വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമില്‍ പിഴക്കമ്മിറ്റി.. ഭുവനേശ്വര്‍ കുമാര്‍ ചെയര്‍മാന്‍... കളി കാര്യമാകുന്നു!

By Muralidharan

സെന്റ് കിറ്റ്സ്: ടീം ബസ് പിടിക്കാന്‍ വൈകിയെത്തുന്നവര്‍ക്ക് 50 ഡോളര്‍ പിഴ ഈടാക്കും എന്ന് കഴിഞ്ഞ ദിവസം കോച്ച് അനില്‍ കുംബ്ലെ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. എന്നാല്‍ സംഗതി ഉള്ളത് തന്നെയായിരുന്നു. ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ചെയര്‍മാനാക്കി പിഴക്കമ്മിറ്റി എന്നൊരു കമ്മിറ്റി തന്നെ കുംബ്ലെ ഉണ്ടാക്കിക്കളഞ്ഞു. ചേതേശ്വര്‍ പൂജാരയും ശിഖര്‍ ധവാനുമാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.

ടീമിലെ അച്ചടക്കവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നതാണ് പുതിയ കമ്മിറ്റിയുടെ ജോലി. ബി സി സി ഐയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചെയര്‍മാന്‍ ഭുവനേശ്വര്‍ കുമാറാണ് ഇക്കാര്യങ്ങള്‍ വിവരിച്ചത്. പിഴ ശേഖരിക്കുന്നത് പൂജാരയുടെ ജോലിയാണ്. പരാതികളും മറ്റും തയ്യാറാക്കലും ബന്ധപ്പെട്ടവരെ ധരിപ്പിക്കലുമാണ് ശിഖര്‍ ധവാന്റെ ജോലി.

bhuvneshwarkumar

ഓരോ നാല് ദിവസം കൂടുമ്പോഴും കളിക്കാര്‍ക്ക് റിവ്യൂ സെക്ഷന്‍സ് ഉണ്ടായിരിക്കും. തന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്നും എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാമെന്നും കുംബ്ലെ കളിക്കാരോട് പറഞ്ഞിട്ടുണ്ട്. കളിക്കാര്‍ക്ക് മുഴുവന്‍ സ്വാതന്ത്ര്യവും നല്‍കുന്ന കോച്ചാണ് താന്‍. അതോടൊപ്പം തങ്ങളുടെ അച്ചടക്കത്തെക്കുറിച്ചും കളിക്കാര്‍ ബോധവാന്മാരായിരിക്കണം - ഇതാണ് കുംബ്ലെയുടെ നിലപാട്.

കളിക്കളത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത പോരാളി എന്നാണ് സച്ചിന്‍ കുംബ്ലെയക്കുറിച്ച് പറഞ്ഞത്. കുംബ്ലെയെക്കാളും മികച്ച ഒരു കോച്ചിനെ ഇന്ത്യയ്ക്ക് കിട്ടാനില്ല എന്നായിരുന്നു ഗാംഗുലി പറഞ്ഞത്. കോച്ചായി ചുമതല ഏറ്റ ശേഷം അനില്‍ കുംബ്ലെയുടെ ആദ്യത്തെ പരീക്ഷയാണ് വെസ്റ്റ് ഇന്‍ഡീസില്‍. നാല് ടെസ്റ്റുകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്.

Story first published: Saturday, July 16, 2016, 16:46 [IST]
Other articles published on Jul 16, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X