Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രീസില്‍ മാത്രമല്ല, 'ഫുഡിലും' ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചു!!!

ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിയ്ക്കയുടെ എ ടീമിനെ ഇന്ത്യന്‍ എ ടീം നിലം പരിശാക്കിയിരുന്നു. എന്നാല്‍ സത്യത്തില്‍ ദക്ഷിണാഫ്രിയ്ക്കന്‍ ടീം തോല്‍ക്കാന്‍ കാരണം എന്താ...?

ഇന്ത്യ നന്നായി കളിച്ചതുകൊണ്ട് ജയിച്ചു എന്നാണ് വാദമെങ്കില്‍ അവര്‍ക്ക് പറയാന്‍ ഒരു മറുവാദമുണ്ട്. അവരുടെ താരങ്ങളില്‍ പലും 'ഫിറ്റ്' ആയിരുന്നില്ല. എന്താണ് അതിന് കാരണം?

South Africa A Team

ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കടുത്ത ഭക്ഷ്യ വിഷബാധയാണ് ഏറ്റിരിയ്ക്കുന്നത്. പത്ത് പേരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്ന് പറഞ്ഞാല്‍ തന്നെ അതിന്റെ ഗൗരവം പിടികിട്ടുമല്ലോ! എന്തായാലും താരങ്ങളുടെ ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷ്യ വിഷബാധ ബാധിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയുമായുള്ള മത്സരം തന്നെ ഉപേക്ഷിച്ചു. പകരം ഇന്ത്യയുടെ എ ടീം കളിയ്ക്കും. ഇന്ത്യയുമായുള്ള മത്സരത്തിന് ശേഷമാണ് താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടുത്ത ചൂടും ദക്ഷിണാഫ്രിയ്ക്കന്‍ താരങ്ങളെ വലയ്ക്കുകയാണ്. ചെന്നൈയില്‍ ഇപ്പോള്‍ 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്. ഇന്ത്യയ്‌ക്കെതിരെ കളിയ്ക്കാനിറങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്ക് കടുത്ത ശാരീരീക പ്രശ്‌നങ്ങളുണ്ടായിരുന്നത്രെ. ഒടുവില്‍ ഫീല്‍ഡ് ചെയ്യാന്‍ ഒരു ഇന്ത്യക്കാരനെ വരെ ഇറക്കേണ്ടി വന്നു അവര്‍ക്ക്.

Story first published: Monday, August 10, 2015, 10:39 [IST]
Other articles published on Aug 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+