ദ്രാവിഡിനെ ബിസിസിഐ തഴഞ്ഞതോ അതോ കോച്ചാകാന്‍ മാറ്റിവെച്ചതോ?
മുംബൈ: ബി സി സി ഐയുടെ പുതിയ ഉപദേശക സമിതിയില്‍ രാഹുല്‍ ദ്രാവിഡിന്റെ പേരില്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരാണ് ബി സി സി സി പ്രഖ്യാപിച്ച ഉപദേശക സമിതിയില്‍ ഉള്ളത്. നേരത്തെ, സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് ത്രയം ഉപദേശക സമിതിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുത്ത കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്റെ പ്ര് പട്ടികയില്‍ ഇല്ലാത്തത് അത്ഭുതം ഉണ്ടാക്കുന്നതാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് കോച്ചില്ല. കോച്ചിനെ ഉടനെ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. കോച്ച് സ്ഥാനം നല്‍കാന്‍ വേണ്ടിയാണോ ബി സി സി ഐ ദ്രാവിഡിനെ ഉപദേശക സമിതിയില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്നും സംശയമുണ്ട്.

കോച്ചാകാന്‍ ദ്രാവിഡ്?
സച്ചിന്‍ - ഗാംഗുലി - ദ്രാവിഡ് ത്രയങ്ങളില്‍ ഇന്ത്യയുടെ കോച്ചാകാന്‍ ഏറ്റവും അര്‍ഹന്‍ ദ്രാവിഡ് തന്നെയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചിംഗ് ടീമിലുണ്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ ദ്രാവിഡ്.

സച്ചിന്‍ ഉപദേശിക്കും
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് പുതിയ ഉപദേശക സമിതിയിലെ ഗ്ലാമര്‍ താരം. ഇതാദ്യമായിട്ടാണ് സച്ചിന്‍ ബി സി സി ഐയുടെ ടോപ് ലെവലില്‍ എത്തുന്നത്.

ദാദ കലക്കും
പരിചയ സമ്പന്നനായ സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ഉപദേശക സമിതിക്ക് പുതിയ കരുത്ത് പകരും. നേരത്തെ ഗാംഗുലി കോച്ചാകാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലക്ഷ്മണ്‍ വിശ്വസ്തന്‍
സച്ചിന്‍, ഗാംഗുലി എന്നിവര്‍ക്കൊപ്പം ഇഷ്ടം പോലെ ടെസ്റ്റ് ജയങ്ങളില്‍ പങ്കാളിയായിട്ടുള്ള വി വി എസ് ലക്ഷ്മണും ഉപദേശക സമിതിയില്‍ ഇടം പിടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications