Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാലറ്റക്കാര്‍ തുണച്ചില്ല, ഇന്ത്യ 25 റണ്‍സ് പിറകിലെന്ന് കോച്ച്; ടീമില്‍ തോല്‍വി ഭയം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിവസം ആവേശകരമായിരിക്കുമെന്നുറപ്പായിരിക്കുകയാണ്. ഇന്ത്യയുടെ 323 റണ്‍സ് എന്ന ലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയയ്ക്ക് 101 റണ്‍സെടുക്കുന്നതിനിടയില്‍ 4 വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. കളി ഏതു ദിശയിലേക്ക് വേണമെങ്കിലും മാറാമെന്നിരിക്കെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തുന്നതാണ് ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറുടെ വാക്കുകള്‍.

ഇന്ത്യ 25 റണ്‍സെങ്കിലും കുറച്ചാണ് നേടിയിരിക്കുന്നതെന്നാണ് ബാംഗര്‍ പറയുന്നത്. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മോശമല്ലാത്ത റണ്‍സ് നേടിയെങ്കിലും വാലറ്റക്കാരുടെ യാതൊരു സഹായവും ഇന്ത്യന്‍ ഇന്നിങ്‌സില്‍ ലഭിച്ചില്ല. 307 റണ്‍സിന് പുറത്തായ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ നേടിയ 15 റണ്‍സ് ലീഡാണ് അല്‍പമെങ്കിലും ആശ്വാസമായത്. റണ്‍സ് പ്രതീക്ഷിച്ചതിലും കുറഞ്ഞത് അവസാന ദിവസം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന ഭയം ടീം മാനേജ്‌മെന്റിനുണ്ടെന്നാണ് സൂചന.

sanjay-bangar

ആര്‍ അശ്വിന്‍(5), ഇശാന്ത് ശര്‍മ(0), മുഹമ്മദ് ഷമി(0), ജസ്പ്രീസ് ബുംറ(0) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ സ്‌കോര്‍. രോഹിത് ശര്‍മ ഒരു റണ്‍സ് മാത്രം നേടിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചതും ഇന്ത്യന്‍ സ്‌കോര്‍ താഴാന്‍ കാരണമായിട്ടുണ്ട്. 28 റണ്‍സെടുത്ത ഋഷഭിന് പിന്നാലെ സമ്മര്‍ദ്ദത്തിലായ അജിങ്ക്യ രഹാനെയും പുറത്തായതാണ് കൂട്ടത്തകര്‍ച്ചയ്ക്കിടയാക്കിയത്.

വാലറ്റക്കാര്‍ക്ക് 25 റണ്‍സെങ്കിലും സംഭാവന ചെയ്യാന്‍ കഴിയണമായിരുന്നെന്ന് ബാംഗര്‍ പറഞ്ഞു. ഈ കാര്യത്തില്‍ നാം ഇനിയും നന്നാകേണ്ടതുണ്ടെന്നും പരിശീലകന്‍ ചൂണ്ടിക്കാട്ടി. നേരത്തെ കെഎല്‍ രാഹുല്‍(44), ചേത്ശ്വര്‍ പൂജാര(71), വിരാട് കോലി(34), അജിങ്ക്യ രഹാനെ(70) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ കണ്ടെത്താന്‍ സഹായമായത്.

Story first published: Sunday, December 9, 2018, 17:30 [IST]
Other articles published on Dec 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+