
ടി20 പരമ്പരയിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലും ശ്രീലങ്ക തോറ്റിരിക്കുകയാണ്. ഒന്ന് പൊരുതാന്‍ പോലുമാവാത്ത അവസ്ഥയിലാണ് നിലവിലെ ടീം. ഇതോടെ ഏറ്റവും കൂടുതല്‍ ഏകദിന തോല്‍വി ഏറ്റുവാങ്ങുന്ന ടീമെന്ന നാണം കെട്ട റെക്കോഡിന്റെ തലപ്പത്ത് ശ്രീലങ്ക എത്തിയിരിക്കുകയാണ്. ഇന്ത്യയെയാണ് ശ്രീലങ്ക മറികടന്നതെന്നതാണ് ശ്രദ്ധേയം. കൂടുതല്‍ ഏകദിന തോല്‍വി വഴങ്ങിയ ടീമുകളുടെ പട്ടിക പരിശോധിക്കാം.

ശ്രീലങ്ക (428 തോല്‍വി)
860 ഏകദിന മത്സരം കളിച്ചാണ് ശ്രീലങ്ക 428 മത്സരങ്ങള്‍ തോറ്റത്. 390 മത്സരങ്ങളില്‍ ടീം വിജയിക്കുകയും ചെയ്തു. 37 മത്സരങ്ങളില്‍ ഫലമില്ലാതെ പോയപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയിലായി. 47.74 ആണ് ടീമിന്റെ വിജയ ശരാശരി. 1975ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ഏകദിനം കളിച്ച ശ്രീലങ്ക 1996ലെ ഏകദിന ലോകകപ്പിലും 2014ലെ ടി20 ലോകകപ്പിലുമാണ് കിരീടം ചൂടിയത്.

ഇന്ത്യ (427)
ക്രിക്കറ്റില്‍ എക്കാലത്തും മികച്ച ടീം കരുത്തുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. 1974ല്‍ ഇംഗ്ലണ്ടിനെതിരേ ഏകദിനം കളിച്ച് തുടങ്ങിയ ഇന്ത്യ ഏറ്റവും കൂടുതല്‍ ഏകദിന തോല്‍വി വഴങ്ങിയ ടീമുകളിലെ രണ്ടാം സ്ഥാനക്കാരാണ്. 427 മത്സരങ്ങളിലാണ് ഇന്ത്യ തോറ്റത്. 933 ഏകദിനത്തില്‍ നിന്ന് 516 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. 9 മത്സരം സമനിലയായപ്പോള്‍ 41 മത്സരത്തില്‍ ഫലം ഉണ്ടായില്ല. 1983,2011ലെ ഏകദിന ലോകകപ്പും 2007ലെ ടി20 ലോകകപ്പും ഇന്ത്യ നേടി. 54.67 ആണ് വിജയ ശരാശരി.

പാകിസ്താന്‍ (414)
പാകിസ്താനാണ് മൂന്നാം സ്ഥാനത്ത്. 1973ല്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലൂടെ കളിച്ച് തുടങ്ങിയ പാകിസ്താന്‍ 414 മത്സരങ്ങളാണ് തോറ്റത്. 933 ഏകദിനങ്ങളില്‍ നിന്ന് 490 മത്സരങ്ങള്‍ ജയിക്കാനും പാകിസ്താനായി. 9 മത്സരങ്ങള്‍ സമനിലയായപ്പോള്‍ 20 മത്സരങ്ങളില്‍ ഫലം ഉണ്ടായില്ല. 54.16 ആണ് വിജയ ശരാശരി. 1992ലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് പാകിസ്താന്‍.


Click it and Unblock the Notifications