സ്ലഡ്ജിങ് തുടങ്ങിയത് ഇന്ത്യ, ടീം പുണ്യാളന്മാരല്ല; ടീമിനെതിരെ ആഞ്ഞടിച്ച് ഗാവസ്‌കര്‍

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയുണ്ടായ വാക്‌പോരാട്ടത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. ടീം ഇന്ത്യ പുണ്യാളന്‍ ചമയേണ്ടെന്നും വാക്കേറ്റം തുടങ്ങിവെച്ചത് ഇന്ത്യയാണെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും തമ്മില്‍ മൈതാനമധ്യത്തില്‍ ഉരസലുണ്ടായത്.
ഇത്തവണ ഓസ്‌ട്രേലിയയില്‍ സ്ലഡ്ജിങ് തുടങ്ങിവെച്ചത് ഇന്ത്യയാണെന്ന് ഗാവസ്‌കര്‍ കുറ്റപ്പെടുത്തി. ഇത് ശരിയായ രീതിയല്ല, ഇന്ത്യക്കാരുടെ ഡിഎന്‍എയില്‍ ഉള്ള കാര്യമല്ല അത്. ഓസ്‌ട്രേലിയ എക്കാലവും എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന കാര്യം ഇന്ത്യ അനുകരിക്കേണ്ടതില്ല. ഇതിന്റെ ഭവിഷ്യത്തുകള്‍ ഇനി ടീം തന്നെ കൈകാര്യം ചെയ്യേണ്ടിവരുമെന്നും ഗാവസ്‌കര്‍ മുന്നറിയിപ്പ് നല്‍കി.

കോലി പെയ്ന്‍ ഏറ്റുമുട്ടല്‍
മത്സരത്തിന്റെ നാലാം ദിനം പെയ്ന്‍ സിംഗിളിനായി ഓടുന്നതിനിടെ മുന്നിലേക്ക് കയറി നിന്ന് കോലി തടയാനെന്ന പോലെ നിന്നതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. തുടര്‍ന്ന് അമ്പയര്‍ ഇടപെടുകയായിരുന്നു. ഫീല്‍ഡിങിനിടെ കോലി മനപൂര്‍വ്വം പെയ്നിന്റെ വഴി തടയാന്‍ ശ്രമിക്കുന്നതു പോലെയാണ് വീഡിയോയിലും കാണുന്നത്. ഇരുവരും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. അമ്പയറുടെ ഇടപെടലോടെ രംഗം ശാന്തമാവുകയും ചെയ്തു.

പെയ്ന്‍ മുരളി വിജയിയോട് പറഞ്ഞത്
അതിനിടെ ടിം പെയ്ന്‍ മുരളി വിജയിയോട് പറഞ്ഞ കാര്യവും വിവാദമായിട്ടുണ്ട്. കോലി നിങ്ങളുടെ ക്യാപ്റ്റനാണെങ്കിലും കോലിയെ നിങ്ങള്‍ ഇഷ്ടപ്പെടില്ലെന്നായിരുന്നു പെയ്‌നിന്റെ പരാമര്‍ശം. എന്നാല്‍, പെയ്ന്‍ ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലല്ലെന്നും അതുകൊണ്ടുതന്നെ കോലിയെ മുരളി ഇഷ്ടപ്പെടുമോ എന്ന് എങ്ങിനെ പറയുമെന്നും ഗാവസ്‌കര്‍ ചോദിക്കുന്നുണ്ട്.

വിരാട് കോലിക്കെതിരെ മഞ്ജരേക്കറും
നേരത്തെ കോലിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും പ്രതികരിച്ചിരുന്നു. കോലി മികച്ചൊരു ബാറ്റ്‌സ്മാന്‍ ആയതുകൊണ്ടാണ് ഇത്തരം പെരുമാറ്റം ചിലര്‍ അംഗീകരിക്കുന്നത്. കോലിയുടെ ചില പെരുമാറ്റങ്ങള്‍ ശരിയല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. കോലിയുടെ ആത്മനിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നാണ് മുന്‍ ഓസീസ് താരം മൈക്കിള്‍ ഹസിയുടെ പ്രതികരണം.

കോലി മഹാനെന്ന് ലിയോണ്‍
അതേസമയം, കോലി മഹാനായ കളിക്കാരനാണെന്നും അദ്ദേഹവും ഇന്ത്യയും എന്താണ് ചെയ്യുന്നത് എന്നത് തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്നുമാണ് ഓസീസ് താരം നഥാന്‍ ലിയോണ്‍ പറയുന്നത്. ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ചേര്‍ന്ന് പെയ്ന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയത് ഇന്ത്യയെ അസ്വസ്ഥരാക്കിയിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പ് ഇരുവരും വിക്കറ്റ് നഷ്ടമില്ലാതെ ഓസീസിനെ മുന്നോട്ട് നയിക്കവെയാണ് കോലി പെയ്നിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications