വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ ന്യൂജന്‍ ടീം ഇന്ത്യ... കോലിയടക്കം എല്ലാവരും പുറത്ത്!! നയിക്കാന്‍ മലയാളി താരം, സഞ്ജുവും ടീമില്‍

നിലവിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്

മുംബൈ: വിരാട് കോലിയും ശിഖര്‍ ധവാനും രോഹിത് ശര്‍മയുമൊന്നുമില്ലാത്ത ടീം ഇന്ത്യയെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ ഇപ്പോഴത്തെ സുവര്‍ണ തലമുറയ്ക്കു ശേഷമുള്ള ടീം ഇന്ത്യയുടെ ലൈനപ്പ് എങ്ങനെയായിരിക്കും. അടുത്ത തലമുറയിലെ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്താല്‍ ഇപ്പോള്‍ ടീമിലുള്ള ഒരാള്‍ പോലുമുണ്ടാവില്ല.

ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

ടീം ഇന്ത്യയുടെ അടുത്ത ഓപ്പണര്‍മാരില്‍ ഒരാള്‍ പൃഥ്വി ഷാ ആയിരിക്കും. അണ്ടര്‍19 ലോകകപ്പില്‍ ഈ വര്‍ഷം ഇന്ത്യയെ കിരീടവിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് പൃഥ്വി. ലോകപ്പിലെ മികച്ച പ്രകടനം ഈ സീസണിലെ ഐപിഎല്ലിലും താരത്തിന് ഇടം നേടിക്കൊടുത്തു.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഓപ്പണറായി ഇറങ്ങിയ പൃഥ്വി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. അധികം വൈകാതെ തന്നെ സീനിയര്‍ ടീമില്‍ നിന്നും താരത്തിനു വിളി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍)

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍)

മറുനാടന്‍ മലയാളി താരം ശ്രേയസ് അയ്യരായിരിക്കും ഭാവിയില്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍. ഐപിഎല്ലിന്റെ ഈ സീസണില്‍ ഗൗതം ഗംഭീര്‍ നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനായി മിടുക്ക് തെളിയിച്ച താരമാണ് ശ്രേയസ്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

പൃഥ്വി ഷായുടെ അണ്ടര്‍ 19 ടീമിലെ റണ്‍മെഷീനായിരുന്നു ശുഭ്മാന്‍ ഗില്‍. ടീമിനെ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഗില്‍ വഹിച്ചത്. പൃഥ്വിയുടെ വഴിയെ ശുഭ്മാനും ഈ സീസണിലെ ഐപിഎല്ലിലും അരങ്ങേറിയിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് താരം കളിച്ചത്.
കന്നി സീസണ്‍ തന്നെ ഗില്‍ മോശമാക്കിയില്ല. മികച്ച പ്രകടനമാണ് കെകെആറിനായി താരം നടത്തിയത്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ഗില്ലിന്റെ ഫിഫ്റ്റി ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ശ്രേയസിനെ കൂടാതെ മറ്റൊരു മലയാളി താരം സഞ്ജും സാംസണും ടീമിലുണ്ടാവും. പക്ഷെ വിക്കറ്റ് കീപ്പറായല്ല ബാറ്റ്‌സ്മാനായി തന്നെയാണ് സഞ്ജു കളിക്കുക. ഈ സീസണിലെ ഐപിഎല്ലിന്റെ ആദ്യപകുതിയില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില മികച്ച പ്രകടനങ്ങള്‍ താരം കാഴ്ചവച്ചിരുന്നു.
മികച്ച ഫീല്‍ഡര്‍ കൂടിയായ സഞ്ജുവിനെ അധികം വൈകാതെ തന്നെ ഇന്ത്യന്‍ ജഴ്‌സിയിലെ സ്ഥിരസാന്നിധ്യമായി കാണാം.

റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)

റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)

എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്തായിരിക്കും ഭാവി ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍. ധോണിയുടെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ തനിക്കാവുമെന്ന് ഈ സീസണിലെ ഐപിഎല്ലില്‍ പന്ത് തെളിയിച്ചിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ബാറ്റിങ് വെടിക്കെട്ടാണ് താരം കാഴ്ചവച്ചത്.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

18 കാരനായ വാഷിങ്ടണ് സുന്ദര്‍ ഇതിനകം തന്നെ സീനിയര്‍ ടീമിനെ പ്രതിനിധീകരിച്ച താരമാണ്. മാത്രമല്ല വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും വാഷിങ്ടണ്‍ ഇടംപിടിചിച്ചിട്ടുണ്ട്.
ഇത്തവണത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു താരം. പക്ഷെ വാഷിങ്ടണിനെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്കായില്ല. മികച്ച സ്പിന്നര്‍ മാത്രമല്ല ബാറ്റിങില്‍ ഓപ്പണറായി ഇറങ്ങാനും ശേഷിയുള്ള താരമാണ് വാഷിങ്ടണ്‍.

