Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ബൗളിങ് പരിശീലകരാകാന്‍ ഏഴുപേര്‍; ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു

മുംബൈ: ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. അഞ്ച് മുന്‍ ഇന്ത്യന്‍ കളിക്കാരും രണ്ട് വിദേശ കളിക്കാരും ഉള്‍പ്പെട്ടതാണ് പട്ടിക. നിലവിലെ പരിശീലകന്‍ ഭരത് അരുണ്‍ സ്വാഭാവികമായി പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ വെങ്കിടേഷ് പ്രസാദും ഇന്ത്യയില്‍ നിന്നുണ്ട്. ഇവരെ കൂടാതെയാണ് രണ്ട് മുന്‍ വിദേശ കളിക്കാരും പട്ടികയില്‍ ഇടംപിടിച്ചത്.

മുന്‍ ഇംഗ്ലണ്ട് പേസര്‍ ഡാരന്‍ ഗഫ്, ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റെഫാന്‍ ജോണ്‍സ്, മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി, മുന്‍ ഇന്ത്യന്‍ പേസര്‍ പരസ് മാംബ്രെ, അമിത് ഭംണ്ഡാരി, സുബ്രതോ ബാനര്‍ജി, വെങ്കിടേഷ് പ്രസാദ് എന്നിവരാണ് ഇന്ത്യന്‍ പരിശീലകനാകാന്‍ അവസരം തേടുന്നത്. പ്രസാദ് നേരത്തെ 2007-08 കാലയളവില്‍ ഇന്ത്യന്‍ പരിശീലകനായിരുന്നു. ഐപിഎല്ലിലും പരിചയസമ്പന്നത പ്രസാദിനുണ്ട്.

bcci

ബംഗ്ലാദേശ് പരിശീലക സ്ഥാനത്തുനിന്നുമാണ് സുനില്‍ ജോഷിയുടെ വരവ്. മുംബൈ ആഭ്യന്തര ക്രിക്കറ്റിലെ സജീവ സാന്നിധ്യമാണ് പരസ് മാംബ്രെ. ഇന്ത്യ എ ഇന്ത്യ അണ്ടര്‍ 19 ടീമുകളെയും മാംബ്രെ പരിശീലിപ്പിച്ചിട്ടുണ്ട്. ഓഗസ്ത് 19നാണ് ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് പരിശീലകരുടെ അഭിമുഖം. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ അഭിമുഖത്തിന് നേതൃത്വം നല്‍കും.

Story first published: Saturday, August 17, 2019, 10:49 [IST]
Other articles published on Aug 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+