വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് നേടുക ടീം ഇന്ത്യക്ക് എളുപ്പമല്ല!! വീക്ക്‌നെസുകള്‍ ഒന്നിലേറെ... മറികടക്കുമോ ഇവയെല്ലാം?

ഇംഗ്ലണ്ടാണ് ലോകകപ്പിന് വേദിയാവുന്നത്

By Manu
ലോകകപ്പ് നേടാൻ ഇന്ത്യ കുറച്ചു കഷ്ടപ്പെടും | Oneindia Malayalam

മുംബൈ: വന്‍ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനെ കാത്തിരിക്കുന്നത്. നിലവില്‍ ഏകദിന റാങ്കിങില്‍ രണ്ടാംസ്ഥാനക്കാര്‍ കൂടിയായ ഇന്ത്യ ലോകകപ്പിലെ കിരീട ഫേവറിറ്റുകൡല്‍ മുന്‍നിരയിലുണ്ട്. ആതിഥേയരും ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിനെക്കൂടാതെ ലോകകപ്പില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ.

റാഞ്ചിയിലെ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ മൊഹാലിയില്‍, സൂപ്പര്‍ സണ്‍ഡേയില്‍ നാലാമങ്കം പൊടിപാറും റാഞ്ചിയിലെ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ മൊഹാലിയില്‍, സൂപ്പര്‍ സണ്‍ഡേയില്‍ നാലാമങ്കം പൊടിപാറും

ലോകകപ്പ് ചരിത്രം പരിശോധിച്ചാല്‍ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ലോകകപ്പില്‍ ഏറ്റവും മികച്ച വിജയശരാശരിയുള്ള രണ്ടാമത്തെ ടീമും ഇന്ത്യ തന്നെ. 65.83 ആണ് ഇന്ത്യയുടെ വിജയശരാശരി. ഓസ്‌ട്രേലിയയാണ് (75.30) തലപ്പത്ത്. കണക്കുകളും ഫോമുമെല്ലാം ഇന്ത്യക്ക് അനുകൂലമാണെങ്കിലും ചില വീക്ക്‌നെസുകള്‍ മറികടന്നല്‍ മാത്രമേ ഇന്ത്യക്കു തങ്ങളുടെ മൂന്നാം ലോകകിരീടമുയര്‍ത്താന്‍ കഴിയൂ. അവ എന്തൊക്കെയെന്നു നോക്കാം.

മികച്ച ഫിനിഷര്‍

മികച്ച ഫിനിഷര്‍

കപില്‍ ദേവ്, എംഎസ് ധോണി തുടങ്ങി ഇന്ത്യന്‍ ടീമിന് ഓരോ കാലത്തും മികച്ച ഫിനിഷര്‍മാരുണ്ടായിട്ടുണ്ട്. ഇവരുടെ സംഭാവനകള്‍ പലപ്പോഴും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷറായ ധോണി ഇത്തവണത്തെ ലോകകപ്പിലും ടീമിനൊപ്പമുണ്ടാവും. എന്നാല്‍ കരിയറിന്റെ ആദ്യകാലത്തേതു പോലൊരു ഫിനിഷിങ് മിടുക്ക് ഇപ്പോള്‍ ധോണിക്കില്ലെന്ന് കാണാം. അതുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം ബാറ്റിങില്‍ കുറേക്കൂടി നേരത്തേ ഇറങ്ങുന്നത്.
ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് പിന്നെയുള്ളത്. ഇവരില്‍ പാണ്ഡ്യയെ പരിക്കുകള്‍ നിരന്തരം വേട്ടയാടുകതയാണ്. കാര്‍ത്തികിനാവട്ടെ സ്ഥിരത നിലനിര്‍ത്താനും കഴിയുന്നില്ല. കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവര്‍ക്കാവട്ടെ ടീമിന് ആവശ്യമുള്ളപ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കാനുമാവുന്നില്ലെന്നത് പോരായ്മാണ്. ലോകകപ്പില്‍ മികച്ചൊരു ഫിനിഷറെ ഇന്ത്യക്കു കണ്ടെത്തേണ്ടതുണ്ട്.

 മധ്യനിരയുടെ സ്ഥിരത

മധ്യനിരയുടെ സ്ഥിരത

സ്ഥിരതയില്ലാത്ത മധ്യനിരയാണ് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നം. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ മാത്രം ആശ്രയിച്ച് ഇന്ത്യക്കു ലോകകപ്പ് ജയിക്കാനാവില്ല. മധ്യനിരയില്‍ നിന്ന് കൂടി മികച്ച സംഭാവനകള്‍ ലഭിച്ചാല്‍ മാത്രമേ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു മുന്നേറാനാവുകയുള്ളൂ. 2016നു ശേഷം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ ഭൂരിഭാഗം റണ്‍സും സംഭാവന ചെയ്തത് ടോപ്പ് ത്രീ ബാറ്റ്‌സ്മാന്‍മാരായിരുന്നു. കൂടുതല്‍ സെഞ്ച്വറികളും ഫിഫ്റ്റികളും നേടിയതുമെല്ലാം മുന്‍നിര തന്നെ.
ലോകകപ്പില്‍ മധ്യനിര ബാറ്റ്‌സ്മാന്‍മാരും തങ്ങളുടെ റോള്‍ ഭംഗിയാക്കിയാല്‍ മാത്രമേ കളിയുടെ തുടക്കത്തില്‍ തകര്‍ച്ച നേരിടാന്‍ ഇന്ത്യക്കു കരകയറാനാവുകയുള്ളൂ.

അഞ്ചാം ബൗളര്‍

അഞ്ചാം ബൗളര്‍

ഇന്ത്യയുടെ ബൗളിങ് ആക്രമണം മികച്ചതാണ്. പേസര്‍മാരും സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും നല്ല ഫോമിലാണ്. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം ബൗളര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍ കൂടിയായിരിക്കണം അഞ്ചാം ബൗളര്‍.
ഹര്‍ദിക് പാണ്ഡ്യയാണ് ഈ റോളില്‍ അനുയോജ്യനായ താരമെങ്കിലും തുടര്‍ച്ചയായ പരിക്കുകള്‍ ഇന്ത്യക്കു തിരിച്ചടിയാണ്. വിജയ് ശങ്കറാണ് ഇന്ത്യക്കു പരീക്ഷിക്കാവുന്ന മറ്റൊരു താരം. ശങ്കറാവട്ടെ ബൗളിങില്‍ ഏറെ റണ്‍സാണ് വഴങ്ങുന്നത്.

Story first published: Saturday, March 9, 2019, 13:11 [IST]
Other articles published on Mar 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X