സര്‍ഫ്രാസ് ഖാന്‍

സര്‍ഫ്രാസ് ഖാന്‍

വന്‍ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളിലൊരാളായ സര്‍ഫ്രാസ് ഖാന് ഈ സീസണിലെ ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. പക്ഷെ ഏറെ പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് സര്‍ഫ്രാസ്.
ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെപ്പോലെ ഏത് ആംഗിളില്‍ നിന്നും ഒരുപോലെ ഷോട്ട് കളിക്കാന്‍ മിടുക്കനാണ് സര്‍ഫ്രാസ്. ഭാവിയില്‍ ടീം ഇന്ത്യയുടെ ഫിനിഷറായി തിളങ്ങാന്‍ താരത്തിനാവും.

മയാങ്ക് അഗര്‍വാള്‍

മയാങ്ക് അഗര്‍വാള്‍

ഭാവി ഇന്ത്യന്‍ ടീമിന്റെ സ്പിന്നര്‍മാരിലൊരാള്‍ മയാങ്ക് അഗര്‍വാളായിരിക്കും. ഈ സീസണിലെ ഐപിഎല്ലിലെ താരോദയമാണ് മയാങ്ക്. മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ ക്രിക്കറ്റിനു സംഭാവന ചെയ്ത താരം കൂടിയാണ് അദ്ദേഹം. കന്നി സീസണില്‍ തന്നെ മുംബൈക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് മയാങ്ക് കാഴ്ചവച്ചത്.

ശ്രേയസ് ഗോപാല്‍

ശ്രേയസ് ഗോപാല്‍

ഐപിഎല്ലില്‍ ഇത്തവണ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഇന്ത്യന്‍ യുവ സ്പിന്നറാണ് ശ്രേയസ് ഗോപാല്‍. കഴിഞ്ഞ മൂന്നു സീസണുകളിലെ ഐപിഎല്ലിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ശ്രേയസ് ഇത്തവണ അവസരം ലഭിച്ചപ്പോള്‍ ഇതു മുതലെടുക്കുകയും ചെയ്തു. ശക്തമായ ബാറ്റിങ് ലൈനപ്പുകള്‍ക്കെതിരേ മിന്നുന്ന ബൗളിങാണ് താരം പുറത്തെടുത്തത്.

ശിവം മാവി

ശിവം മാവി

അണ്ടര്‍ 19 ലോകചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ മറ്റൊരു സംഭാവനയാണ് പേസര്‍ ശിവം മാവി. പൃഥ്വി, ശുഭ്മാന്‍ എന്നിവരെപ്പോലെ മാവിയും ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ മാവിക്കു സാധിച്ചിരുന്നു. തുടര്‍ച്ചയായി 140 കിമി വേഗത്തതയില്‍ പന്തെറിയാനും താരത്തിനായിരുന്നു.

കമലേഷ് നാഗര്‍കോട്ടി

കമലേഷ് നാഗര്‍കോട്ടി

പൃഥ്വി, ശുഭ്മാന്‍, മാവി എന്നിവര്‍ക്കൊപ്പം അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മറ്റൊരു താരമാണ് കമലേഷ് നാഗര്‍കോട്ടി. ന്യൂബോള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന കമലേഷിനു തുടര്‍ച്ചയായി 140 കിമിക്കു മുകളില്‍ പന്തെറിയാനും സാധിക്കും.
ഈ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു താരമെങ്കിലും പരിക്കിനെ തുടര്‍ന്നു നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരം പോലും കളിക്കാനായില്ല.

വിശ്വ വിജയികള്‍ക്കു മുന്നില്‍ ലോക ഇലവനും രക്ഷയില്ല... സൂപ്പര്‍ ടീമിനെ തരിപ്പണമാക്കി വിന്‍ഡീസ്വിശ്വ വിജയികള്‍ക്കു മുന്നില്‍ ലോക ഇലവനും രക്ഷയില്ല... സൂപ്പര്‍ ടീമിനെ തരിപ്പണമാക്കി വിന്‍ഡീസ്

ഐപിഎല്‍: വിദേശികളില്‍ കേമനാര്? പ്രോഗസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്ക് ആര്‍ക്കുമില്ല!! ഐപിഎല്‍: വിദേശികളില്‍ കേമനാര്? പ്രോഗസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്ക് ആര്‍ക്കുമില്ല!!

Story first published: Friday, June 1, 2018, 14:01 [IST]
Other articles published on Jun 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X