വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത് സച്ചിന്‍ പാക്കിസ്ഥാന് വേണ്ടി കളിച്ച സ്റ്റേഡിയത്തില്‍

മുംബൈ: തിങ്കളാഴ്ച വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിന മത്സരം നടക്കുന്ന മുംബൈയിലെ ബ്രോബോണ്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഏകദിനം കളിക്കാനിറങ്ങുന്നത് 23 വര്‍ഷങ്ങള്‍ക്കുശേഷം. വാംഖണ്ഡെ സ്‌റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരം ബ്രാബോണിലേക്ക് മാറ്റുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മത്സരത്തിന് മുന്‍പ് സ്റ്റേഡിയത്തില്‍ ബെല്‍ മുഴക്കും.

Team India returns to play an ODI at Brabourne Stadium after 23 years

സച്ചിനുമായി ഏറെ ബന്ധമുള്ള ഒരു സ്റ്റേഡിയമാണിത്. പതിനാലാം വയസില്‍ പാക്കിസ്ഥാന്‍ ടീമിനുവേണ്ടി സച്ചിന്‍ ഈ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയിട്ടുണ്ട്. കളിക്കാരുടെ അഭാവംമൂലം പകരക്കാരന്‍ ഫീല്‍ഡറായിട്ടായിരുന്നു സച്ചിന്‍ പാക്കിസ്ഥാനുവേണ്ടി മൈതാനത്തിറങ്ങിയത്. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ ഇലവനുമായിട്ടായിരുന്നു പാക് ടീമിന്റെ മത്സരം. വസിം അക്രം, ഇമ്രാന്‍ ഖാന്‍, റമീസ് രാജ എന്നിവര്‍ അന്ന് പാക് നിരയിലുണ്ടായിരുന്നു. റോജര്‍ ബിന്നി, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ ഇന്ത്യന്‍ നിരയിലും കളിച്ചു.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അധികം വേദിയാകാത്ത ഈ മൈതാനത്ത് ഇന്ത്യ ഒരു ഏകദിന മത്സരം കളിക്കുന്നത് 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നേരത്തെ 18 ടെസ്റ്റുകളും 8 ഏകദിനങ്ങളും മാത്രമാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളത്. 1995ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ ഇവിടെ കളിച്ചത്. അന്ന് ഇന്ത്യ ജയിക്കുകയും ചെയ്തു.

2006ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെസ്റ്റിന്‍ഡീസും ഇവിടെ കളിച്ചിട്ടുണ്ട്. അന്നവര്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 2007ല്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ടി20യില്‍ ഇവിടെ കളിച്ചിട്ടുണ്ട്. കൂടാതെ 2010ലെ ഐപിഎല്‍ സീസണില്‍ മുംബൈയുടെ ചില ഹോം മത്സരങ്ങളും ഇവിടെയാണ് നടന്നത്. ഭാവിയില്‍ ബ്രാബോണ്‍ കൂടുതല്‍ മത്സരങ്ങള്‍ക്ക് വേദിയാക്കാനാണ് ബിസിസിഐ തീരുമാനം.

Story first published: Monday, October 29, 2018, 13:36 [IST]
Other articles published on Oct 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X