വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ 'തനിനിറം' ഇംഗ്ലണ്ട് കാണാനിരിക്കുന്നതേയുള്ളു!! അവസാന രണ്ടു ടെസ്റ്റില്‍ പൊളിച്ചടുക്കും

203 റണ്‍സിനാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചത്

നോട്ടിങ്ഹാം: ആദ്യ രണ്ടു ടെസ്റ്റുകളില്‍ തങ്ങളെ നിലംതൊടീക്കാതെ പറപ്പിച്ച ഇംഗ്ലണ്ടിനെ മൂന്നാം ടെസ്റ്റില്‍ അടിച്ചു വീഴ്ത്തിയ ടീം ഇന്ത്യ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാം ദിനം രാവിലെ തന്നെ ഇംഗ്ലീഷുകാരെ ചുരുട്ടിക്കെട്ടിയ ലോക ഒന്നാം റാങ്കുകാര്‍ 203 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താനും കോലിപ്പടയ്ക്കായിരുന്നു.

സര്‍പ്രൈസ് ടീമുമായി ഇന്ത്യ... രണ്ട് പുതുമുഖങ്ങള്‍, വിജയ്‌യുടെയും യാദവിന്റെയും ചീട്ട് കീറി!!സര്‍പ്രൈസ് ടീമുമായി ഇന്ത്യ... രണ്ട് പുതുമുഖങ്ങള്‍, വിജയ്‌യുടെയും യാദവിന്റെയും ചീട്ട് കീറി!!

ജയം മാത്രമല്ല, ടീം ഇന്ത്യയുടെ വക ഇനിയുമുണ്ട്... മാച്ച് ഫീ മുഴുവന്‍ കേരളത്തിന്!! തുക കേട്ടില്ലേ?ജയം മാത്രമല്ല, ടീം ഇന്ത്യയുടെ വക ഇനിയുമുണ്ട്... മാച്ച് ഫീ മുഴുവന്‍ കേരളത്തിന്!! തുക കേട്ടില്ലേ?

മൂന്നാം ടെസ്റ്റില്‍ നേടിയ വിജയം ഇംഗ്ലണ്ടിനുള്ള മുന്നറിയിപ്പാണ്. ശേഷിച്ച രണ്ടു ടെസ്റ്റുകളിലും കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഇംഗ്ലണ്ടിന് ഇതോടെ ബോധ്യമായിട്ടുണ്ടാവും. ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഇന്ത്യ മികച്ച പ്രകടനം തന്നെ നടത്തുമെന്നതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്.

ഇന്ത്യന്‍ ബാറ്റിങ് നിര ട്രാക്കിലെത്തി

ഇന്ത്യന്‍ ബാറ്റിങ് നിര ട്രാക്കിലെത്തി

ക്യാപ്റ്റന്‍ വിരാട് കോലിയൊഴികെയുള്ള ടീമിലെ മറ്റു ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമായിരുന്നു ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയുടെ തോല്‍വിക്കു മുഖ്യ കാരണം. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ബാറ്റ്്‌സ്മാന്‍മാര്‍ താളം വീണ്ടെടുത്തത് ഇന്ത്യക്കു തുണയാവുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ലോകേഷ് രാഹുലും മികച്ച തുടക്കം നല്‍കിയത് ടീമിന് അടിത്തറയിട്ടപ്പോള്‍ പിന്നാലെ വന്നവരും നല്ല പ്രകടനം കാഴ്ചവച്ചു.
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയും (72) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (81) ഫോമിലേക്കുയര്‍ന്നതും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുവരും ട്രാക്കിലെത്തിയത് ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല.

ബൗളര്‍മാരുടെ ഉജ്ജ്വല ഫോം

ബൗളര്‍മാരുടെ ഉജ്ജ്വല ഫോം

ഇംഗ്ലീഷ് ബൗളര്‍മാരേക്കാള്‍ ഉജ്ജ്വലമായാണ് ഇന്ത്യന്‍ ബൗളിങ് നിര ഈ പരമ്പരില്‍ പന്തെറിഞ്ഞു കൊണ്ടിരിക്കുന്നത്. പേസര്‍മാരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. മൂന്നു പേസര്‍മാരും ഒന്നിനൊന്ന് മികച്ച ഫോമിലാണ് പന്തെറിയുന്നത്. പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കുന്നു.
പരിക്കു ഭേദമായി മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തിയ ബുംറ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്ത് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയിരുന്നു.

പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനം

പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനം

സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്ന് വിമര്‍ശനം നേരിട്ട ഹര്‍ദിക് പാണ്ഡ്യ ഈ പരമ്പരയില്‍ അത് തെറ്റാണെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബാറ്റിങില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ബൗങിളില്‍ പാണ്ഡ്യ ശരിക്കും കസറുകയാണ്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 161 റണ്‍സിലൊതുക്കിയത് താരത്തിന്റെ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു. വെറും 29 പന്തിലായിരുന്നു പാണ്ഡ്യ അഞ്ചു വിക്കറ്റ് നേടിയത്. ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയും ചെയ്തിരുന്നു.
മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പാണ്ഡ്യ നേടിയ 52 റണ്‍സാണ് 521 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യയെ സഹായച്ചത്.

റണ്‍മെഷീനായി കോലി

റണ്‍മെഷീനായി കോലി

2014ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ഇത്തവണ പ്രായശ്ചിത്തം ചെയ്യുകയാണ്. റണ്‍വേട്ടയില്‍ ഇതിനകം മറ്റു താരങ്ങളെയെല്ലാം അദ്ദേഹം ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു സെഞ്ച്വറിയുള്‍പ്പെടെ 80ശരാശരിയില്‍ 440 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. മൂന്നാമത്തെ സെഞ്ച്വറി വെറും മൂന്ന് റണ്‍സ് അകലെ അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു.
ആദ്യടെസ്റ്റില്‍ 149, 51 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോര്‍. രണ്ടാം ടെസ്റ്റില്‍ 24, 17 എന്നിങ്ങനെ നിരാശപ്പെടുത്തിയെങ്കിലും മൂന്നാം ടെസ്റ്റില്‍ താരം ഗംഭീര തിരിച്ചുവരവ് നടത്തി. 97, 103 എന്നിങ്ങനെയായിരുന്നു കോലിയുടെ പ്രകടനം

ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ മോശം ഫോം

ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ മോശം ഫോം

ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ മോശം ഫോമും ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യക്കു ആശ്വാസം നല്‍കുന്നതാണ്. ഓപ്പണര്‍മാരായ അലെസ്റ്റര്‍ കുക്കിനും കീറ്റണ്‍ ജെന്നിങ്‌സിനും കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ടീമിനു മികച്ച തുടക്കം നല്‍കാനായിട്ടില്ല. ക്യാപ്റ്റന്‍ ജോ റൂട്ടാവട്ടെ സ്ഥിരത നിലനിര്‍ത്താനാവാതെ പാടുപെടുകയാണ്.
മൂന്നാം ടെസ്റ്റിനിടെ കൈവിരലിനു പരിക്കേറ്റ ജോണി ബെയര്‍സ്‌റ്റോയ്ക്ക് അവസാന രണ്ടു ടെസ്റ്റുകളില്‍ കളിക്കാനാവുമോയെന്ന കാര്യം സംശയത്തിലാണ്. ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവര്‍ മാത്രമാണ് ബാറ്റിങില്‍ ഇംഗ്ലീഷ് നിരയില്‍ ഫോം നിലനിര്‍ത്തുന്നത്.

Story first published: Thursday, August 23, 2018, 13:34 [IST]
Other articles published on Aug 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X