Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും ലാറയും കളത്തില്‍ കണ്ടുമുട്ടിയപ്പോള്‍

ദില്ലി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയും തമ്മില്‍ കണ്ടുമുട്ടി. ചാംപ്യന്‍സ് ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാനത്തെ ഗ്രൂപ്പ് മത്സരത്തിനൊടുവിലാണ് സച്ചിനും ലാറയും ഒരുമിച്ചത്. അവസാന മത്സരത്തില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ തോല്‍പിച്ച് മുംബൈയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ച് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയും സെമിയിലെത്തിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി അവസാനത്തെ ടൂര്‍ണമെന്റ് കളിക്കുകയാണ് സച്ചിന്‍. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ റെഡ് ഫോഴ്‌സിനൊപ്പം ടീം മെന്റര്‍, ടൂറിസം അംബാസിഡര്‍ എന്നീ ഇരട്ടറോളുകളിലാണ് ലാറ വന്നിരിക്കുന്നത്. ലാറയുടെ ടീമിലെ റോള്‍ ഓഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെമ്പടയുടെ ഡഗ്ഗൗട്ടിലാണ് ലാറയും സമയം ചെലവഴിക്കുന്നത്.

SACHIN - LARA

ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം സെമിയില്‍ മുംബൈ ഇന്ത്യന്‍സിന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയാണ് എതിരാളികള്‍. ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്മാരായാണ് വെസ്റ്റ് ഇന്ത്യന്‍ ടീം മുംബൈ ഇന്ത്യന്‍സിനെതിരെ സെമി കളിക്കുന്നത്. മറുവശത്ത് മുംബൈ ഇന്ത്യന്‍സ് അവസാന മത്സരത്തിലെ മിന്നല്‍ വിജയത്തോടെ എ ഗ്രൂപ്പില്‍ രണ്ടാമതാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 241 റണ്‍സ് സച്ചിന്റെ അച്ചടക്കത്തിന്റെ പ്രതിഫലനമാണ് എന്ന് ലാറ പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറാണോ ലാറയാണോ മികച്ച ക്രിക്കറ്റ് താരം എന്ന വാഗ്വാദങ്ങള്‍ക്കിടെയാണ് രണ്ട് ഇതാഹാസ താരങ്ങളും തമ്മില്‍ കണ്ടുമുട്ടിയത്.

Story first published: Thursday, October 3, 2013, 14:52 [IST]
Other articles published on Oct 3, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+