നായകന്‍ കോലിയല്ലെങ്കില്‍ പിന്നെയാര്? ഇവരും പരിഗണിക്കപ്പെടും... മുന്‍തൂക്കം രോഹിത്തിന്
മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അത്ര മികച്ച അഭിപ്രായമല്ല പലര്‍ക്കുമുള്ളത്. കളിയില്‍ കോലിയുടെ പല മാറ്റങ്ങളും ടീമിന് തിരിച്ചടിയായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയെക്കുറിച്ച് ആര്‍ക്കും നെറ്റി ചുളിക്കാന്‍ കഴിയില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ നൂറില്‍ 100 മാര്‍ക്ക് അദ്ദേഹത്തിനു ലഭിക്കില്ല.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും കോലി തന്നെ സ്വയം ഒഴിയുകയോ സെലക്ടര്‍മാര്‍ അദ്ദേഹത്തെ മാറ്റുകയോ ചെയ്താല്‍ പകരം ആര് നായക സ്ഥാനത്തേക്കു ഇന്ത്യ ആരൊക്കെയാവും പരിഗണിക്കുകയെന്നു നോക്കാം.

രോഹിത് ശര്‍മ
നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയാണ്് പുതിയ ക്യാപ്റ്റനാവാന്‍ ഏറ്റവും സാധ്യതയുള്ള താരം. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ളതും അദ്ദേഹത്തിന് പ്ലസ് പോയിന്റാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്നു തവണ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. കൂടാതെ കോലിക്കു വിശ്രമം നല്‍കിയപ്പോഴെല്ലാം ടീമിനെ മികച്ച രീതിയില്‍ നയിക്കാനും രോഹിത്തിനായിട്ടുണ്ട്.
അടുത്തിടെ നിദാഹാസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇന്ത്യ ചാംപ്യന്‍മാരായത് രോഹിത്തിനു കീഴിലായിരുന്നു.
മല്‍സരത്തില്‍ കോലി പലപ്പോഴും വൈകാരികമായി പെരുമാറുമ്പോള്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ വളരെ കൂളായി പെരുമാറുന്ന ക്യാപ്റ്റനാണ് രോഹിത്. പല തവണ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ലോകേഷ് രാഹുല്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളെന്ന് വിശേഷിപ്പിക്കപ്പടുന്ന ബാറ്റ്‌സ്മാനാണ് ലോകേഷ് രാഹുല്‍. നിലവില്‍ അല്‍പ്പം ഫോമൗട്ടാണെങ്കിലും അധികം വൈകാതെ തന്നെ മികച്ച പ്രകടനത്തിലൂടെ താരത്തിന് സ്ഥാനം ഉറപ്പിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കുള്ള ബാറ്റ്‌സ്മാനാണ് രാഹുല്‍.
ടീമിലെ സ്ഥിരസാന്നിധ്യമായി മാറിക്കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത നായകനായി പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം. പ്രായം കുറവാണെന്നതും രാഹുലിനു മുതല്‍ക്കൂട്ടാണ്.

റിഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍ക്ക് ലോകോത്തര ക്യാപ്റ്റനാവാന്‍ കഴിയുമെന്ന് ഇന്ത്യക്കു കാണിച്ചുതന്ന ഇതിഹാസമാണ് എംഎസ് ധോണി ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളിലും ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ധോണിയുടെ പിന്‍ഗാമിയെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് റിഷഭ് പന്ത്. ധോണിയെപ്പോലെ തന്നെ വിക്കറ്റ് കീപ്പറായ പന്തിനെ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാക്കിയാലും അദ്ഭുതപ്പെടേണ്ടതില്ല.
കളിക്കളത്തിലെ മറ്റേതൊരു താരത്തേക്കാളും മല്‍സരത്തെക്കുറിച്ച് കൃത്യമായ അവബോധമുള്ള കളിക്കാരന്‍ വിക്കറ്റ് കീപ്പര്‍ തന്നെയായിരിക്കും. ഓരോ ബാറ്റ്‌സ്മാന്റെയും വീക്ക്‌നെസ് തിരിച്ചറിഞ്ഞ് ഇടയ്ക്കിടെ ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കാന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്കായിരിക്കും കൂടുതല്‍ എളുപ്പം.

അജിങ്ക്യ രഹാനെ
നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിനു പുറത്താണെങ്കിലും തിരിച്ചുവിളിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ മധ്യനിരയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ഇനിയും സാധിക്കാത്തതിനാല്‍ രഹാനെയ്ക്ക് ഒരവസരം കൂടി നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ തന്റെ മിടുക്ക് തെളിയിച്ച താരമാണ് രഹാനെ. കഴിഞ്ഞ വര്‍ഷം ധര്‍മശാലയില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റില്‍ രഹാനെയുടെ ക്യാപ്റ്റന്‍സി ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെസ്റ്റായിരുന്നിട്ടുപോലും അഗ്രസീവ് ക്യാപ്റ്റന്‍സിയാണ് അദ്ദേഹം പുറത്തെടുത്തത്. ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടാല്‍ രഹാനെയെ അടുത്ത ക്യാപ്റ്റനായി ഇന്ത്യ പരീക്ഷിച്ചാലും ഞെട്ടേണ്ടതില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications