വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പ്ലേഓഫില്‍ ആരൊക്കെ? മുന്‍ ചാംപ്യന്‍മാര്‍ക്ക് ഇടംലഭിച്ചേക്കില്ല... ഇവര്‍ ഫേവറിറ്റുകള്‍

നിലവില്‍ സിഎസ്‌കെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്

By Manu

മുംബൈ: ഐപിഎല്ലിന്റെ ആറാംറൗണ്ട് മല്‍സരങ്ങള്‍ പുരോഗമിക്കവെ ആവേശകരമായ നിരവധി പോരാട്ടങ്ങളാണ് ഇതിനകം കണ്ടു കഴിഞ്ഞത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത്. കളിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച സിഎസ്‌കെ 10 പോയിന്റുമായാണ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. എട്ടു പോയിന്റ് വീതമുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

രോഹിത് ശര്‍മയ്ക്ക് പരിക്ക്; ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി രോഹിത് ശര്‍മയ്ക്ക് പരിക്ക്; ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. കളിച്ച ആറു മല്‍സരങ്ങളിലും അവര്‍ തോറ്റിരുന്നു. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്ലേഓഫില്‍ കടക്കാന്‍ സാധ്യതയുള്ള നാലു ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഇതുവരെ ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഈ സീസണില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് ഇറങ്ങിയത്. പേരും ലോഗോയും എല്ലാം അടിമുടി മാറ്റിയ ഡല്‍ഹി ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യവും മികച്ച ബൗളിങ് ലൈനപ്പുമെല്ലാം ഇത്തവണ ഡല്‍ഹിയെ കൂടുതല്‍ സന്തുലിതമായ ടീമാക്കി മാറ്റിക്കഴിഞ്ഞു. ആറു മല്‍സരങ്ങള്‍ കളിച്ച ഡല്‍ഹി മൂന്നു വീതം ജയവും തോല്‍വിയുമടക്കം ആറു പോയിന്റുമായി ആറാംസ്ഥാനത്താണ്. ഇനിയുള്ള മല്‍സരങ്ങളില്‍് കൂടുതല്‍ മികച്ച പ്രകടനവുമായി പ്ലേഓഫിലേക്കു മുന്നേറാനുള്ള ശേഷി ഡല്‍ഹിക്കുണ്ട്.
ബാറ്റിങില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവരും ബൗളിങില്‍ കാഗിസോ റബാദയുമാണ് ഡല്‍ഹിയുടെ മിന്നും താരങ്ങള്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ സീസണില്‍ മികച്ച ഫോമിലാണ്. ദിനേഷ് കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സില്‍ കെകെആര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞു. വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലാണ് കെകെആറിന്റെ തുറുപ്പുചീട്ട്. തോല്‍വി മുന്നില്‍ കണ്ട ചില മല്‍സരങ്ങളില്‍ താരത്തിന്റെ വണ്‍മാന്‍ ഷോയാണ് ടീമിനു ത്രസിപ്പിക്കുന്ന ജയങ്ങള്‍ നേടിക്കൊടുത്തത്.
പരിക്കുമൂലം ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, ആന്റിച്ച് നോര്‍ട്ടെ എന്നിവര്‍ സീസണിനു മുമ്പ് തന്നെ ടീമില്‍ നിന്നു പുറത്തായത് കെകെആറിന് തിരിച്ചടിയായേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ മികച്ച ജയങ്ങളുമായി അവര്‍ ഏവരെയും ഞെട്ടിക്കുകയായിരുന്നു. റസ്സലിനെക്കൂടാതെ നിതീഷ് റാണ, ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ എന്നിവരും കെകെആറിനായി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബൗളിങില്‍ പ്രസിദ്ധ് കൃഷ്ണയ്‌ക്കൊപ്പം കുല്‍ദീപ് യാദവ്, പിയൂഷ് ചൗള എന്നിവരും ഫേമിലേക്കുയര്‍ന്നിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

പതിവപോലെ തോറ്റു കൊണ്ടു തന്നെ സീസണ്‍ തുടങ്ങിയ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാവും പ്ലേഓഫിലെത്തുന്ന മൂന്നാമത്തെ ടീം. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു മുന്നില്‍ പിഴച്ചെങ്കിലും പിന്നീട് നടന്ന നാലു മല്‍സരങ്ങളില്‍ മൂന്നിലും മുംബൈ ജയിച്ചിരുന്നു. നിലവിലെ ജേതാക്കളായ സിഎസ്‌കെയെ ഈ സീസണില്‍ തോല്‍പ്പിച്ച ഏക ടീമും മുംബൈ തന്നെ.
ഏതെങ്കിലുമൊരു പ്രത്യേക താരത്തെ മുംബൈക്കു ഇതുവരെയുള്ള മല്‍സരങ്ങളില്‍ ചൂണ്ടിക്കാണിക്കാനില്ലെന്നതാണ് കൗതുകകരം. എങ്കിലും മുംബൈക്കു ജയം നേടുവാനും കഴിയുന്നുണ്ട്.
ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ചില മല്‍സരങ്ങളില്‍ തിളങ്ങിയിരുന്നു. കിരോണ്‍ പൊള്ളാര്‍ഡും ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. ആദ്യ കളിയില്‍ ഫിഫ്റ്റിയുമായി തുടങ്ങിയ യുവരാജ് സിങിന് പക്ഷെ പിന്നീട് ഫോം നിലനിര്‍ത്താനായില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഓപ്പണിങ് പങ്കാളിയായ ക്വിന്റണ്‍ ഡികോക്കിനും കൂടുതല്‍ ഫോമിലേക്കുയരാന്‍ കഴിഞ്ഞാല്‍ മുംബൈയുടെ മുന്നേറ്റം കൂടുതല്‍ എളുപ്പമാവും.

ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

ഈ സീസണിലും കിരീടം തങ്ങള്‍ തന്നെ നിലനിര്‍ത്തുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ കുതിപ്പ്. സീസണില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചിലും ആധികാരികമായാണ് ധോണിപ്പട ജയിച്ചു കയറിയത്. മുംബൈക്കു മുന്നില്‍ മാത്രമേ സിഎസ്‌കെയ്ക്കു തല കുനിയ്‌ക്കേണ്ടി വന്നിട്ടുള്ളൂ. ബാറ്റിങ് മികവിനേക്കാളുപരി ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് സിഎസ്‌കെയുടെ വിജയരഹസ്യം. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിയുടെ മികച്ച പ്രകടനവും സിഎസ്‌കെയ്ക്കു തുണയാവുന്നു. ഫഫ് ഡുപ്ലെസിയാണ് ബാറ്റിങില്‍ മികച്ച പ്രകടനം നടത്തുന്ന മറ്റൊരാള്‍.
്ബാറ്റിങില്‍ ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന എന്നിവര്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ സിഎസ്‌കെയെ തടയുക എതിരാളികള്‍ക്കു അസാധ്യമാവും.

Story first published: Wednesday, April 10, 2019, 10:51 [IST]
Other articles published on Apr 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X