ലോകകപ്പ്: ഇന്ത്യയുടെ ഹൈടെക്ക് സെലക്ഷന്‍... മൂന്നര മണിക്കൂര്‍, ഇതു തന്നെ സൂപ്പര്‍ ടീം

By Manu
ഹൈടെക്ക് ടീം സെലക്ഷന്‍. ഇതു തന്നെ സൂപ്പര്‍ ടീം | Oneindia Malayalam

ദില്ലി: ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക സഹായത്തിന്റെ കൂടി മികവിലാണ് അഞ്ചു പേരുള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തത്. വിരാട് കോലിയുടെ നായകത്വത്തില്‍ ശക്തമായ ടീമിനെയാണ് പ്രഖ്യാപിച്ചത്. റിഷഭ് പന്തും അമ്പാട്ടി റായുഡുവുമാണ് ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരങ്ങള്‍. പകരം ദിനേഷ് കാര്‍ത്തികും വിജയ് ശങ്കറും ടീമിലെത്തുകയായിരുന്നു.

ലോകകപ്പ്: പന്തിനെ എന്തിന് തഴഞ്ഞു? അമ്പരന്ന് ഗവാസ്‌കര്‍... കാരണം ഒന്നുമാത്രം

ടീം സെലക്ഷനു മുമ്പ് താരങ്ങളുടെ പ്രകടനം വിശകലനം ചെയ്തു കൊണ്ടുള്ള വീഡിയോ സെലക്ഷന്‍ കമ്മിറ്റി കണ്ടിരുന്നു. ഇതിനു ശേഷമാണ് ആരെയൊക്കെ ടീമിലെടുക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്.

ഡാറ്റ അനാലിറ്റിക്‌സ്

ഡാറ്റ അനാലിറ്റിക്‌സ്

ടീം സെലക്ഷനു മുന്നോടിയായി ഓരോ താരത്തിന്റെയും പ്രകടനം താരതമ്യം ചെയ്യുന്ന ഡാറ്റ അനാലിറ്റിക്‌സ് ടീമിന്റെ ഡാറ്റ അനലിസ്റ്റായ സികെഎം ധനഞ്ജയ് തയ്യാറാക്കിയിരുന്നു. മൂന്നര മണിക്കൂര്‍ ദൈര്‍ഖ്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസന്റേഷന്‍. ഞായറാഴ്ചയാണ് ഇതു സെലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ അവതരിപ്പിച്ചത്.

ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചവരുടെയും സാധ്യത കല്‍പ്പിക്കപ്പെട്ടവരുടെയുമെല്ലാം പ്രകടനങ്ങള്‍ താരതമ്യം ചെയ്യപ്പെട്ടിരുന്നു.

2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി മുതലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അനാലിറ്റിക്‌സ് തയ്യാറാക്കിയത്. തുടര്‍ന്നാണ് ഓരോ സ്ഥാനത്തേക്കും ആരൊക്കെ വേണമെന്ന് സെലക്ടര്‍മാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്.

കാര്‍ത്തകിന്റെ പ്രകടനം

കാര്‍ത്തകിന്റെ പ്രകടനം

പന്തിനു പകരം പരിചയസമ്പന്നനായ കാര്‍ത്തികിനെ പരിഗണിക്കാനുള്ള കാരണവും കൃത്യമായ താരതമ്യം തന്നെയാണ്. മധ്യഓവറുകളില്‍ കാര്‍ത്തികിന്റെ ബാറ്റിങും അവാന ഓവറുകളില്‍ പന്തിന്റെ പ്രകടനവും താരതമ്യം ചെയ്യപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഓരോ താരങ്ങളുടെയും മുന്‍ പ്രകടനങ്ങളും ടീം സെലക്ഷനില്‍ നിര്‍ണായകമായി. മൂന്നര മണിക്കൂര്‍ നീണ്ട പ്രസന്റേഷന്‍ വിലയിരുത്തിയപ്പോള്‍ തന്നെ ആരൊക്കെ ടീമില്‍ വേണമെന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി കൃത്യമായ ധാരണയിലെത്തിയിരുന്നു.

ഇത്തരം ടീം സെലക്ഷന്‍ ഇതാദ്യം

ഇത്തരം ടീം സെലക്ഷന്‍ ഇതാദ്യം

ഇതാദ്യമായാണ് സെലക്ഷന്‍ കമ്മിറ്റി ഇത്തരത്തില്‍ ടീം സെലക്ഷന്‍ നടത്തിയത്. മുമ്പ് താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഇത്ര സമഗ്രമായ ഒരു വിശകലനം നടത്തിയിരുന്നില്ല. കളിച്ച മല്‍സരങ്ങള്‍, റണ്‍സ്, സ്‌ട്രൈക്ക് റേറ്റ്, വിക്കറ്റുകള്‍ എന്നിവയെല്ലാം ഫയലുകളാക്കി വച്ച ശേഷം അവയുടെ അടിസ്ഥാനത്തിലാണ് നേരത്തേ ടീം സെലക്ഷന്‍ നടത്തിയിരുന്നത്. ഇത്തവണയാണണ് ടീം തിരഞ്ഞെടുപ്പ് ബിസിസിഐ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 16, 2019, 11:48 [IST]
Other articles published on Apr 16, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X