Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍!! 4-0 എങ്കില്‍ തീര്‍ന്നു, സ്ഥാനം നിലനിര്‍ത്താന്‍ ചെയ്യേണ്ടത്...

റാങ്ക് നിലനിർത്താൻ ചെയ്യേണ്ടത് | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് വിരാട് കോലിയെയും സംഘത്തെയും കാത്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കു അത്ര അത്ര എളുപ്പമാവില്ല.

നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനക്കാര്‍ കൂടിയായ ഇന്ത്യക്കു ഈ സ്ഥാനം കാത്തുസൂക്ഷിക്കുന്നതിനും ഈ പരമ്പരയില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

 ഒന്നാം റാങ്ക് സുരക്ഷിതമല്ല

ഒന്നാം റാങ്ക് സുരക്ഷിതമല്ല

ഒന്നാം റാങ്കുകാരെന്ന തലയെടുപ്പോടെയാണ് ഇന്ത്യ ഓസീസിനെതിരായ പരമ്പരയ്ക്കു ഇറങ്ങുന്നതെങ്കിലും ഈ സ്ഥാനം സുരക്ഷിതമല്ലെന്നതാണ് യാഥാര്‍ഥ്യം. 116 പോയിന്റാണ് തലപ്പത്തുള്ള ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ട് (108 പോയിന്റ്), ദക്ഷിണാഫ്രിക്ക (106) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 102 പോയിന്റുമായി ഓസ്‌ട്രേലിയ അഞ്ചാംസ്ഥാനത്താണ്.

 തൂത്തുവാരിയാല്‍ ഇന്ത്യക്കു തിരിച്ചടി

തൂത്തുവാരിയാല്‍ ഇന്ത്യക്കു തിരിച്ചടി

വരാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരിയാല്‍ അത് റാങ്കിങില്‍ വലിയ മാറ്റങ്ങള്‍ തന്നെയുണ്ടാക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയെ മറികടന്ന് 110 പോയിന്റുമായി കംഗാരുപ്പട റാങ്കിങില്‍ ഒന്നാമതെത്തും. ഇന്ത്യ (108) ഇതോടെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്യും.
ഓസീസ് 3-0ന് പരമ്പര നേടുകയാണങ്കില്‍ അവര്‍ ഇന്ത്യക്കു തൊട്ടു പിന്നിലായി റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു കയറും. ആതിഥേയര്‍ 3-1നാണ് പരമ്പര കൈക്കലാക്കുന്നതെങ്കില്‍ അവര്‍ക്ക് 107ഉം ഇന്ത്യക്കു 111ഉം പോയിന്റാണുണ്ടാവുക.

ഒരു സമനിലയെങ്കിലും വേണം

ഒരു സമനിലയെങ്കിലും വേണം

പരമ്പര ഓസീസ് 4-0ന് തൂത്തുവാരിയാല്‍ മാത്രമേ ഇന്ത്യയുടെ ഒന്നാം റാങ്കിന് ഭീഷണിയുള്ളൂ. പരമ്പരയിലെ ഒരു ടെസ്റ്റിലെങ്കിലും സമനില പിടിച്ചുവാങ്ങാന്‍ കഴിയുകയാണെങ്കില്‍ ഇന്ത്യക്കു ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കഴിയും.
നിലവിലെ ഫോമില്‍ ഒരു സമനിലയെങ്കിലും കൈക്കലാക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാധ്യമാവാനും ഇടയില്ല.

ഇന്ത്യ തൂത്തുവാരിയാല്‍

ഇന്ത്യ തൂത്തുവാരിയാല്‍

ടെസ്റ്റ് പരമ്പര ഇനി ഇന്ത്യയാണ് തൂത്തുവാരുന്നതെങ്കില്‍ അത് റാങ്കിങില്‍ തങ്ങളുടെ ഒന്നാംസ്ഥാനം ഒന്നു കൂടി അരക്കിട്ടുറപ്പിക്കാന്‍ കോലിപ്പടയെ സഹായിക്കും. ഇന്ത്യ സമ്പൂര്‍ണ ജയം നേടുകയാണെങ്കില്‍ 120 പോയിന്റോടെ രണ്ടാംസ്ഥാനക്കാരുമായുള്ള അകലം വര്‍ധിപ്പിക്കുകയും ചെയ്യും.
നിലവില്‍ ഒന്നാം റാങ്കുകാരായ ഇന്ത്യയും അഞ്ചാംസ്ഥാനത്തുള്ള ഓസീസും തമ്മില്‍ 14 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

Story first published: Tuesday, December 4, 2018, 11:01 [IST]
Other articles published on Dec 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+