സിഡ്‌നി: ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ലോകകപ്പ് ക്രിക്കറ്റ് കളിക്കാനുള്ള ജേഴ്‌സി റെഡി. ഇന്ത്യന്‍ ടീമിന്റെ ഒഫീഷ്യല്‍ ജേഴ്‌സി സ്‌പോണ്‍സറായ നൈക്കിയാണ് ലോകകപ്പ് കളിക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി പുറത്തുവിട്ടത്. ലോകകപ്പിന് മുമ്പായി നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഇന്ത്യ പുതിയ ജേഴ്‌സിയിലാണ് ഇറങ്ങുക. ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് പുതിയ ജേഴ്‌സിയില്‍ ഇന്ത്യയുടെ ആദ്യത്തെ കളി.
പരമ്പരാഗതമായി ഇന്ത്യ കളിക്കാനിറങ്ങുന്ന നീല നിറത്തില്‍ തന്നെയാണ് ലോകകപ്പിനുള്ള ജേഴ്‌സിയും തയ്യാറായിരിക്കുന്നത്. 33 പ്ലാസ്റ്റിക് കുപ്പികള്‍ സംസ്‌കരിച്ചെടുത്താണ് ഓരോ ജേഴ്‌സിയും തയ്യാറാക്കിയിരിക്കുന്നത്. ഓഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ സ്റ്റാര്‍ ഇന്ത്യയുടെ ലോഗോ പഴയ വലിപ്പത്തില്‍ത്തന്നെ ജേഴ്‌സിയിലുണ്ട്.

കളിക്കാര്‍ക്ക് അനായാസമായി ഓടാനും ചാടാനും കുനിയാനും പറ്റുന്ന തരത്തില്‍ ഫഌക്‌സിബിളാണ് പുതിയ ജേഴ്‌സിയെന്ന് നൈക്കി അധികൃതര്‍ പറഞ്ഞു. കൡക്കാരുടെ ശരീരം അധികം ചൂടാകില്ല. കളിക്കാര്‍ക്ക് കളിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ ഇത് സഹായകമാകും. ഇന്ത്യയുടെ ക്രിക്കറ്റ് ജേഴ്‌സി ധരിക്കുന്നത് അഭിമാനമാണ് എന്ന് ക്യാപ്റ്റന്‍ ധോണി ജേഴ്‌സി പ്രകാശനത്തിന് ശേഷം പറഞ്ഞു.
ധോണിക്കൊപ്പം വൈസ് ക്യാപ്റ്റന്‍ വിരാട് കോലി, അശ്വിന്‍, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവരും ജേഴ്‌സി പ്രദര്‍ശനത്തിനെത്തി. ഇത് വെറുമൊരു ജേഴ്‌സി മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ക്രിക്കറ്റിനോടുള്ള സ്‌നേഹവും ആരാധനയുമാണെന്ന് ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. ബാറ്റിംഗിനും ബൗളിംഗിനുമുള്ള പ്രത്യേകം ഷൂസുകളും നൈക്കി അവതരിപ്പിച്ചു.