വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടീം മാനേജ്‌മെന്റ് പറഞ്ഞുകൊണ്ടിരുന്നത് ഒന്നു മാത്രം- ഗാബയില്‍ അതിന് കഴിഞ്ഞെന്നു പന്ത്

പന്ത് പുറത്താവാതെ 89 റണ്‍സ് നേടിയിരുന്നു

32 വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയയെ അവരുടെ ഭാഗ്യവേദിയായ ഗാബയില്‍ ഇന്ത്യ മുട്ടുകുത്തിച്ചപ്പോള്‍ ഹീറോയായത് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. ദുഷ്‌കരമായ റണ്‍ചേസില്‍ പുറത്താവാതെ 89 റണ്‍സുമായി ക്രീസില്‍ നിന്ന പന്ത് ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പന്തിനെ തേടിയെത്തിയിരുന്നു.

Rishabh Pant Heroics Help India Conquer Fortress Gabba

കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോവുകയായിരുന്ന പന്തിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഈ ടെസ്റ്റ് പരമ്പരയില്‍ കണ്ടത്. ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തങ്ങളിലൊന്നെന്നാണ് ഗാബ ടെസ്റ്റിലെ പ്രകടനത്തെ പന്ത് വിശേഷിപ്പിച്ചത്.

എല്ലാവരും പിന്തുണച്ചു

എല്ലാവരും പിന്തുണച്ചു

സപ്പോര്‍ട്ട് സ്റ്റാഫുമാരും ടീമംഗങ്ങളുമെല്ലാം താന്‍ കളിക്കാതിരുന്നപ്പോള്‍ പോലു നല്‍കിയ പിന്തുണയില്‍ അതിയായ സന്തോഷമുണ്ടെന്നു പന്ത് പ്രതികരിച്ചു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ സംബന്ധിച്ച് സ്വപ്‌നതുല്യമായ പരമ്പരയായിരുന്നു ഇത്. ടീം മാനനേജ്‌മെന്റ് എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചു കൊണ്ടിരുന്നു. നീ മാച്ച് വിന്നറാണെന്നും ഇന്ത്യക്കു വേണ്ടി മല്‍സരം ജയിക്കണമെന്നും അവര്‍ പറയുമായിരുന്നു. ഇന്ത്യക്കു വേണ്ടി മല്‍സരം ജയിക്കണമെന്നതിനെക്കുറിച്ചായിരുന്നു എല്ലാ ദിവസവും ഞാന്‍ ചിന്തിച്ചിരുന്നത്. ഇന്നു എനിക്കു അതു സാധിക്കുകയും ചെയ്തു.

ധോണിയുടെ റെക്കോര്‍ഡ് തിരുത്തി

ധോണിയുടെ റെക്കോര്‍ഡ് തിരുത്തി

ഗാബ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ ബാറ്റിങിനിടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന എംഎസ് ധോണിയുടെ റെക്കോര്‍ഡ് പന്ത് തിരുത്തിയിരുന്നു. ടെസ്റ്റില്‍ അതിവേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്തിനെ തേടിയെത്തിയത്. വെറും 27 ഇന്നിങ്‌സുകളിലായിരുന്നു പന്ത് നാലക്കം തികച്ചത്. നേരത്തേ 32 ഇന്നിങ്‌സുകളിലായിരുന്നു ധോണി 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
ഗാബ ടെസ്റ്റില്‍ മാത്രമല്ല, സിഡ്‌നിയില്‍ സമനിലയില്‍ പിരിഞ്ഞ തൊട്ടുമുമ്പത്തെ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും താരം കസറിയിരുന്നു. 118 ബോളില്‍ 97 റണ്‍സെടുത്ത പന്ത് ഒരു ഘട്ടത്തില്‍ ഇന്ത്യക്കു അവിസ്മരണീയ വിജയം നേടിക്കൊടുക്കുമെന്ന പ്രതീതിയും നല്‍കിയിരുന്നു.

ഇന്ത്യയുടെ അവിസ്മരണീയ വിജയം

ഇന്ത്യയുടെ അവിസ്മരണീയ വിജയം

ഒരുപാട് താരങ്ങളെ പരിക്കു മൂലം നഷ്ടമായിട്ടും ബയോ ബബ്ള്‍ നിയന്ത്രണങ്ങള്‍ വെല്ലുവിളിയുയര്‍ത്തിയിട്ടും അവയെല്ലാം അതിജീവിച്ചാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ 2018-19ല്‍ വിരാട് കോലിക്കു കീഴില്‍ നേടിയ 2-1ന്റെ പരമ്പര നേട്ടത്തേക്കാള്‍ ഒരുപടി മുന്നിലാണ് അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇത്തവണ നേടിയ 2-1ന്റെ പരമ്പര വിജയം.
ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് വിജയം കൂടിയാണിത്. മാത്രമല്ല 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗാബയില്‍ ഓസീസ് ഒരു ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയത്. അവസാനമായി 1988ല്‍ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിനു കീഴിലുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമായിരുന്നു അലന്‍ ബോര്‍ഡര്‍ ക്യാപ്റ്റനായ ഓസീസ് ടീമിനെ ഇവിടെ കൊമ്പുകുത്തിച്ചത്.

Story first published: Tuesday, January 19, 2021, 15:17 [IST]
Other articles published on Jan 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X