For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സേനയ്ക്ക് ആദരം അര്‍പ്പിച്ച് ഇന്ത്യന്‍ ടീം; കളിക്കിറങ്ങിയത് ആര്‍മിയുടെ തൊപ്പിയുമായി, മാച്ച് ഫീയും നല്‍കും

റാഞ്ചി: ഇന്ത്യന്‍ സൈന്യത്തിന് ആദരവുമായി ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ടീം കളിക്കാനിറങ്ങിയത് ആര്‍മിയുടെ പ്രത്യേക തൊപ്പിയുമായി. ഇന്ത്യന്‍ ടീമും മാനേജ്‌മെന്റ് അംഗങ്ങളും ആര്‍മിയുടെ തൊപ്പിയണിയും. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൈന്യത്തിന് ഇന്ത്യന്‍ ടീമിന്റെ ആദരം. മത്സരത്തില്‍നിന്നും ലഭിക്കുന്ന പ്രതിഫലം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കാനായി നല്‍കുകയും ചെയ്യും.

cap

ധോണിയുടെ നാടായ റാഞ്ചിയില്‍ നടക്കുന്ന മത്സരം തന്നെ സൈന്യത്തിന് ആദരം അര്‍പ്പിക്കാന്‍ തെരഞ്ഞെടുത്തതിന് കാരണമുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണിക്ക് സൈന്യത്തിന്റെ ലെഫ്റ്റനെന്റ് കേണല്‍ ബഹുമതി ലഭിച്ച താരമാണ്. അതുകൊണ്ടുതന്നെ റാഞ്ചിയില്‍ സൈന്യത്തിന് ആദരം അര്‍പ്പിക്കാന്‍ ബിസിസിഐ നേരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു.

മത്സരഫീ നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. കൂടാതെ, പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കഴിയുന്നവര്‍ സഹായം നല്‍കണമെന്നും കോലി അഭ്യര്‍ഥിച്ചു. വനിതാ ദിനത്തില്‍ നടക്കുന്ന കളിയായതിനാല്‍ ബിസിസിഐ അംഗം ഡയാന എഡ്യുല്‍ജിയും ടോസ് വേളയില്‍ പിച്ചിലുണ്ടായിരുന്നു.

capp

മത്സരം നടക്കുന്ന റാഞ്ചി സ്റ്റേഡിയത്തിലെ തെക്കേ പവലിയന് മഹേന്ദ്ര സിങ് ധോണിയുടെ പേര് നല്‍കാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് പവലിയന്‍ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഇതിനായി ധോണിയെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, ധോണി സ്‌നേഹപൂര്‍വം ക്ഷണം നിരസിക്കുകയായിരുന്നു.

Story first published: Friday, March 8, 2019, 14:48 [IST]
Other articles published on Mar 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+