വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ചിരിക്കാന്‍ വരട്ടെ, സിഡ്‌നിയിലെ ചരിത്രം കോലിപ്പടയുടെ ഉറക്കം കളയും!! ഓസീസിന് പ്രതീക്ഷിക്കാം

നാലാം ടെസ്റ്റിനു സിഡ്‌നിയാണ് വേദിയാവുന്നത്

By Manu
ഇന്ത്യക്കു കാര്യങ്ങള്‍ പ്രതീക്ഷയ്ക്കു വക നല്‍കുന്നതല്ല

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് വ്യാഴാഴ്ച സിഡ്‌നിയില്‍ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യക്കു കാര്യങ്ങള്‍ അത്ര പ്രതീക്ഷയ്ക്കു വക നല്‍കുന്നതല്ല. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിട്ടുനില്‍കുകയാണ്. സിഡ്‌നിയിലും ജയിച്ച് പരമ്പര 3-1ന് വരുതിയിലാക്കാമെന്ന് സ്വപ്‌നം കാണുകയാണ് വിരാട് കോലിയും സംഘവും.

സിഡ്‌നിയും പിടിക്കാന്‍ ടീം ഇന്ത്യ... കംഗാരുക്കള്‍ക്ക് മാനംകാക്കല്‍ പോരാട്ടം, അവസാന അങ്കം ആര് നേടും? സിഡ്‌നിയും പിടിക്കാന്‍ ടീം ഇന്ത്യ... കംഗാരുക്കള്‍ക്ക് മാനംകാക്കല്‍ പോരാട്ടം, അവസാന അങ്കം ആര് നേടും?

എന്നാല്‍ സിഡ്‌നിയിലെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യക്കു വിജയം അത്ര എളുപ്പമാവില്ലെന്നുറപ്പാണ്. മറുഭാഗത്ത് ജീവന്മരണ പോരിന് ഇറങ്ങുന്ന ഓസീസിനാവട്ടെ വിജയപ്രതീക്ഷ നല്‍കുന്നതാണ് കണക്കുകള്‍.

 സിഡ്‌നിയിലെ പിച്ച്

സിഡ്‌നിയിലെ പിച്ച്

സിഡ്‌നിയിലെ പിച്ച് വരണ്ടതും വേഗം കുറഞ്ഞതുമാണ്. ഇതു സ്പിന്നര്‍മാരെ കൂടി തുണയ്ക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ഈ പിച്ചില്‍ ഏഷ്യന്‍ ടീമുകള്‍ക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
കാലാവസ്ഥയില്‍ ഇടയ്ക്കിടെ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ സിഡ്‌നിയില്‍ നടന്നിട്ടുള്ള കൂടുതല്‍ ടെസ്റ്റുകളും സമനിലയിലാണ് അവസാനിച്ചിട്ടുള്ളത്.

 ഇന്ത്യയുടെ പ്രകടനം ഇതുവരെ

ഇന്ത്യയുടെ പ്രകടനം ഇതുവരെ

സിഡ്‌നിയില്‍ ഇതുവരെ 11 ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. എന്നാല്‍ ഇവയില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനായിട്ടുള്ളൂ. വെറും അഞ്ചു ശതമാനമാണ് ഇന്ത്യയുടെ വിജയറെക്കോര്‍ഡ്. അഞ്ചു ടെസ്റ്റുകളില്‍ ഓസീസ് ജയം കൊയ്തപ്പോള്‍ മൂന്നു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇന്ത്യയുടെ ആശ്വാസ ജയം

ഇന്ത്യയുടെ ആശ്വാസ ജയം

40 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സിഡ്‌നിയില്‍ ഇന്ത്യ ആദ്യമായും അവസാനായും ടെസ്റ്റ് മല്‍സരം വിജയിച്ചിട്ടുള്ളത്. 1978ല്‍ ബിഷന്‍സിങ് ബേദി നയിച്ച ഇന്ത്യയാണ് ഇവിടെ വെന്നിക്കൊടി പാറിച്ചത്. അന്നു ബോബി സിംപ്‌സണ്‍ ക്യാപ്റ്റനായ ഓസീസ് ടീമിനെ ഇന്നിങ്‌സിനും രണ്ടു റണ്‍സിനും ഇന്ത്യ അടിയറവ് പറയിക്കുകയായിരുന്നു.

 മൂന്നു തവണ ഇന്നിങ്‌സ് തോല്‍വി

മൂന്നു തവണ ഇന്നിങ്‌സ് തോല്‍വി

സിഡ്‌നിയില്‍ അഞ്ചു ടെസ്റ്റുകളിലാണ് ഓസീസിനു മുന്നില്‍ ഇന്ത്യ തോല്‍വി സമ്മതിച്ചിട്ടുള്ളത്. ഇവയില്‍ മൂന്നെണ്ണത്തില്‍ ഇന്നിങ്‌സ് പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടിവന്നത്. മറ്റു രണ്ടു ടെസ്റ്റുകൡ യഥാക്രമം 144 റണ്‍സിനും 122 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി.

Story first published: Wednesday, January 2, 2019, 12:29 [IST]
Other articles published on Jan 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X