Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2015ന് ശേഷം കൂടുതല്‍ അരങ്ങേറ്റക്കാര്‍; ശ്രീലങ്ക പരീക്ഷിച്ചത് 37 പേരെ, ഇന്ത്യയും മോശമല്ല, കണക്കുകളിതാ

ഓരോ കാലഘട്ടത്തിനനുസരിച്ച് ടീമിലെ സീനിയര്‍ താരങ്ങള്‍ പടിയിറങ്ങേണ്ടതും യുവതാരങ്ങള്‍ എത്തേണ്ടതും അനിവാര്യമായ കാര്യമാണ്. ക്രിക്കറ്റിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണത്. ആധുനിക കാലഘട്ടത്തില്‍ സാഹചര്യങ്ങള്‍ മികച്ചതായതിനാല്‍ നിരവധി യുവതാരങ്ങള്‍ ക്രിക്കറ്റിലേക്ക് എത്തുന്നുമുണ്ട്. ഇവരില്‍ പലരും നിരന്തരമായി ഗംഭീര പ്രകടനം കാഴ്ചവെച്ച് ദേശീയ ടീമില്‍ ഇടം പിടിക്കുന്നുമുണ്ട്.

2015ലെ ഏകദിന ലോകകപ്പിന് ശേഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ യുവതാരങ്ങള്‍ക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയ ടീമേതാണ്? പട്ടികയുടെ തലപ്പത്ത് ശ്രീലങ്കയാണ്. ഇക്കാലയളവില്‍ 37 താരങ്ങള്‍ക്ക് അവര്‍ അവസരം നല്‍കിയിട്ടുണ്ട്. 2015ലെ ലോകകപ്പിന് ശേഷം നിരവധി താരങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള ആരും തന്നെ ഉണ്ടായില്ല. ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തിയിരുന്ന ശ്രീലങ്ക ഇന്ന് ഏറ്റവും നിരാശപ്പെടുത്തുന്നവരുടെ നിരയാണ്.

srilanka

രണ്ടാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസാണ്. 36 താരങ്ങള്‍ക്ക് അവര്‍ അവസരം നല്‍കി. ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും ശക്തരായ നിരയാണെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും അവര്‍ നിരാശപ്പെടുത്തുന്നു. ആര്‍ക്കും സ്ഥിരതയില്ലാത്തതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീമില്‍ പരീക്ഷണങ്ങള്‍ തുടരുന്നു. മൂന്നാം സ്ഥാനത്ത് പാകിസ്താനാണ്. 31 താരങ്ങള്‍ക്ക് അവര്‍ അരങ്ങേറ്റത്തിന് അവസരം നല്‍കി. നിലവില്‍ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് പാകിസ്താന്‍ നടത്തുന്നത്.

നാലാം സ്ഥാനത്ത് ഇന്ത്യയാണ്. ഇക്കാലയളവില്‍ 29 താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കി. ഐപിഎല്ലിലൂടെ നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നതിനാലാണ് അവസരം നല്‍കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുന്നത്. മികച്ച താരനിര ഇന്ത്യക്കൊപ്പം ഇന്നുമുണ്ട്. ബെഞ്ച് കരുത്തും വളരെ മികച്ചതാണ്. ദക്ഷിണാഫ്രിക്ക 26 താരങ്ങള്‍ക്കും അവസരം നല്‍കി. എന്നാല്‍ പഴയ മികവ് ഇന്നത്തെ ദക്ഷിണാഫ്രിക്കന്‍ നിരക്കില്ല എന്നതാണ് വാസ്തവം.

ഓസ്‌ട്രേലിയന്‍ ടീമില്‍ 24 താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചപ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ 22 താരങ്ങള്‍ക്കും അവസരം ലഭിച്ചു. ഇരു ടീമിനും നിലവില്‍ മികച്ച ടീം കരുത്തും ബെഞ്ച് കരുത്തുമുണ്ട്. ബംഗ്ലാദേശ് ടീം 20 താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ ന്യൂസീലന്‍ഡിനൊപ്പം അരങ്ങേറിയത് 16 താരങ്ങളാണ്. പ്രമുഖ ടീമുകളില്‍ ഏറ്റവും കുറവ് താരങ്ങള്‍ക്ക് അവസരം നല്‍കിയ നിര ന്യൂസീലന്‍ഡാണ്. അഫ്ഗാനിസ്ഥാന്‍ 15 ടീമുകള്‍ക്കും അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടുണ്ട്.

Story first published: Sunday, July 4, 2021, 16:07 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+