Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനത്തില്‍ അദ്ഭുതമായി ഈ മലയാളി താരങ്ങള്‍

മുംബൈ: ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനം വമ്പന്‍ താരങ്ങളെ പോലെ ശ്രദ്ധ നേടി മലയാളി താരങ്ങളും. കഴിഞ്ഞ ദിവസം സഞ്ജു സാംസണും കരുണ്‍ നായരും ബേസില്‍ തമ്പിയും എത്തിയതിന് പിന്നാലെയാണ് ഈ താരങ്ങള്‍ ഐപിഎല്ലിലെ മിന്നും താരങ്ങളായിരിക്കുന്നത്.

മൂന്നു മലയാളികളെയാണ് രണ്ടാം ദിനത്തില്‍ ടീമുകള്‍ സ്വന്തമാക്കിയത്. കേരള ടീമിന്റെ നായകനായ സച്ചിന്‍ ബേബി, കെഎം ആസിഫ്, എസ് മിഥുന്‍ എന്നിവരാണ് നേട്ടം കൊയ്തത്. വലിയ തുകയല്ല ഇവര്‍ക്ക് ലഭിച്ചതെങ്കില്‍ ഇവരെ സ്വന്തമാക്കിയിരിക്കുന്നത് വമ്പന്‍ ടീമുകളാണ്.

സച്ചിന്‍ ബേബി

സച്ചിന്‍ ബേബി

കേരളാ ടീമിന്റെ നായകനായ സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിന് തന്നെയാണ് താരത്തെ ഹൈദരാബാദ് ടീമിലെത്തിച്ചിരിക്കുന്നത്. അതേസമയം താരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞ സീസണില്‍ കളിച്ച ബാംഗ്ലൂര്‍ എത്തിയില്ലെന്നതും ശ്രദ്ധയേമാണ്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന് വേണ്ടിയുള്ള സച്ചിന്‍ ബേബിയുടെ പ്രകടനം മോശമായിരുന്നു.

കെ എം ആസിഫ്

കെ എം ആസിഫ്

ആസിഫിനെ 40 ലക്ഷം രൂപയ്ക്ക് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. 20 ലക്ഷമായിരുന്നു ആസിഫിന്റെ അടിസ്ഥാന വില. മലപ്പുറം എടവണ്ണ സ്വദേശിയായ ആസിഫ് മികച്ച ബൗളറാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ലേലത്തില്‍ ഗുണം ചെയ്തത്. നേരത്തെ കേരളത്തിന്റെ അണ്ടര്‍ 22, 25 ടീമുകളില്‍ കളിച്ചിട്ടുണ്ട് ആസിഫ്.

എസ് മിഥുന്‍

എസ് മിഥുന്‍

അടിസ്ഥാന വില 20 ലക്ഷമുണ്ടായിരുന്ന മിഥുനിനെ ഇതേ വില നല്‍കി രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. മികച്ചൊരു ലെഗ്‌സ്പിന്നറാണ് മിഥുന്‍. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയാണ് താരം. മികച്ച ഇക്കോണമിയില്‍ പന്തെറിയാനുള്ള മികവാണ് രാജസ്ഥാനിലെത്തുന്നതിന് കാരണമായത്. ആന്ധ്രയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മികച്ച പ്രകടമായിരുന്നു മിഥുനിന്റേത്.

എംഡി നിതീഷ്

എംഡി നിതീഷ്

മലയാളി പേസര്‍ എം ഡി നിതീഷിനെ അടിസ്ഥാന വിലയായ 20 ലക്ഷം കൊടുത്താണ് മുംബൈ സ്വന്തം ടീമിലെത്തിച്ചത്. കോട്ടയം ചെമ്പ് സ്വദേശിയാണ് നിതീഷ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികവാണ് താരത്തെ സ്വന്തമാക്കാന്‍ മുംബൈയെ പ്രേരിപ്പിച്ചത്. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനമായിരുന്നു നിതീഷിന്റേത്.

Story first published: Sunday, January 28, 2018, 16:38 [IST]
Other articles published on Jan 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+