വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: എന്തുകൊണ്ട് ദേവ്ദത്ത് ഇന്ത്യന്‍ ടീമില്‍ വേണം? അറിയാം കാരണങ്ങള്‍

ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കുക

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനു വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. കാരണം മുന്‍നിര താരങ്ങളില്ലാതെ രണ്ടാംനിര ടീമുമായാണ് ഇന്ത്യ ലങ്കയിലേക്കു പറക്കുക. അവിടെ ടി20, ഏകദിന പരമ്പരകളിലായിരിക്കും ഇന്ത്യ മാറ്റുരയ്ക്കുക. ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റുകളില്‍ പലരും ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്നാണ് വിവരം.

അക്കൂട്ടത്തില്‍ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചില യുവതാരങ്ങള്‍ക്കും അരങ്ങേറ്റത്തിനു വഴിയൊരുങ്ങും. ഇക്കൂട്ടത്തില്‍ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലുമുണ്ടാവുമെന്നാണ് സൂചന. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ദേവ്ദത്ത് ഇത്തവണ ദേശീയ ടീമിലേക്കു വിളി വരുമെന്നാണ് അണിയറവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദേവ്ദത്തിനെ ഇന്ത്യ തീര്‍ച്ചയായും ടീമിലേക്കു പരിഗണിക്കേണ്ടതുണ്ട്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 ബാക്കപ്പ് ഓപ്പണര്‍മാരെ വേണം

ബാക്കപ്പ് ഓപ്പണര്‍മാരെ വേണം

നിലവില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ലോക ടെസ്റ്റ് ടചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ലങ്കന്‍ പര്യടനത്തില്‍ ഇവരുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല.
ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവരായിരിക്കും ലങ്കയിലേക്കു ഓപ്പണര്‍മാരായി പരിഗണിക്കപ്പെടുക. ഇവരെക്കൂടാതെ റിസര്‍വ് ഓപ്പണര്‍മാരെയും ഇന്ത്യക്കു വേണം. അതിനാല്‍ തന്നെ ബാക്കപ്പായി ദേവ്ദത്തിനെ ഇന്ത്യ പരിഗണിക്കേണ്ടതുണ്ട്. നേരത്തേ ഇന്ത്യ എയ്ക്കു വേണ്ടി അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുണ്ട്. ദേവ്ദത്തിനെക്കൂടാതെ ഇഷാന്‍ കിഷനും ബാക്കപ്പ് ഓപ്പണറായി ടീമിലെത്തിയേക്കും.

 സാങ്കേതികമികവ്

സാങ്കേതികമികവ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള സാങ്കേതികമികവുള്ള ബാറ്റ്‌സ്മാനാണ് ദേവ്ദത്ത്. താരത്തിന്റെ ബാറ്റിങ് മികവ് വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ചും സ്പിന്‍ ബൗളിങിനെതിരേ. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പവര്‍പ്ലേയ്ക്കു ശേഷം ദേവ്ദത്ത് ബൗണ്ടറികള്‍ നേടാന്‍ വിഷമിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ താരം ഈ കുറവ് പരിഹരിച്ചിട്ടുണ്ട്. സ്വീപ്പുകളും കട്ടുകളും ലോഫ്റ്റഡ് ഡ്രൈവുകകളും കളിച്ച് ദേവ്ദത്ത് പവര്‍പ്ലേയ്ക്കു ശേഷവും റണ്‍സ് നേടിയിരുന്നു.
ക്രീസിലെത്തിയാല്‍ നിര്‍ഭയനായി ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാനാണ് ദേവ്ദത്ത്. ടീമിലെ സ്ഥാനത്തെക്കുറിച്ച് ഭയപ്പെടാതെ ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചുകളിക്കുന്നതാണ് താരത്തിന്റെ ശൈലി. ഐപിഎല്ലില്‍ ലോക ക്രിക്കറ്റിലെ മുന്‍നിര ബൗളര്‍മാര്‍ക്കെതിരേയെല്ലാം റണ്‍സ് നേടിയിട്ടുള്ളതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദേവ്ദത്തിന് ബാറ്റിങ് കൂടുതല്‍ എളുപ്പമായ മാറും.

റണ്‍മെഷീന്‍

റണ്‍മെഷീന്‍

ഓരോ മല്‍സരത്തിലും ദേവ്ദത്ത് റണ്‍സ് നേടിക്കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടിയും താരം റണ്‍സ് വാരിക്കൂട്ടുകയാണ്. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 43.6 ശരാശരിയില്‍, 134.56 സ്‌ട്രൈക്ക് റേറ്റോടെ ദേവ്ദത്ത് 218 റണ്‍സെടുത്തിരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ താരം റണ്‍മഴ പെയ്യിച്ചു. നാലു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കം 737 റണ്‍സാണ് ഡിഡിപി വാരിക്കൂട്ടിയത്.
കഴിഞ്ഞ സീസണിലും ദേവ്ദത്ത് ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. അന്നു 11 മല്‍സരങ്ങളില്‍ 609 റണ്‍സാണ് ദേവ്ദത്ത് നേടിയത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിക്കായി കൂടുതല്‍ റണ്‍സെടുത്തത് അദ്ദേഹമായിരുന്നു. ഈ സീസണിലാവട്ടെ ടീമിനായി സെഞ്ച്വറിയടിച്ച ഏക താരം ദേവ്ദത്തായിരുന്നു. ഇത്രയും മികച്ച ഫോമിലുള്ള ഒരു ബാറ്റ്‌സ്മാനെ ഇന്ത്യക്കു ഇനിയും കണ്ടില്ലെന്നു നടിക്കുക അസാധ്യമാണ്. പ്രത്യേകിച്ചും രണ്ടാംനിര ടീമിനെ ഇന്ത്യ ലങ്കയിലേക്ക് അയക്കുമ്പോള്‍ ദേവ്ദത്ത് ഉറപ്പായും സംഘത്തില്‍ വേണം.

Story first published: Friday, May 14, 2021, 12:14 [IST]
Other articles published on May 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X