സച്ചിനും അഞ്ജലിക്കുമൊപ്പം കോലിയും അനുഷ്‌കയും വിംബിള്‍ഡണില്‍
ക്രിക്കറ്റിലെ രണ്ട് നക്ഷത്രങ്ങള്‍ കണ്ടുമുട്ടി. ഒപ്പം അവരുടെ പങ്കാളികളും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി, കാമുകി അനുഷ്‌ക ശര്‍മ എന്നിവരാണ് വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരം കാണാന്‍ ഒരുമിച്ചെത്തിയത്.
വിംബിള്‍ഡണിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജാണ് ഇന്ത്യന്‍ താരങ്ങളുടെ ചിത്രം പുറത്തുവിട്ടത്. സച്ചിന്‍, അഞ്ജലി, കോലി, അനുഷ്‌ക എന്നിങ്ങനെയായിരുന്നു ഇവര്‍ ഇരുന്നത്. മുന്‍ ഫ്രഞ്ച് ഫുട്‌ബോളര്‍ തിയറി ഹെന്റിയും കൡകാണാനെത്തിയിരുന്നു. ചിത്രങ്ങള്‍ കാണൂ..

താരസംഗമം
വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരം കാണാനെത്തിയ ക്രിക്കറ്റ് താരങ്ങളായ സച്ചിനും കോലിയും പങ്കാളികള്‍ക്കൊപ്പം.

സച്ചിന്‍ സ്ഥിരം സന്ദര്‍ശകന്‍
സ്ഥിരമായ വിംബിഡണ്‍ കാണാനെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് സച്ചിന്‍.

റോഡര്‍ ഫെഡറര്‍ ഫാന്‍
സ്വിസ് താരം റോഡര്‍ ഫെഡററുടെ കടുത്ത ആരാധകനാണ് സച്ചിന്‍. തിരിച്ച് ഫെഡറര്‍ സച്ചിനെയും ആരാധിക്കുന്നു

കോലിക്ക് കളിയൊന്നും ഇല്ലേ
ഇന്ത്യന്‍ ടീം സിംബാബ്വെ പര്യടനത്തില്‍ വെള്ളം കുടിക്കുമ്പോള്‍ കാമുകിയുമൊത്ത് ലണ്ടനില്‍ ചുറ്റിനടക്കുകയാണ് കോലി.

കോലിക്ക് വിശ്രമം
സിംബാബ്‌വെ പര്യടനത്തില്‍ നിന്നും കോലിക്ക് വിശ്രമം നല്‍കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications