ഐപിഎല്‍: യുവി അടുത്ത സീസണില്‍ കളിക്കുമോ? ഉണ്ടെങ്കില്‍ ഏതാവും ടീം? സാധ്യതകള്‍ ഇങ്ങനെ...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ പോസ്റ്റര്‍ ബോയിയും രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളുമായ യുവരാജ് സിങിനെ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. കഴിഞ്ഞ സീസണില്‍ ടീമിലേക്കു തിരികെ കൊണ്ടു വന്ന യുവിയെ പുതിയ സീസണിനു മുന്നോടിയായി പഞ്ചാബ് പുറത്താക്കുകയായിരുന്നു.
ഇതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ലേലത്തില്‍ യുവിയെയും ടീമുകള്‍ക്കു വാങ്ങാന്‍ അവസരം ലഭിക്കും. താര ലേലത്തില്‍ ഏതൊക്കെ ഫ്രാഞ്ചൈസികളാണ് യുവിക്കു വേണ്ടി രംഗത്തു വരാന്‍ സാധ്യതയുള്ളതെന്നു പരിശോധിക്കാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ലേലത്തില്‍ യുവിക്കായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള ടീമുകളിലൊന്ന്. നേരത്തേ ആര്‍സിബിക്കു വേണ്ടി താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന ആര്‍സിബി ആറാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.
പുതിയ സീസണിനു മുന്നോടിയായി സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലത്തോടൊപ്പം കോറി ആന്‍ഡേഴ്‌സന്‍, ക്രിസ് വോക്‌സ് എന്നിവരെ ആര്‍സിബി ഒഴിവാക്കിയിരുന്നു. നിലവിലെ ഒരു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പോലും ആര്‍സിബി നിരയില്‍ ഇല്ല. അതുകൊണ്ടു തന്നെ ലേലത്തില്‍ യുവിക്കു വേണ്ടി ആര്‍സിബി രംഗത്തുവരാന്‍ സാധ്യത കുറവാണ്. നേരത്തേ 2014ലാണ് താരം ആര്‍സിബിക്കായി കളിച്ചിട്ടുള്ളത്. അന്നു 14 മല്‍സരങ്ങളില്‍ നിന്നും യുവി മൂന്നു ഫിഫ്റ്റികളുള്‍പ്പെടെ 376 റണ്‍സെടുക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
യുവിയുടെ മറ്റൊരു മുന്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സും ലേലത്തില്‍ വീണ്ടും രംഗത്തുവരാന്‍ സാധ്യത കൂടുതലാണ്. ഓരോ സീസണിലും ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന ടീമാണ് ഡല്‍ഹി. പക്ഷെ ഒരു തവണ പോലും ക്ലിക്കാവാന്‍ അവര്‍ക്കായിട്ടില്ല. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് ഡല്‍ഹി ഫിനിഷ് ചെയ്തത്.
ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുള്‍പ്പെടെ 11 താരങ്ങളെ പുതിയ സീസണിനു മുന്നോടിയായി ഡല്‍ഹി ഒഴിവാക്കിയിരുന്നു. അനുഭസമ്പത്തുള്ള താരങ്ങള്‍ ടീമില്‍ അധികമില്ലാത്തതിനാല്‍ യുവിയെപ്പോലൊരു കളിക്കാരനെ ഡല്‍ഹിക്ക് ആവശ്യമാണ്. നേരത്തേ 2015ലാണ് അദ്ദേഹം ഡല്‍ഹിയുടെ ജഴ്‌സിയണിഞ്ഞത്. അന്നു പക്ഷെ 14 മല്‍സരങ്ങളില്‍ നിന്നും 249 റണ്‍സ് മാത്രമേ യുവിക്കു നേടാനായിരുന്നുള്ളൂ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്
മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് യുവിക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള മറ്റൊരു ടീം. കഴിഞ്ഞ സീസണില്‍ പുതിയ നായകനായ ദിനേഷ് കാര്‍ത്തികിനു കീഴില്‍ മികച്ച പ്രകടനമാണ് കെകെആര്‍ നടത്തിയത്. 14 മല്‍സരങ്ങളില്‍ എട്ടെണ്ണത്തില്‍ ജയിച്ച അവര്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു.
നിലവില്‍ വിന്‍ഡീസിന്റെ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും മാത്രമാണ് ഓള്‍റൗണ്ടര്‍മാരായി കെകെആര്‍ ടീമിലുള്ളത്. ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ അഭാവം നികത്താന്‍ ഒരുപക്ഷെ യുവിയെയായിരിക്കും കെകെആര്‍ നോട്ടമിടുക. ഐപിഎല്ലില്‍ യുവി കളിച്ചിട്ടില്ലാത്ത ചുരുക്കം ടീമുകളിലൊന്നാണ് കെകെആര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications