Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ തെണ്ടുല്‍ക്കര്‍ വല്യേട്ടന്‍ കളിക്കുന്നു!

മുംബൈ: ഇരുപത്തിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഒരിക്കല്‍പോലും സച്ചിനെക്കുറിച്ച് ഇങ്ങനെ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. പേടിക്കേണ്ട, ഇതും പരാതിയല്ല. പര്‍വ്വേസ് റസൂലും ഉന്മുക് ചന്ദും പോലുള്ള യുവതാരങ്ങള്‍ക്ക് ക്രിക്കറ്റിലെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയാണ് വല്യേട്ടനായ സച്ചിന്‍.

സ്‌പോര്‍ട്‌സ് ഭീമന്മാരായ അഡിഡാസിന് വേണ്ടിയാണ് ഭാവി വാഗ്ദാനങ്ങളായ 11 യുവകളിക്കാര്‍ക്ക് സച്ചിന്‍ പ്രത്യേക ക്ലാസെടുക്കുന്നത്. ഉന്മുക് ചന്ദ്, പര്‍വ്വേസ് റസൂല്‍ എന്നിവര്‍ക്ക് പുറമേ, വിജയ് സോള്‍, മനന്‍ വോറ, മന്‍പ്രീത് ജുനേജ, രുഷ് കലാരിയ, ചിരാഗ ഖുറാന, അക്ഷദീപ് സിംഗ്, വികാസ് മിശ്ര, സര്‍ഫറാസ് ഖാന്‍, ബാബ അപരാജിത് തുടങ്ങിയവരാണ് സച്ചിന്റെ ക്ലാസിലെ കുട്ടികള്‍.

sachin

യുവതാരങ്ങള്‍ക്ക് പരിശീലനം കൊടുക്കാനുള്ള അഡിഡാസിന്റെ ശ്രമങ്ങള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. ക്രിക്കറ്റിലെ കുഞ്ഞുകുട്ടികള്‍ക്കൊപ്പം സജീവമായി ഇടപെടാന്‍ കഴിയുന്നതിന്റെ സന്തോഷവും സച്ചിന്‍ മറച്ചുവെച്ചില്ല. കരിയറിന്റെ അവസാന കാലത്ത് സച്ചിന്‍ അഡിഡാസുമായി കരാറിലായിരുന്നു. അഡിഡാസ് ബാറ്റേന്തിയാണ് സച്ചിന്‍ ഏകദിനത്തിലെ ആദ്യത്തെ 200 അടിച്ചെടുത്തത്.

വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ തുടങ്ങിയ യുവ സൂപ്പര്‍ താരങ്ങളുമായും അഡിഡാസ് കരാറിലെത്തിയിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഉന്മുക് ചന്ദ്. ഐ പി എല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമാണിപ്പോള്‍ ഉന്മുക്. 25 കാരനായ പര്‍വ്വേസ് റസൂല്‍ ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ കാശ്മീരി ക്രിക്കറ്ററാണ്.

Story first published: Tuesday, January 21, 2014, 12:48 [IST]
Other articles published on Jan 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+