വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കു പിറന്നാള്‍ ആശംസിക്കാതിരുന്ന പ്രമുഖ താരങ്ങള്‍... ഉടക്കുണ്ടായിരുന്ന യുവി പോലും ആശംസിച്ചു!

ജൂലൈ ഏഴിനായിരുന്നു ധോണിയുടെ 39ാം പിറന്നാള്‍

1

ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ 39ാം പിറന്നാള്‍ ദിനമായിരുന്ന ജൂലൈ ഏഴിന് സമൂഹമാധ്യമങ്ങള്‍ ധോണി മയമായിരുന്നു. ധോണിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ത്ത് നിരവധി പേരായിരുന്നു രംഗത്തു വന്നത്. ഹാപ്പി ബെര്‍ത്ത്‌ഡേ ധോണിയെന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങാവുകയും ചെയ്തിരുന്നു.

ധോണിയുമായി അത്ര നല്ല രസത്തില്‍ അല്ലാതിരുന്ന മുന്‍ ടീമംഗവും ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങ് വരെ പിറന്നാള്‍ ആശംസിച്ചിരുന്നു. വിരമിച്ച ശേഷം ധോണിക്കെതിരേ യുവിയുടെ പിതാവ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എങ്കിലും ധോണിക്കു പിറന്നാള്‍ ആശംസിക്കാന്‍ യുവി മടി കാണിച്ചില്ല. അതേസമയം, ധോണിക്കു പിറന്നാള്‍ ആശംസിക്കാതിരുന്ന ചില പ്രമുഖ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യന്‍ ടീമിലേക്കു ധോണിയെ ആദ്യമായി കൊണ്ടു വന്ന ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പിറന്നാള്‍ ആശംസിക്കാതിരുന്നത് എന്തു കൊണ്ടായിരുന്നുവെന്നതാണ് ആശ്ചര്യകരം.
ധോണിയെ കരിയറിന്റെ തുടക്കകാലത്ത് ബാറ്റിങില്‍ മൂന്നാം നമ്പറില്‍ ഇറക്കി ഫോം വീണ്ടെടുക്കാന്‍ സഹായിക്കും നിരന്തരം പിന്തുണയ്ക്കുകയും ചെയ്തിരുന്ന നായകന്‍ കൂടിയാണ് ഗാംഗുലി. പിന്നീട് താന്‍ വിരമിച്ചപ്പോള്‍ നായകസ്ഥാനവും ദാദ ധോണിക്കു കൈമാറിയിരുന്നു.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍ ധോണിക്കു പിറന്നാള്‍ ആശംസിക്കാതിരുന്നതില്‍ വലിയ അദ്ഭുതമൊന്നുമില്ല. കാരണം ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നു എല്ലാവര്‍ക്കുമറിയാം.
ഇന്ത്യക്കു വേണ്ടി 2011ലെ ലോകകപ്പ് ഫൈനലിലുള്‍പ്പെടെ നിരവധി മികച്ച ഇന്നങ്‌സുകള്‍ കൡച്ചിട്ടുള്ള താരമാണ് ഗംഭീര്‍. പിന്നീട് അദ്ദേഹത്തിന് ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായപ്പോള്‍ അതു ധോണിയുമായുള്ള അഭിപ്രായവ്യത്യാസം കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ഗംഭീറും ധോണിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും ധോണിക്കു പിറന്നാള്‍ ആശംസിക്കാതിരുന്നവരുടെ കൂട്ടത്തിലുണ്ട്. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് ഇര്‍ഫാന്‍.
മികച്ച രീതിയില്‍ കരിയര്‍ ആരംഭിച്ചെങ്കിലും പിന്നീട് അദ്ദേഹം ടീമില്‍ നിന്നു പുറത്തായി. പരിക്കുകളും മോശം ഫോമുമെല്ലാം ഇതിനു വഴിവച്ചു. എന്നാല്‍ ഗാംഗുലിക്കു ശേഷം ക്യാപ്റ്റനായി വന്ന ധോണി തനിക്കു വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന പരിഭവം ഇര്‍ഫാനുണ്ട്. ധോണിയുടെ പിന്തുണയുണ്ടായിരുന്നെങ്കില്‍ ദേശീയ ടീമില്‍ തിരിച്ചെത്താമായിരുന്നുവെന്നും ഇര്‍ഫാന്‍ കരുതുന്നു. ഇതൊക്കെയാവാം ധോണിക്കു ഇര്‍ഫാന്‍ പിറന്നാള്‍ ആശംസിക്കാതിരിക്കാന്‍ കാരണമെന്നാണ് സൂചന.

വസീം ജാഫര്‍

വസീം ജാഫര്‍

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍ മെഷീനുമായ വസീം ജാഫറും ധോണിക്കു പിറന്നാള്‍ ആശംസിച്ചില്ല. രഞ്ജി ട്രോഫിയില്‍ 12,000ത്തിന് മുകളില്‍ റണ്‍സ് നേടിയ താരമാണ് ജാഫര്‍. പക്ഷെ ധോണി അദ്ദേഹത്തിന് ഒരിക്കല്‍പ്പോലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം നല്‍കിയില്ല. അടുത്തിടെ ജാഫര്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
മികച്ച ഫോമിലായിരുന്നിട്ടും ധോണി തനിക്ക് അവസരം നല്‍കാതിരുന്നതിലുള്ള പരിഭവമാകാം ജാഫര്‍ പിറന്നാള്‍ ആശംസിക്കാതിരിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

Story first published: Thursday, July 9, 2020, 11:53 [IST]
Other articles published on Jul 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X