വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: സെമിയില്‍ ആരൊക്ക? ഉറപ്പിക്കാം ഇവര്‍ തന്നെ നാലു ടീമുകള്‍, സാധ്യതകള്‍ ഇങ്ങനെ...

പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാരാണ് സെമിയിലെത്തുക

By Manu

ലണ്ടന്‍: മഴ ഭീതിയില്‍ ഇംഗ്ലണ്ടില്‍ ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റിനാകെ മഴയുടെ ഇടപെടല്‍ ബാധിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നോക്കൗട്ട് റൗണ്ടില്‍ ആരൊക്കെയുണ്ടാവുമെന്നതിനെയൊക്കെ മഴ സാധീനിക്കും. നിലവില്‍ നാലു മല്‍സരങ്ങളാണ് മഴ മൂലം ഉപേക്ഷിക്കപ്പെട്ടത്. ഇത്രയുമധികം മല്‍സരങ്ങള്‍ മുമ്പൊരു ലോകകപ്പിലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല.

ഇന്ത്യ v/s പാകിസ്താന്‍: മഴ റാഞ്ചുമോ? സ്‌പോണ്‍സര്‍മാരുടെ ചീട്ട് കീറും... തുക കേട്ടാല്‍ ഞെട്ടും!! ഇന്ത്യ v/s പാകിസ്താന്‍: മഴ റാഞ്ചുമോ? സ്‌പോണ്‍സര്‍മാരുടെ ചീട്ട് കീറും... തുക കേട്ടാല്‍ ഞെട്ടും!!

ആതിഥേയരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവരുടെ മല്‍സരങ്ങള്‍ മാത്രമേ മഴ തടസ്സപ്പെടുത്താതിരുന്നിട്ടുള്ളൂ. ശ്രീലങ്കയാണ് ഏറ്റവും വലിയ നിര്‍ഭാഗ്യവാന്‍മാര്‍. അവരുടെ രണ്ടു മല്‍സരങ്ങളാണ് മഴ തട്ടിയെടുത്തത്. 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നുണ്ടെങ്കിലും ഇവരില്‍ നാലു പേര്‍ മാത്രമേ സെമിയിലെത്തുകയുള്ളൂ. ഇവര്‍ ആരൊക്കെ ആയിരിക്കുമെന്നു നോക്കാം.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്. കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ചത അവര്‍ക്ക് എട്ടു പോയിന്റുണ്ട്. സെമിയിലെത്തുന്ന നാലു ടീമുകളിലൊന്ന് തീര്‍ച്ചയായും ഓസീസ് തന്നെ ആയിരിക്കും. ഇന്ത്യക്കെതിരേ മാത്രമേ ചംപ്യന്‍മാര്‍ക്കു തോല്‍വി നേരിട്ടിട്ടുള്ളൂ. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയാണ് ഓസീസിന്റെ ഇനിയുള്ള കളികള്‍.
ഇവയില്‍ ബംഗ്ലാദേശുമായുള്ള മല്‍സരമൊഴികെ മറ്റുള്ളവയെല്ലാം കംഗാരുപ്പടയ്ക്കു കടുപ്പമാവും.
അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 343 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ തലപ്പത്ത് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ഞും തൊട്ടുതാഴെ ടീമംഗമായ ഡേവിഡ് വാര്‍ണറുമാണ് (281 റണ്‍സ്). ബൗളിങില്‍ 13 വിക്കറ്റുമായി ഓസീസിന്റെ തന്നെ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഒന്നാമത്.

ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ്

കഴിഞ്ഞ ലോകകപ്പിലെ രണ്ടാംസ്ഥാനക്കാരായ ന്യൂസിലാന്‍ഡാണ് ഇത്തവണ സെമി ഫൈനലിലെത്താന്‍ ശേഷിയുള്ള മറ്റൊരു ടീം. കെയ്ന്‍ വില്ല്യംസണിനു കീഴില്‍ മികച്ച പ്രകടനമാണ് കിവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും അവര്‍ ജയിച്ചപ്പോള്‍ ഇന്ത്യുമായുള്ള മല്‍സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഏഴു പോയിന്റുള്ള കിവീസ് ഓസീസിന് തൊട്ടു താഴെ രണ്ടാമതുണ്ട്.
ഇനി ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുമായാണ് കിവികളുടെ ശേഷിച്ച മല്‍സരങ്ങള്‍.
രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും 130 റണ്‍സെടുത്ത റോസ് ടെയ്‌ലറും എട്ടു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനുമാണ് കിവീസിന്റെ നിര്‍ണായക താരങ്ങള്‍.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരും ആതിഥേയരുമായ ഇംഗ്ലണ്ടിനെയും ലോകകപ്പ് സെമിയില്‍ കാണാമെന്നുറപ്പാണ്. ഇതുവരെ നാലു മല്‍സരങ്ങളിലാണ് ഇംഗ്ലീഷ് ടീം കളിച്ചത്. ഇതില്‍ മൂന്നിലും ജയിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പാകിസ്താനെതിരേയായിരുന്നു ഏക തോല്‍വി. ആറു പോയിന്റുള്ള ഇംഗ്ലണ്ടില്‍ നിലവില്‍ പട്ടികയില്‍ മൂന്നാമതാണ്.
ഇനി അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരുമായാണ് ഇംഗ്ലണ്ടിനു മല്‍സരങ്ങള്‍ ബാക്കിയുള്ളത്. വിന്‍ഡീസിനെതിരായ അവസാന കളിക്കിടെ ജാസണ്‍ റോയ്, നായകന്‍ ഇയോന്‍ മോര്‍ഗന്‍ എന്നിവര്‍ക്കു പരിക്കേറ്റത് ഇംഗ്ലണ്ടിനു തിരിച്ചടിയാണ്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 279 റണ്‍സെടുത്ത ജോ റൂട്ടും ഒമ്പത് വിക്കറ്റ് കൊയ്ത ജോഫ്ര ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന്റെ മിന്നും താരങ്ങള്‍.

ഇന്ത്യ

ഇന്ത്യ

ലോകകപ്പിലെ നാലാമത്തെ ടീം ഇന്ത്യ ആയിരിക്കുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. ന്യൂസിലാന്‍ഡിനെക്കൂടാതെ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ടീം കൂടിയാണ് ഇന്ത്യ. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ഇനിയുള്ള കളികള്‍. ഇതില്‍ അഫ്ഗാന്‍, ലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങള്‍ ഇന്ത്യക്ക് വലിയ വിജയപ്രതീക്ഷയുള്ളവയാണ്.
പരിക്കു മൂലം ഓപ്പണര്‍ ശിഖര്‍ ധവാനെ മൂന്നാഴ്ചത്തേക്കു നഷ്ടമായത് ടീമിനു തിരിച്ചടിയാവുമോയെന്നാണ് അറിയാനുള്ളത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും 179 റണ്‍സെടുത്ത രോഹിത് ശര്‍മയും ആറു വിക്കറ്റ് കൊയ്ത യുസ്വേന്ദ്ര ചഹലുമാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍.

Story first published: Sunday, June 16, 2019, 13:22 [IST]
Other articles published on Jun 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X