വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് 2019: ക്രിക്കറ്റ് സിംഹാസനം ആര്‍ക്ക്? സാധ്യത മൂന്നു ടീമുകള്‍ക്ക്, ഉറപ്പിക്കാം ഇവരിലൊരാള്‍...

ഇംഗ്ലണ്ടാണ് ലോകകപ്പിനു വേദിയാവുക

By Manu
ലോകകപ്പ് 2019: ക്രിക്കറ്റ് സിംഹാസനം ആര്‍ക്ക്? | Oneindia Malayalam

ലണ്ടന്‍: നാലു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 10 മുന്‍നിര ടീമുകള്‍ മാത്രം മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് എന്ന പ്രത്യേകത ഈ ലോകകപ്പിനുണ്ട്.

സസ്പെന്‍സ് തീരാന്‍ ദിവസങ്ങള്‍ മാത്രം... ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? ചീട്ട് കീറുക ആര്‍ക്കൊക്കെ? സസ്പെന്‍സ് തീരാന്‍ ദിവസങ്ങള്‍ മാത്രം... ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? ചീട്ട് കീറുക ആര്‍ക്കൊക്കെ?

മുന്‍ ടൂര്‍ണമെന്റുകളെപ്പോലെ ഐസിസിയുടെ അസോസിയേറ്റുകളായ കുഞ്ഞന്‍ ടീമുകളെ ഇത്തവണ കാണാവില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ ലോകകപ്പില്‍ ഏറ്റവുമധികം കിരീട സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ഈ ലോകകപ്പില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം പന്ത് ചുരണ്ടല്‍ വിവാദവും പിന്നീടുണ്ടായ തുടര്‍ തോല്‍വികളുമെല്ലാം ഓസീസ് ക്രിക്കറ്റിനെ തളര്‍ത്തിയിരുന്നു. എന്നാല്‍ ലോകകപ്പിന് തൊട്ടുമുമ്പ് തന്നെ ഓസീസ് പഴയ ഫോമിലേക്കുയര്‍ന്നത് തീര്‍ച്ചയായും എതിര്‍ ടീമുകള്‍ക്കു മുന്നറിയിപ്പാണ്.
ഇന്ത്യയില്‍ ഏകദിന, ടി20 പരമ്പരകളില്‍ വെന്നിക്കൊടി പാറിച്ചു കൊണ്ട് വിജയവഴിയില്‍ തിരിച്ചെത്തിയ കംഗാരുക്കൂട്ടം പിന്നീട് പാകിസ്താനെതിരായ ഏകദിന പരമ്പര തൂത്തുവാരുകയും ചെയ്തിരുന്നു. വിലക്ക് കഴിഞ്ഞ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയത് ഓസീസിനെ കൂടുതല്‍ അപകടകാരികളാക്കും.
ശക്തമായ ബാറ്റിങ് നിരയും മൂര്‍ച്ചയേറിയ ബൗളിങ് ലൈനപ്പുമായെത്തുന്ന ഓസീസ് ലോകകിരീടം നിലനിര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇന്ത്യ

ഇന്ത്യ

രണ്ടു ലോകകിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ടീം ഇന്ത്യക്കു ഒരു ട്രോഫി കൂടി തങ്ങളുടെ ഷെല്‍ഫിലെത്തിക്കാന്‍ ഇതിനേക്കാള്‍ മികച്ച സമയം വരാനില്ല. കാരണം വിരാട് കോലിയുടെ കീഴില്‍ വളരെ ശക്തമായ ടീമിനെയാണ് ഇന്ത്യ ലോകകപ്പില്‍ ഇറക്കുന്നത്. ലോക റാങ്കിങിലെ രണ്ടാംസ്ഥാനക്കാര്‍ കൂടിയായ ഇന്ത്യ സമീപകാലത്തു മികച്ച പ്രകടനങ്ങളാണ് നാട്ടിലും വിദേശത്തും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ബാറ്റിങിലും ബൗളിങുമെല്ലാം ഒരുപോലെ മികച്ചുനില്‍ക്കുന്ന ഇത്രയും സന്തുലിതമായ ടീമിനെ ഇന്ത്യ അടുത്തൊന്നും ലോകകപ്പില്‍ ഇറക്കിയിട്ടില്ലെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.
കോലിയടക്കം മികച്ച മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പെട്ടെന്നു പൊരുത്തപ്പെടുകയെന്നകതു മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഏക വെല്ലുവിളി.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും വലിയ കിരീട ഫേവറിറ്റുകള്‍ ഇംഗ്ലണ്ട് തന്നെയാണ്. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലാണെന്നതും സമീപകാലത്തെ മികച്ച നേട്ടങ്ങളും ഇംഗ്ലണ്ടിനു മറ്റു ടീമുകള്‍ക്കു മേല്‍ മേല്‍ക്കൈ നല്‍കുന്നു. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ജാസണ്‍ റോയ്, അലെക്‌സ് ഹെയ്ല്‍സ്, ഇയോന്‍ മോര്‍ഗന്‍ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിനുള്ളത്. മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ കൂടി ചേരുന്നതോടെ ഇംഗ്ലണ്ട് കൂടുതല്‍ അപകടകാരികളായി മാറും.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇംഗ്ലണ്ട് കരുത്തരാണ്. ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ലിയാം പ്ലങ്കെറ്റ് എന്നിവരാണ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. ആദില്‍ റഷീദും മോയിന്‍ അലിയുമായിരിക്കും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക.

Story first published: Wednesday, April 10, 2019, 13:38 [IST]
Other articles published on Apr 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X