Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറി നേടുന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വംശജനായി ബവുമ

കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കയുടെ തെംബ ബവുമ. തൊലി കറുത്തത് കൊണ്ട് മാത്രം ടീമിലെത്തിയ താരമെന്ന ചീത്തപ്പേര് ബവുമ കഴുകിക്കളഞ്ഞിരിക്കുന്നു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഒരു ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി മാറിയിരിക്കുകയാണ് ഇരുപത്തിയഞ്ച് കാരനായ ബവുമ. വര്‍ണവിവേചനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി 24 വര്‍ഷത്തിന് ശേഷമാണ് ഒരു കറുത്ത വര്‍ഗക്കാരന്‍ സെഞ്ച്വറി പിറന്നത്.

Temba Bavuma

ഇംഗ്ലിണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ നാലാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 627 റണ്‍സിന് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ഡിക്ലര്‍ ചെയ്തു. ഹാഷിം അംലയുടെ ഇരട്ട സെഞ്ചറിയും ബാവുമയുടെ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അറ് ടെസ്റ്റ് കളിച്ചിട്ടുള്ള ബാവുമയ്ക്ക് ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍ 54 റണ്‍സായിരുന്നു. ഒരു കറുത്ത വംശജനെങ്കിലും ടീമില്‍ വേണമെന്ന നിയമത്തിന്റെ പേരില്‍ ജെപി ഡുമിനെ ഒഴിവാക്കി ബവുമയെ ടീമിലെടുത്തത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Story first published: Wednesday, January 6, 2016, 12:21 [IST]
Other articles published on Jan 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+