ടീം ഇന്ത്യയ്ക്ക് വമ്പന്‍ മത്സരങ്ങള്‍; പുതിയ സീസണിലെ മത്സര വിവരങ്ങള്‍ പുറത്തുവിട്ടു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വരാനിരിക്കുന്ന സീസണില്‍ നാട്ടില്‍ കാത്തിരിക്കുന്നത് വമ്പന്‍ മത്സരങ്ങള്‍. 2019-20 സീസണിലെ മത്സരവിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടു. ഇതുപ്രകാരം ഇന്ത്യ 12 ടി20 മത്സരങ്ങളും, 9 ഏകദനങ്ങളും, 5 ടെസ്റ്റ് മത്സരങ്ങളും നാട്ടില്‍ കളിക്കും. ലോകകപ്പിന് ശേഷം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ഹോം മത്സരം.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20യും അത്രതന്നെ ടെസ്റ്റ് മത്സരങ്ങളും കളിക്കും. സപ്തംബര്‍ 15ന് ധര്‍മശാലയില്‍ ഇന്ത്യയുടെ പുതിയ സീസണ് തുടക്കമാകും. ഇവര്‍ക്ക് പിന്നാലെ ബംഗ്ലാദേശ്, സിംബാബ്‌വേ, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ ടീമുകളും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. 2000 മാര്‍ച്ചുവരെ നീളുന്നതാണ് ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടര്‍.
ബംഗ്ലാദേശുമായി മൂന്ന് ടി20, രണ്ട് ടെസ്റ്റ് മത്സരങ്ങളും, വെസ്റ്റിന്‍ഡീസുമായി മൂന്ന് ടി20, മൂന്ന് ഏകദിന മത്സരങ്ങളും. പിന്നീട് സിംബാബ്‌വേയുമായും, ഓസ്‌ട്രേലിയയുമായി 3 ഏകദിന മത്സരങ്ങള്‍ വീതവും ഇന്ത്യ കളിക്കും. 2002ന് ശേഷം ഇതാദ്യമായാണ് സിംബാബ്‌വേ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. സീസണ്‍ ഒടുവിലായി ടെസ്റ്റ് മത്സരങ്ങള്‍ക്കുശേഷം മടങ്ങുന്ന സൗത്ത് ആഫ്രിക്ക പിന്നീട് 3 ഏകദിന മത്സരങ്ങള്‍ക്കായി തിരിച്ചെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications