്ട് വൈകിയാലും എത്തിയാല്‍ മതി.

സുരക്ഷയാണ് പ്രധാനം
തിരക്കുള്ള ട്രെയിനുകളില്‍ യാത്ര ഒഴിവാക്കണമെന്നും ഒരു കാരണവശാലും ട്രെയിനിന്റെ മുകളിലും മറ്റും കയറി യാത്ര ചെയ്യരുതെന്നും സച്ചിന്‍ പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications