Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

200ഉം 300ഉം അടിക്കാന്‍ സച്ചിന് അറിയില്ലായിരുന്നു: കപില്‍ദേവ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട് സച്ചിന്‍. ഈ നേട്ടം കൈവരിച്ച ഏക താരവും സച്ചിനാണ്. എന്നാല്‍ ഈ സച്ചിന് 200ഉം 300ഉം അടിക്കാന്‍ അറിയില്ലായിരുന്നു എന്നാരെങ്കിലും പറഞ്ഞാലോ. ശരിയാണ് എന്ന് സമ്മതിക്കേണ്ടിവരും. കരിയറില്‍ വളരെ കുറച്ച് ഇരട്ടസെഞ്ചുറികളെ സച്ചിന്റെ പേരില്‍ ഉള്ളൂ. ട്രിപ്പിള്‍സെഞ്ചുറിയാകട്ടേ ഇല്ലേയില്ല. സേവാഗിന്റെ പേരില്‍ ട്രിപ്പിള്‍ സെഞ്ചുറി രണ്ടെണ്ണമുണ്ട്.

സച്ചിന്റെ കളി തുടക്കം മുതല്‍ കണ്ട് വിലയിരുത്തിയ ക്യാപ്റ്റന്‍ കപില്‍ദേവ് ആണ് കൃത്യമായ ഈ നിരീക്ഷണം നടത്തിയത്. സച്ചിന്റെ കഴിവ് വെച്ചുനോക്കിയാല്‍ ഈ നേടിയതൊന്നും ഒന്നുമല്ല എന്നാണ് കപിലിന്റെ വാദം. മുംബൈയിലെ ക്രിക്കറ്റ് ബിംബങ്ങളെ കണ്ട് പഠിച്ചതാണ് സച്ചിന് പറ്റിയ അബദ്ധമെന്നും ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ഹരിയാനക്കാരന്‍ കപില്‍ദേവ് പറയുന്നു.

റിച്ചാര്‍ഡ്‌സില്‍ നിന്നും പഠിക്കണമായിരുന്നു

റിച്ചാര്‍ഡ്‌സില്‍ നിന്നും പഠിക്കണമായിരുന്നു

വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലുള്ള കളിക്കാരില്‍ നിന്നും സച്ചിന്‍ പഠിക്കണമായിരുന്നു. അതിന് പകരം വൃത്തിയായും കൃത്യമായും ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്ന ബോംബെ ക്രിക്കറ്റര്‍മാരില്‍ നിന്നാണ് സച്ചിന്‍ പഠിച്ചത്- സുനില്‍ ഗാവസ്‌കറിനെ ഉദ്ദേശിച്ചാണ് കപില്‍ദേവ് പറഞ്ഞതെന്ന് തോന്നും.

സെഞ്ചുറി അടിക്കാനേ അറിയൂ

സെഞ്ചുറി അടിക്കാനേ അറിയൂ

സച്ചിന്‍ ഇതിലും എത്രയോ മികച്ച ക്രിക്കറ്ററാണ്. പക്ഷേ സെഞ്ചുറികള്‍ അടിക്കാന്‍ മാത്രമേ സച്ചിന് അറിയൂ. അതിനെ 200ഉം 300ഉം ആക്കി മാറ്റാന്‍ സച്ചിന് അറിയുമായിരുന്നില്ല - കപില്‍ ദേവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് എഴുതി.

സേവാഗിനെ പോലെ കളിക്കണമായിരുന്നു

സേവാഗിനെ പോലെ കളിക്കണമായിരുന്നു

സച്ചിനെ താന്‍ സേവേഗിനെപ്പോലെ കളിക്കാന്‍ ഉപദേശിക്കുമായിരുന്നു എന്നാണ് കപില്‍ദേവ് പറയുന്നത്. സച്ചിന്റെ കൂടെ അധികം സമയം ചെലവഴിക്കാന്‍ എനിക്ക് കിട്ടിയിട്ടില്ല. അല്ലായിരുന്നെങ്കില്‍ സേവാഗിനെ പോലെ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ താന്‍ പറയുമായിരുന്നു.

 മിസ്റ്റര്‍ പെര്‍ഫെക്ട്

മിസ്റ്റര്‍ പെര്‍ഫെക്ട്

സച്ചിന്‍ ഒരു കറക്ട് അല്ലെങ്കില്‍ പെര്‍ഫെക്ട് ക്രിക്കറ്ററായിരുന്നു. റിച്ചാര്‍ഡ്‌സൊന്നും അങ്ങനെ ആയിരുന്നില്ല. റിച്ചാര്‍ഡ്‌സ് പേടിയില്ലാതെ ബാറ്റ് വീശിയിരുന്നു - 1983 ല്‍ ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റന്‍ പറയുന്നു.

സച്ചിന്‍ കപിലിനെ പറഞ്ഞത്

സച്ചിന്‍ കപിലിനെ പറഞ്ഞത്

എന്നാല്‍ കപില്‍ദേവ് ഒരു പരാജയമായിരുന്നു എന്നാണ് സച്ചിന് പറയാനുള്ളത്. പ്ലെയിങ് ഇറ്റ് മൈ വേ എന്ന ആത്മകഥയിലാണ് കപില്‍ദേവ് കോച്ചായിരുന്ന കാലം ഒരു ദുരന്തമായിരുന്നു എന്ന് സച്ചിന്‍ തുറന്നെഴുതിയത്.

വോണിനിപ്പോളും സച്ചിന്‍ ആരാധന

വോണിനിപ്പോളും സച്ചിന്‍ ആരാധന

20 വര്‍ഷത്തില്‍പ്പരം താന്‍ ക്രിക്കറ്റ് കളിച്ചതില്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍ എന്നാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പറയുന്നത്. താനിപ്പോള്‍ സച്ചിനൊപ്പം ബിസിനസ് ചെയ്യുകയാണ്. സച്ചിന്റെ മറ്റൊരു മുഖം. നല്ലൊരു സുഹൃത്ത് കൂടിയാണ് സച്ചിന്‍ - വോണ്‍ പറയുന്നു

അക്രത്തിന് സങ്കടം

അക്രത്തിന് സങ്കടം

തനിക്കും വഖാര്‍ യൂനിസിനും ഏതാണ്ട് പത്ത് വര്‍ഷത്തോളം സച്ചിന്റെ ഇന്ത്യന്‍ ടീമിനെതിരെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖമാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ വസിം അക്രം പങ്കുവെച്ചത്. സച്ചിന്‍ മികച്ച കളിക്കാരനായിരുന്നു. 100 സെഞ്ചുറികള്‍ തന്നെ അതിന് സാക്ഷ്യം.

കപിലിന് വിവ് റിച്ചാര്‍ഡ്‌സ്

കപിലിന് വിവ് റിച്ചാര്‍ഡ്‌സ്

വിവ് റിച്ചാര്‍ഡ്‌സ് ആയിരുന്നു തന്റെ കാലത്തെ മികച്ച് ബാറ്റ്‌സ്മാനെന്ന് കപില്‍ദേവ് പറഞ്ഞു.

അക്രത്തിന് പലരുണ്ട്

അക്രത്തിന് പലരുണ്ട്

വസിം അക്രത്തിനും വിവ് റിച്ചാര്‍ഡ്‌സും ഗാവ്‌സകറുമായിരുന്നു തുടക്കകാലത്ത് വന്‍ താരങ്ങള്‍. പിന്നീട് അത് ലാറയും സച്ചിനുമായി.

Story first published: Thursday, October 29, 2015, 17:07 [IST]
Other articles published on Oct 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+