വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 'നാട് വിട്ടില്ല'... ഏറ്റവും ആശ്വാസം മൂന്ന് ടീമുകള്‍ക്ക്, കാരണവുമുണ്ട്

മാര്‍ച്ച് 23 മുതലാണ് പുതിയ സീസണ്‍ തുടങ്ങുന്നത്

By Manu
IPLൽ ഏറ്റവും ആശ്വാസം ഈ ടീമുകള്‍ക്ക് | Oneindia Malayalam

മുംബൈ: ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറ്റവുമധികം ആശങ്കയുണ്ടായിരുന്ന കാര്യമായിരുന്നു അടുത്ത സീസണിലെ ഐപിഎല്‍ വിദേശത്തേക്കു മാറ്റിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ മതിയായ സുരക്ഷ ലഭിക്കാനിടയില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ രാജ്യങ്ങളിലേക്കു മാറ്റിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പന്ത് ഫ്രീയാണോ? മക്കളെ നോക്കാന്‍ ക്ഷണിച്ച് ഓസീസ് ക്യാപ്റ്റന്റെ ഭാര്യ... എന്താവും പന്തിന്റെ പ്രതികരണം പന്ത് ഫ്രീയാണോ? മക്കളെ നോക്കാന്‍ ക്ഷണിച്ച് ഓസീസ് ക്യാപ്റ്റന്റെ ഭാര്യ... എന്താവും പന്തിന്റെ പ്രതികരണം

എന്നാല്‍ ആരാധകരുടെ ആശങ്കള്‍ക്കു വിരാമമിട്ടു കൊണ്ട് കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബിസിസിഐ അറിയിച്ചത്. മാര്‍ച്ച് 23 മുതല്‍ ഐപിഎല്ലിന്റെ 12ാംസീസണ്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് തീരുമാനിച്ചത് മൂന്നു ടീമുകള്‍ക്കാണ് ഏറ്റവുമധികം ഗുണം ചെയ്യുക. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് അടുത്ത സീസണില്‍ ഇത് അവസാനിപ്പിക്കാനുള്ള പടയൊരുക്കത്തിലാണ്. താരലേലത്തില്‍ ചില വമ്പന്‍ കളിക്കാരെ മാത്രമല്ല വരുണ്‍ ചക്രവര്‍ത്തിയടക്കമുള്ള സര്‍പ്രൈസ് താരങ്ങളെയും പഞ്ചാബ് ടീമിലെത്തിച്ചിരുന്നു.
പുതുമുഖമായ വരുണിനെക്കൂടാതെ ടീമിലെ മറ്റു സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ക്കു ഇന്ത്യന്‍ പിച്ചുകളിലായിരിക്കും കൂടുതല്‍ തിളങ്ങാന്‍ കഴിയുക. കൂടാതെ അനുഭവസമ്പത്ത് കുറഞ്ഞ പ്രഭ്‌സിമ്രാന്‍ സിങ്, സര്‍ഫ്രാസ് ഖാന്‍ എന്നീ യുവ ബാറ്റ്‌സ്മാന്‍മാര്‍ക്കും നാട്ടിലെ പിച്ചിലാണ് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നത്.
ക്രിസ് ഗെയ്ല്‍, ഡേവിഡ് മില്ലര്‍, മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, കരുണ്‍ നായര്‍, മന്‍ദീപ് സിങ് എന്നിവരും ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള താരങ്ങളാണ്.

 കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് വേദി ഇന്ത്യയില്‍ നിന്നും മാറ്റാതിരുന്നതില്‍ സന്തോഷിക്കുന്ന മറ്റൊരു ടീം. കഴിഞ്ഞ തവണ വമ്പന്‍ താരങ്ങളൊന്നുമില്ലാതിരുന്നിട്ടും കെകെആറിന് പ്ലേഓഫിലെത്താന്‍ സാധിച്ചു. ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ എന്നിവരടക്കം നിരവധി യുവതാരങ്ങള്‍ കെകെആര്‍ ടീമിലുണ്ട്. വിദേശ പിച്ചുകളേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കാനായിരിക്കും ഇവര്‍ ഇഷ്ടപ്പെടുക. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവര്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിരവധി മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുള്ളവരാണ്.

ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

നിലവിലെ ജേതാക്കളും മൂന്നു തവണ ചാംപ്യന്‍മാരുമായ ചെന്നൈ സൂപ്പര്‍കിങ്‌സിനും കൂടുതല്‍ ഗുണം ചെയ്യുക ഇന്ത്യയിലെ പിച്ചാണ്. സിഎസ്‌കെ നായകന്‍ എംഎസ് ധോണിക്ക് ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് നല്ല പരിചയവും വേഗം കുറഞ്ഞ ഇവിടുത്തെ പിച്ചിനെ നന്നായി ഉപയോഗിക്കാന്‍ മിടുക്കനുമാണ്.
ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, കാണ്‍ ശര്‍മ, ഇമ്രാന്‍ താഹിര്‍, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരടക്കം സ്പിന്നര്‍മാരുടെ വലിയൊരു നിര തന്നെ ചെന്നൈയ്ക്കുണ്ട്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ഇന്ത്യയിലെ പിച്ചുകളിലാണ് സിഎസ്‌കെയുടെ സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു ഉള്‍പ്പെടെയുള്ള താരങ്ങക്കും പ്രിയപ്പെട്ട പിച്ച് ഇന്ത്യയിലേതാണ്.

Story first published: Wednesday, January 9, 2019, 14:27 [IST]
Other articles published on Jan 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X